"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 12:
ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിലെ]] വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുൻപ് കണക്കാക്കിയിരുന്നു .<ref name=indiankanoon309>{{cite web|title=ഇന്ത്യൻ ശിക്ഷാ നിയമം - വകുപ്പ് 309|url=http://archive.is/xTpQi|publisher=ഇന്ത്യൻ കാനൂൻ|accessdate=2014 ജൂലൈ 12}}</ref> എന്നാൽ മാനസികരോഗികൾക്കെതിരെ നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കാനും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017-ൽ ഇന്ത്യൻ പാർലമെന്റ് പാസ്സ് ആക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി.<ref>{{Cite news|url=https://www.keralanewslive.com/?p=6498|title=ആത്മഹത്യ ഇനി ക്രിമിനൽ കുറ്റമല്ല; ബില്ലിന്‌ പാർലമെന്റ്‌ അംഗീകാരം|last=|first=|date=March 28, 2017|work=|access-date=January 29, 2018|via=}}</ref> മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ പണ്ട് ശിക്ഷാർഹമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ഈ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. മിക്ക [[ഇസ്ലാം|ഇസ്ലാമിക]] രാജ്യങ്ങളിലും ഇത് ഒരു ക്രിമിനൽകുറ്റമായാണ് കണക്കാക്കപ്പെടുന്നത്.<ref name=thenational>{{cite web|title=ഓഫർ തെറാപ്പി, നോട്ട് പണിഷ്മെന്റ് ആഫ്ടർ സൂയിസൈഡ് അറ്റംപ്റ്റ്|url=http://archive.is/8HiiV|publisher=ദ നാഷണൽ|date=2005 ഓഗസ്റ്റ് 05|accessdate=2014 ജൂലൈ 12}}</ref>
 
ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും [[self-immolation|തീവച്ചുള്ള ആത്മഹത്യ]] ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും [[#ചാവേർ ആക്രമണം|ആത്മഹത്യയെ ഒരു ആക്രമണരീതിയായി]] തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയാറാകുകയുംതയ്യാറാകുകയും ചെയ്തുകൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. [[kamikaze|കാമികാസി]] [[suicide bombings|ചാവേർ ബോംബ്]] എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.<ref>{{cite journal|last=അഗ്ഗർവാൾ|first=എൻ.|title=റീതിങ്കിംഗ് സൂയിസൈഡ് ബോംബിംഗ്|journal=ക്രൈസിസ്|year=2009|volume=30|issue=2|pages=94–7|pmid=19525169|doi=10.1027/0227-5910.30.2.94}}</ref>
 
[[മതം]], [[അഭിമാനക്കൊല|ആത്മാഭിമാനം]], [[meaning of life|ജീവിതത്തിന്റെ അർത്ഥം]] മുതലായ ചിന്താധാരകൾ ആത്മഹത്യയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. [[അബ്രഹാമിക മതങ്ങൾ|അബ്രഹാമികമതങ്ങൾ]] ആത്മഹത്യയെ [[പാപം|പാപമായാണ്]] കണക്കാക്കുന്നത്. ജപ്പാനിലെ [[സമുറായി]]വർഗ്ഗത്തിന്റെ കാലഘട്ടത്തിൽ [[seppuku|സെപ്പുകു]] എന്ന ആത്മഹത്യാരീതി പരാജയത്തിന്റെ കറ കഴുകിക്കളയാനും പ്രതിഷേധിക്കാനുമുള്ള ആദരണീയമായ മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു. [[ഹിന്ദു]]സമുദായത്തിൽ നിലനിന്നിരുന്നതും ഇപ്പോൾ നിരോധിക്കപ്പെട്ടതുമായ സമ്പ്രദായമായിരുന്നു [[സതി (ആചാരം)|സതി]]. സ്വമനസാലെയോ മറ്റുള്ളവരുടെ നിർബന്ധം മൂലമോ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യമാർ ആത്മാഹൂതി ചെയ്യുക എന്ന രീതിയായിരുന്നു ഇത്.<ref>{{cite web|url=http://archive.is/ys6vU|title=ഇന്ത്യൻ വുമൺ കമ്മിറ്റ്സ് സതി സൂയിസൈഡ് |publisher=ബി.ബി.സി |date=2002-08-07 |accessdate=2010-08-26}}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്