"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎നിർവ്വചനം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 7:
 
== നിർവ്വചനം ==
യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്.കേസരി
ബാലകൃഷ്ണനെ പോലെയുള്ള ധിഷണാശാലികളായ
 
വിമർശകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്. [[തകഴി ശിവശങ്കരപ്പിള്ള|തകഴി]], [[പി. കേശവദേവ്|കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]], [[കാരൂർ നീലകണ്ഠപ്പിള്ള]], [[എസ്.കെ. പൊറ്റെക്കാട്ട്|എസ്. കെ. പൊറ്റെക്കാട്ട്]], [[ഉറൂബ്|പി. സി. കുട്ടിക്കൃഷ്ണൻ]], [[ലളിതാംബിക അന്തർജ്ജനം]], [[നാഗവള്ളി ആർ.എസ്. കുറുപ്പ്]], പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, [[വെട്ടൂർ രാമൻ നായർ]], പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.
 
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്