"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 86:
ഇസ്ലാമിക ഭരണത്തിൽ മുഹമ്മദ്‌ നബിയുടെ ഒന്നാം ഘട്ടത്തിന് ശേഷം മദീനയിൽ നിലവിൽ വന്ന രണ്ടാം ഘട്ടമാണ് [[ഖിലാഫത് റാഷിദ]]. നാല് ഖലീഫമാരുടെ കീഴിൽ 30 വർഷമാണ് ഖിലാഫത് റാഷിദ ഭരണം നില നിന്നത്. ആദ്യത്തെ ഖലീഫ [[അബൂബക്കർ സിദ്ദീഖ്‌]] ആണ്<ref>{{cite web | url = http://www.britannica.com/EBchecked/topic/2153/Abu-Bakr | title = ഖിലാഫത് റാഷിദ കാലഘട്ടം | accessdate = | publisher = ബ്രിട്ടനിക്കകോം}}</ref>. [[പേർഷ്യ|പേർഷ്യൻ സാമ്രാജ്യം]], [[ഇറാഖ്]], [[പലസ്തീൻ]] എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂബക്കറിന്റെ ഭരണകാലത്ത് കീഴടക്കി മദീനയെ വലിയ പ്രവിശ്യയാക്കി. ധനികനായിരുന്ന അബൂബക്കർ സിദ്ദീഖ് വളരെ ലളിതമായ ജീവിതം നയിക്കുകയും മർദനമേറ്റ് വലയുന്ന വിശ്വാസികളായ അടിമകളെ വിലക്ക് വാങ്ങി മോചിപ്പിക്കാൻ തന്റെ ധനത്തിൽ വലിയൊരു ഭാഗം ചെലവാക്കുകയും ചെയ്തു. മരണസമയത്ത് തന്റെ കൈവശം ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾ പോലും പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അബൂബക്കർ സിദ്ധീഖിന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തിയ ഖലീഫയാണ് മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ജനിച്ച [[ഖലീഫ ഉമർ]]. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ഉമറിന്റെ ഭരണകാലത്ത് ശ്രദ്ധ നൽകി. ഖലീഫ ഉമറിന്റെ ഭരണകാലത്ത് [[സിറിയ]], [[ലെബനാൻ]], [[ജോർദാൻ|കിഴക്കൻ ജോർദാൻ]], [[പലസ്തീൻ]], [[ഈജിപ്റ്റ്‌]], [[ലിബിയ]], [[ഇറാഖ്‌]], [[ഇറാൻ]], [[അർമേനിയ]], [[അൽ ജസീറ]], [[അസർബെയ്ജാൻ]], [[കിർമാൻ]], [[ഖുറാസാൻ]] തുടങ്ങിയ പ്രദേശങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി.
 
രണ്ടാം ഖലീഫ ഉമർ ശത്രുവിന്റെ കുത്തേറ്റ് മരണപെട്ടതിനെ തുടർന്ന് മൂന്നാം ഖലീഫയായി വന്ന [[ഉസ്‌മാൻ ബിൻ അഫ്ഫാൻ]] പന്ത്രണ്ട് വർഷം ഭരണം നടത്തി. [[പേർഷ്യൻ സാമ്രാജ്യം]], [[സൈപ്രസ്]] ദ്വീപ്, [[ട്രിപ്പൊളി]] മുതൽ ഡാഞ്ചർ വരെയുള്ള ഉത്തരാഫ്രിക്കൻ പ്രദേശങ്ങൾ തുടങ്ങിയവ മദീന ആസ്ഥാനമായുള്ള തന്റെ ഇസ്ലാമിക ഭരണത്തിനു കീഴിൽ വന്നതാണ് ഈ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഭരണത്തിലിരിക്കെ എൺപത്തി രണ്ടാം വയസ്സിൽ ശത്രുക്കൾ സംഘടിച്ചെത്തി ഇദ്ദേഹത്തെ മദീനയിലെ വീട് വളഞ്ഞ് വധിച്ചു. മസ്ജിദുന്നബവിക്ക് സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്. പിന്നീട് മുഹമ്മദ്‌ നബിയുടെ പുത്രി ഫാത്വിമയുടെ ഭർത്താവായ [[അലി ബിൻ അബീത്വാലിബ്‌]] ആണ് നാലാമത്തെ ഖലീഫയായി വന്നത്. ധീര യോദ്ധാവ്, ഉന്നത പണ്ഡിതൻ, പ്രഗല്ഭ പ്രാസംഗികൻപ്രസംഗകൻ, ഐഹീക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാലത്ത് ഭരണ മേഖല പലവിധ അഭ്യന്തര പ്രശ്‌നങ്ങൾക്കും വേദിയായി. പ്രഭാത നമസ്കാരത്തിനു പോകുന്ന വഴിക്ക് വെച്ച് ശത്രുവിന്റെ വെട്ടേറ്റതിനെ തുടർന്ന് മൂന്ന് ദിവസത്തിനകം അദ്ദേഹം മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു.
 
=== ഉമയ്യദ്, അബ്ബാസി, മംലൂക്കി, ഓട്ടൊമൻ ===
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്