"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
കറുപ്പും വെളുപ്പും നരപ്പും നിറങ്ങളിൽ 3.5 മീറ്റർ ഉയരവും 7.8 മീറ്റർ വീതിയുമായി ചുവരളവിലുള്ള എണ്ണച്ചിത്രമാണ് ഗ്വേർണിക്ക. [[മാഡ്രിഡ്|മാഡ്രിഡിലെ]] മ്യൂസിയോ റെയ്നാ സോഫിയായിലാണ് ഇപ്പോൾ ഇതു സൂക്ഷിച്ചിരിക്കുന്നത്. [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധത്തിൽ ജനറൽ ഫ്രാങ്കോയുടെ ദേശീയ സേനയെ പിന്തുണച്ചിരുന്ന [[ജർമ്മനി|ജർമ്മനിയും]] [[ഇറ്റലി|ഇറ്റലിയും]] ചേർന്ന് ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണത്തിന്മേൽ നടത്തിയ ബോംബാക്രമണം ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് [[പിക്കാസോ]] ഈ ചിത്രം വരച്ചത്. 1937 ജൂൺ പകുതിയോടെ വരച്ചു തീർത്ത ചിത്രം<ref name="timeline">[http://www.pbs.org/treasuresoftheworld/guernica/glevel_1/gtimeline.html Timeline], part of a series of web pages on ''Guernica'' in PBS's ''Treasures of the World'' series. Accessed 16 July 2006</ref>, ആദ്യം [[പാരിസ്|പാരിസിലെ]] അന്തരാഷ്ട്രീയ ചിത്രപ്രദർശനമേളയിൽ [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള ചിത്രങ്ങളുടെ ഭാഗമായും തുടർന്ന് ലോകമെമ്പാടുമുള്ള വിവിധ വേദികളിലും പ്രദർശിപ്പിച്ചു. 1937 ആഗസ്റ്റ് 27 മുതൽ സെപ്തംബർ 19 വരെ [[സാൻ ഫ്രാൻസിസ്കോ]] കലാ മ്യൂസിയത്തിലാണ് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഇതിന്റെ ആദ്യത്തെ പ്രദർശനം നടന്നത്. തുടർന്ന്, [[ന്യൂ യോർക്ക്|ന്യൂയോർക്കിലെ]] ആധുനിക കലാമ്യൂസിയത്തിൽ, 1939 നവംബർ 15-ന് തുടങ്ങിയ [[പിക്കാസോ]] കൃതികളുടെ സുപ്രധാനമായ പ്രദർശനം 1940 ജനുവരി 7 വരെ തുടർന്നു. പ്രദർശനത്തിന്റെ പ്രമേയം "പിക്കാസോ: അദ്ദേഹത്തിന്റെ കലയുടെ 40 വർഷം," എന്നായിരുന്നു. ആൽഫ്രെഡ് എച്ച് ബാർ ഷിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിട്യൂട്ടുമായി സഹകരിച്ചാണ് ഇതു സംഘടിപ്പിച്ചത്. ഗ്വേർണിക്കയും അനുബന്ധരചനകളും ഉൾപ്പെടെ പിക്കാസോയുടെ 344 സൃഷ്ടികൾ ആ പ്രദർശനത്തിൽ ഉൾപ്പെട്ടു<ref name="Fluegel">Fluegel, Jane. (1980) "Chronology" in Rubin (1980) Pablo Picasso, a retrospective.</ref>
 
ദുരിതമനുഭവിക്കുന്ന മനുഷ്യരും, മൃഗങ്ങളും അക്രമവും അരാജകത്തവുംഅരാജകത്വവും തകർത്ത കെട്ടിടങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്.
 
*ചിത്രത്തിന്റെ പൊതുപശ്ചാത്തലം ഒരു മുറിയുടെ ഉൾഭാഗമാണ്. അതിന്റെ ഇടതുവശത്തെ തുറന്ന അറ്റത്ത് കൈയ്യിൽ കുഞ്ഞിന്റെ മൃതദേഹമേന്തി കരയുന്ന ഒരു [[സ്ത്രീ|സ്ത്രീയ്ക്കുമേൽ]] വലിയ [[കണ്ണ്|കണ്ണുകളുള്ള]] ഒരു കാള നിൽക്കുന്നു.
വരി 70:
== ഐക്യരാഷ്ട്രസഭയിൽ ==
 
ഗ്വേർണിക്കയുടെ ഒരു തിരശീലപ്പതിപ്പ്(Tapestry copy), ന്യൂയോർക്കിൽ [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്രസഭയുടെ]] ആസ്ഥാനത്ത് സുരക്ഷാസമിതി സമ്മേളനസ്ഥാനത്തിന്റെ പ്രവേശനകവാടത്തിലെ ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1955-ൽ നെൽസൺ റോക്ക്ഫെല്ലറുടെ ആവശ്യപ്രകാരം നിർമ്മിച്ച്, 1985-ൽ റോക്ക്ഫെല്ലർ സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ ഈ പകർപ്പ്.<ref>Campbell, Peter (2009). "At the New Whitechapel" London Review of Books 31(8), 30 April 2009</ref> മൂലരചനയുടെ അത്ര ഏകവർണ്ണമല്ലാതെ, തവിട്ടിന്റെ പല നിറഭേദങ്ങൾ ചേർന്നതാണ്. 2003 ഫെബ്രുവരി 5-ന് അമേരിക്കൻ ഐക്യനാടുകളുടെ വിദേശസചിവൻ കോളിൻ പൗവലും, ദേശീയസൂരക്ഷാ ഉപദേഷ്ടാവ് ജോൺ നീഗ്രോപോണ്ടും ചേർന്നു ഐക്യരാഷ്ട്രസഭാസ്ഥാനത്തിൽ [[ഇറാക്ക്|ഇറാക്കിന്റെ]] മേലുള്ള അമേരിക്കൻ സൈനിക നടപടിക്കു വഴിയൊരുക്കാനായി നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രം കാണാതിരിക്കാനായി അതിനെ നീല നിറമുള്ള ഒരു കർട്ടൺ കൊണ്ടു മറച്ചു.<ref>Kennedy, Maev. (2009) "Picasso tapestry of Guernica heads to UK", London: The Guardian, 26 January 2009.</ref> ആക്രോശിക്കുന്ന രൂപങ്ങൾ ചിത്രീകരിക്കുന്ന കാടൻ വരകൾ വാർത്താസമ്മേളനത്തിനു പശ്ചാത്തലമാകുന്നതും ചിത്രത്തിലെ [[കുതിര|കുതിരയുടെ]] പൃഷ്ടഭാഗം പ്രാസംഗികരുടെപ്രസംഗകരുടെ തലക്കു തൊട്ടുമുകളിൽ വരുന്നതും ടെലിവിഷൻ വാർത്താലേഖകർ ഇഷ്ടപ്പെടാതിരുന്നതിനാലാണ് ചിത്രം മറച്ചതെന്ന് അടുത്ത ദിവസം വിശദീകരണം ഉണ്ടായി. എന്നാൽ [[ഇറാക്ക്|ഇറാക്കിന്റെ]] മേലുള്ള ആക്രമണത്തിനു വേണ്ടി പൗവലും നീഗ്രോപോണ്ടും വാദിക്കുമ്പോൾ [[പിക്കാസോ|പിക്കാസോയുടെ]] യുദ്ധവിരുദ്ധ ചിത്രം അതിനു പശ്ചാത്തലമാകുന്നതു തടയാൻ [[ജോർജ്ജ് ബുഷ്|ബുഷ്]] ഭരണകൂടം [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭാധികാരികളുടെ]] മേൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ചിത്രം മറച്ചതെന്ന് നയതന്ത്രപ്രതിനിധികളിൽ ചിലർ പത്രലേഖകരോടു വെളിപ്പെടുത്തിയതായി പറയപ്പെടുന്നു.<ref>Cohen, David. (2003) [http://www.slate.com/id/2078242/ Hidden Treasures: What's so controversial about Picasso's Guernica?], ''Slate'', 6 February 2003.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്