"കൊൽക്കത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arunsunilkollam (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
റ്റാഗ്: റോൾബാക്ക്
അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 68:
|footnotes = {{Reflist|group=upper-alpha}}
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[പശ്ചിമബംഗാൾ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''കൊൽക്കത്ത'''. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും '''കൊൽക്കത്ത''' എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാൺചേർന്നതാണ്. ഈ മഹാനഗരം [[കൊൽക്കത്ത ജില്ല|കൊൽക്കത്ത ജില്ലയെ]] മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം '''കൽക്കട്ട''' (Calcutta) എന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായിരുന്നു കൊൽക്കത്ത. 1911-ൽ മാത്രമാണ് തലസ്ഥാനം [[ദില്ലി|ദില്ലിയിലേക്ക്]] മാറ്റിയത്. കൊൽക്കത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊൽക്കത്ത.
 
13 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരസമൂഹം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമാണ്. ഏകദേശം 185 ച. കി. മീ. യിലായി 4.5 ദശലക്ഷം ജനങ്ങൾ പാർക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ ജനസാന്ദ്രത ച. കി. മീ. ക്ക് 24000 പേരിലധികം വരും. ഹൌറ മുനിസിപ്പൽ കോർപ്പറേഷനിലും 10 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്.
"https://ml.wikipedia.org/wiki/കൊൽക്കത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്