"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 150:
'''ചികിത്സാസാരസംഗ്രഹം അഥവാ ചക്രദത്തം'''. രുഗ്‌വിനിശ്ചയത്തിന്റെ ചുവടുപിടിച്ച്‌ ചക്രപാണിദത്തൻ എന്ന ബംഗാളി പണ്ഡിതൻ രചിച്ചതാണ്‌ ഈ ഗ്രന്ഥം. രുഗ്‌വിനിശ്ചയത്തിൽ പ്രതിപാദിച്ചിട്ടുള്ള രോഗങ്ങൾക്ക്‌ അതേക്രമത്തിൽ ചികിത്സ നിർണയിക്കുകയാണ്‌ ഇതിൽ ചെയ്‌തിട്ടുള്ളത്‌. ആത്രേയസമ്പ്രദായം, ധന്വന്തരിസമ്പ്രദായം, ശൈവ (അഗസ്‌ത്യ) സമ്പ്രദായം എന്നിവയുടെ സമഞ്‌ജസസംയോജനം നിർവഹിച്ചിട്ടുണ്ടെന്നുള്ളതാണ്‌ ഇതിന്റെ പ്രത്യേകത. സിദ്ധവൈദ്യപ്രതിപാദിതങ്ങളായ രസൗഷധങ്ങളെ യഥോചിതം കൂട്ടിച്ചേർത്തിട്ടുള്ള ആദ്യത്തെ ആയുർവേദചികിത്സാഗ്രന്ഥം ഇതാണ്‌. ചക്രദത്തം എന്ന നാമാന്തരം ഗ്രന്ഥകാരന്റെ പേരിനെ സൂചിപ്പിക്കുന്നു. ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള ദ്രവ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച്‌ വിശദമായ പ്രതിപാദനം ഇതിൽ കാണാം.
 
'''ശാർങ്‌ഗധരസംഹിത'''. ശാർങ്‌ഗധരപ്രണീതമായ ഈ കൃതി അഷ്‌ടാംഗഹൃദയത്തിനുശേഷം നിർമിക്കപ്പെട്ടിട്ടുള്ളനിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല സംഗ്രഹഗ്രന്ഥം എന്ന നിലയിൽ പ്രസിദ്ധമാണ്‌. ഔഷധനിർമാണയോഗങ്ങളെപ്പറ്റിഔഷധനിർമ്മാണയോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനമായ മുഖ്യ ഗ്രന്ഥമാണിത്‌. അവീൻ, ആകാരകരഭം മുതലായ ഔഷധങ്ങളുടെയും നാഡീവിജ്ഞാനത്തിന്റെയും വിവരണം ഇതിൽ കാണാം.
 
'''ഭാവപ്രകാശം'''. 15-ാം ശ.-ത്തിൽ ഭാവമിശ്രൻ രചിച്ചതാണ്‌ ഈ ഗ്രന്ഥം. ഇതിലെ ദ്രവ്യവിജ്ഞാനവിഭാഗത്തിൽ പൂർവഗ്രന്ഥങ്ങളിൽ പ്രസ്‌താവിച്ചിട്ടില്ലാത്ത അനേകം പുതിയ ദ്രവ്യങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. ഫിരംഗം, പൂയസ്രാവം തുടങ്ങിയ ഗുഹ്യരോഗങ്ങളെപ്പറ്റി ഒരു ആയുർവേദാചാര്യൻ ആദ്യമായി പ്രതിപാദിക്കുന്നത്‌ ഈ ഗ്രന്ഥത്തിലാണ്‌. പറങ്കികളിൽനിന്നും പകർന്നു കിട്ടിയ ഈ രോഗങ്ങൾക്ക്‌ ചീനപ്പാവും രസവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി ഇതിൽ ആവിഷ്‌കൃതമായിരിക്കുന്നു. രസായന വാജീകരണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോഴും ഗ്രന്ഥകാരൻ ഗതാനുഗതികത്വത്തെവിട്ട്‌ സ്വതന്ത്രമായ ഒരു ചിന്താഗതിയും സമീപനവും സ്വീകരിച്ചിരിക്കുന്നു.
 
'''ഭൈഷജ്യരത്‌നാവലി'''. ഗോവിന്ദദാസകൃതമായ ഈ ഗ്രന്ഥത്തിൽ ആയുർവേദചികിത്സകന്മാർക്കുള്ള അനവധി നിർദേശങ്ങളുംനിർദ്ദേശങ്ങളും ഔഷധവിധികളും അടങ്ങിയിരിക്കുന്നു. ഭാവപ്രകാശത്തിനുശേഷം പുതിയ രോഗങ്ങളുടെയും ഔഷധങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചു നിർമിച്ചിട്ടുള്ള ഗ്രന്ഥമാണിത്‌. വൃക്കകളിലും മസ്‌തിഷ്‌കത്തിലും മറ്റും ആധുനികകാലത്ത്‌ പ്രചരിച്ചിട്ടുള്ള രോഗങ്ങളുടെ വിവരണവും ചികിത്സാവിധികളും ഇതിലുണ്ട്‌. യോഗരത്‌നാകരം. വൈദ്യന്മാർക്കിടയിൽ വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കർത്താവ്‌ ആരെന്നു നിശ്ചയമില്ല. 17-ാം ശ.-ത്തിലാണ്‌ ഇതിന്റെ ആവിർഭാവം. സി.കെ. വാസുദേവശർമ ഇതിന്‌ വൈദ്യരത്‌നവ്യാഖ്യ എന്ന പേരിൽ ഒരു മലയാള വ്യാഖ്യാനം എഴുതിയിട്ടുണ്ട്‌.
 
== കേരളീയ ചികിത്സകൾ ==
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്