"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 16:
}}
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട]]
[[ഫ്രാൻസ്|ഫ്രഞ്ച്]] തത്ത്വചിന്തകനും എഴുത്തുകാരനുമാണ് '''റജാ ഗരോഡി''' അഥവാ '''റോജർ ഗരോഡി'''(17 ജൂലൈ 1913 – 13 ജൂൺ 2012).<ref>http://www.madhyamam.com/news/173228/120615</ref> മാർക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർ‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു<ref>{{cite news|title = ഗരോഡിയുടെ ധൈഷണിക നടത്തങ്ങൾ|url = http://www.prabodhanam.net/detail.php?cid=1171&tp=1|publisher = [[പ്രബോധനം വാരിക]]|date = 2012 ജൂലൈ 07|accessdate = 2013 ഫെബ്രുവരി 16|language = [[മലയാളം]]}}</ref>. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ [[ഇസ്‌ലാം]] സ്വീകരിക്കുകയുണ്ടായി.
 
1913 ജൂലൈ 17ന് ഫ്രാൻസിലെ മാഴ്സയിൽ ഒരു കാത്തലിക്ക് കുടുംബത്തിലായിരുന്നു ഗരോഡിയുടെ ജനനം. [[രണ്ടാം ലോകയുദ്ധം|രണ്ടാം ലോകയുദ്ധകാലത്ത്]] ഫ്രാൻസിൽ കടന്നു കയറിയ നാസി ജർമനിക്കെതിരായുള്ള ഫ്രഞ്ച് റെസിസ്ൻറ്റെസിൽ അദ്ദേഹം പങ്കെടുത്തു. അൽജീരിയയിലെ ജൽഫയിൽ അദ്ദേഹം യുദ്ധത്തടവുകാരനായി. ജയിൽ മോചിതനായ ശേഷം കമ്മ്യൂണിസ്റ്റ്‌ പത്രമായ ലിബർട്ടയിൽ ജോലി നോക്കി. 1933ൽ സർവകലാശാല വിദ്യാർഥിയായിരിക്കെയാണ് ഗരോഡി ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധിയായി ദേശീയ അസംബ്ലിയിലേക്ക് മത്സരിച്ച അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറും സെനറ്ററുമായി. പാർട്ടിയിലെ അക്കാലത്തെ താത്വികചാര്യനായിരുന്നു അദ്ദേഹം. 1968 ചെക്കോസ്ലോവാക്യയിൽ ബ്രഷ്നെവിന്റെ നേതൃത്വത്തിൽ [[സോവിയറ്റ്‌ യൂണിയൻ]] നടത്തിയ അധിനിവേശത്തിനെതിരെ പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയതിനു ഗരോഡിയെ 1970ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പുറത്താക്കി. 1982ൽ [[ഇസ്‌ലാം]] സ്വീകരിച്ച അദ്ദേഹം റോജർ എന്നാ പേരുമാറ്റി പ്രതീക്ഷ എന്നർത്ഥമുള്ള റജാ എന്നാ പേര് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ താത്വികാചാര്യൻ എന്ന നിലയിൽ നിന്ന് കമ്മ്യൂണിസത്തിന്റെ ലോകദർശനങ്ങളെ നിരന്തരമായി വിമർശനത്തിന് വിധേയമാക്കിയ തത്ത്വചിന്തകനായി ഗരോഡി അറിയപ്പെട്ടു.
വരി 29:
*'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'
==വിവാദങ്ങൾ==
രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗ്രന്ഥത്തിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെ]] ഭരണകാലത്ത് ഹോളോകാസ്റ്റിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു<ref>{{cite news|title = മീഡിയസ്കാൻ|url = http://www.madhyamam.com/weekly/1434|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 750|date = 2012 ജൂലൈ 09|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി. ഹോളോകാസ്റ്റിനെ ചോദ്യം ചെയ്യുന്നത് പോലും കുറ്റകരമാണ് എന്ന പാശ്ചാത്യ നിയമത്തെ ഗരോഡി ചോദ്യം ചെയ്തതായിരുന്നു കാരണം
 
== അവലംബം ==
"https://ml.wikipedia.org/wiki/റജാ_ഗരോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്