"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 82:
[[സൗരയൂഥം|സൗരയൂഥവും]] കടന്ന് വളരെ ദൂരേക്കു സഞ്ചരിക്കാൻ തക്കവിധം ശേഷിയുള്ള റേഡിയോ [[ആശയവിനിമയം|ആശയവിനിമയ]] സംവിധാനങ്ങളാണ് വോയേജറിനായി രൂപകൽപന ചെയ്തിരുന്നത്. 3.7 മീറ്റർ വ്യാസമുള്ള [[പരവലയം|പരവലയാകൃതിയിലുള്ള]] [[ആന്റിന|ആന്റിനയാണ്]] (Parabolic high gain antenna) പ്രധാനഘടകങ്ങളിലൊന്ന് ('''''[[:File:Voyager Program - High-gain antenna diagram.png|see diagram]]'''''). ഈ ആന്റിന ഉപയോഗിച്ചാണ് ഭൂമിയിലുള്ള മൂന്ന് ഡീപ്പ് സ്പേസ് നെറ്റ്്വർക്ക് സ്റ്റേഷനുകളുമായി റേഡിയോ തരംഗങ്ങൾ മുഖേന '''വോയേജർ 1''' ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. [[മോഡുലേഷൻ]] നടത്തിയ ഈ തരംഗങ്ങൾ S-ബാൻഡിലും (ഏകദേശം 13 സെന്റിമീറ്റർ [[തരംഗ ദൈർഘ്യം]]) X-ബാൻഡിലുമാണ് (ഏകദേശം 3.6 സെന്റിമീറ്റർ തരംഗ ദൈർഘ്യം) പ്രക്ഷേപണം ചെയ്യപ്പെടുന്നത്. വ്യാഴത്തിന് സമീപത്തു നിന്ന് ഒരു സെക്കന്റിൽ 115.2 കിലോ ബിറ്റുകൾ എന്ന നിരക്കിൽ വരെയും, അതിനേക്കാൾ കൂടിയ ദൂരത്തിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിലെങ്കിലും വിവരങ്ങൾ ഭൂമിയിലേക്കയക്കാൻ ഈ തരംഗങ്ങൾ വഴി '''വോയേജർ 1'''ന് സാധിച്ചു.
 
ഭൂമിയുമായി നേരിട്ടു ആശയവിനിമയം നടത്താൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, '''വോയേജർ 1'''ന് അതിലെ ഡിജിറ്റൽ ടേപ്പ് റെക്കോഡർ മുഖേന 62,500 [[കിലോബൈറ്റ്]] വരെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളിൽ സംപ്രേക്ഷണംസംപ്രേഷണം ചെയ്യാനും കഴിയും.<ref name="PDS-Host" /> '''വോയേജർ 1'''ലേക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ എടുക്കുന്ന സമയം ''t'' = ''D''/''c'' എന്ന ലളിതമായ സമവാക്യം ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ഈ സമവാക്യത്തിൽ, ''D'' എന്നത് ഭൂമിയിൽ നിന്നും വോയേജറിലേക്കുള്ള നേർരേഖാ ദൂരവും, ''c'' [[പ്രകാശവേഗം|പ്രകാശവേഗതയുമാണ്]] (ഏകദേശം 300,000&nbsp; കി.മീ/സെക്കന്റ്).
 
==നാഴികക്കല്ലുകൾ==
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്