"അക്‌ബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 129:
 
== അവസാനം ==
പുത്രന്മാരുടെ ധിക്കാരവും ആപ്തമിത്രങ്ങളുടെ വേർപാടും വൃദ്ധനായ ചക്രവർത്തിയെ വ്യാകുലനാക്കി. പിതാവിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് സലിം പലവട്ടം പരസ്യമായി ലഹളയ്ക്കൊരുങ്ങി. 1603-ൽ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുന്നതുവരെ സലിം ആഭ്യന്തരകലഹങ്ങളിൽ നിന്ന് പിന്തിരിഞ്ഞില്ല. കൊട്ടാരത്തിലെ അന്തഃഛിദ്രംഅന്തശ്ചിദ്രം ചക്രവർത്തിയെ ഒരു രോഗിയാക്കിമാറ്റി. വയറുകടി ബാധിച്ച് അവശനായ അക്ബർ ചക്രവർത്തി 63-ാമത്തെ വയസ്സിൽ, 1605 ഒ. 17-ന് രാത്രി അന്തരിച്ചു. സിക്കന്തരയിൽ താൻ തന്നെ തുടങ്ങിവച്ച ശവകുടീരത്തിൽ മതാനുഷ്ഠാനങ്ങളോടെ ചക്രവർത്തിയുടെ ഭൌതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു. ഔറംഗസീബിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661-ൽ ജാട്ടുവംശജർ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൌതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.
 
അക്ബറുടെ മരണശേഷം സലിം, [[ജഹാംഗീർ]] എന്ന പേര് സ്വീകരിച്ച് ചക്രവർത്തിയായി അധികാരമേറ്റു.
"https://ml.wikipedia.org/wiki/അക്‌ബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്