"ആനക്കയം കാർഷിക ഗവേഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{coord|11|5|23.91|N|76|7|13.11|E|region:IN|display=title}}
[[Image:പ്രവേശനകവാടം.jpeg|thumb|300px|മഞ്ചേരി ഭാഗത്ത് നിന്നുള്ള പ്രവേശനകവാടം ]]
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായ '''ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം''' [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി|മഞ്ചേരിക്കടുത്തുള്ള]] [[ആനക്കയം_ഗ്രാമപഞ്ചായത്ത്|ആനക്കയത്ത്]] സഥിതി ചെയ്യുന്നു. [[കേരള_കാർഷിക_സർവ്വകലാശാല|കേരള കാർഷിക സർവ്വകലാശാലയുടെ]] കീഴിലുള്ള ഈ സ്ഥാപനം പ്രധാനമായും [[കശുമാവ്|കശുമാവിലും]] മറ്റു ഫലവൃക്ഷങ്ങളിലും ഗവേഷണം നടത്തി വരുന്നു.
 
 
== ചരിത്രം ==
[[പ്രമാണം:Anakkayam Officebuilding.JPG|പകരം=|ലഘുചിത്രം|300x300ബിന്ദു|പ്രധാന ഓഫീസ് കെട്ടിടം]]
സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ 1963 ലാണ് കശുമാവ് ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കർഷകർക്ക് വിവിധ കൃഷിരീതികളെക്കുറിച്ച് അറിവ് നൽകുന്നതോടൊപ്പം കശുമാവ് ഗവേഷണ രംഗത്ത് പ്രവർത്തനം വിപുലപ്പെടുത്തുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രവ‍ർത്തനങ്ങൾ. ഈ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും സ്ഥാപനത്തിന് സാധിച്ചു. <ref name="desha"> ദേശചരിത്രവും വർത്തമാനവും - Page: 224-227 Published by: Gramapanchayath Anakkayam, Year: Feb. 2014 </ref>
18 ഇനം മാതൃസസ്യങ്ങളിൽ നിന്നായി 216 സങ്കരബീജങ്ങളാണു് ഇവിടെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നതു്. ഇതിൽ ആനക്കയം-1, ധാരാശ്രീ, മൃദുല എന്നീ ഇനം കശുമാവുകൾ കാർഷികോൽപ്പാദനത്തിനായി വിതരണം ചെയ്യുന്നുണ്ടു്. <ref name="crs">[http://www.kau.edu/crsanakkayam.htm] കേരളാ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വെബ്സൈറ്റ്. Retrieved on [[2010-07-27]].</ref>. 9.92 ഹെൿടർ ആണ്‌. ഇതിൽ 8 ഹെക്ടറും കശുമാവ് കൃഷിക്കു വേണ്ടിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. <ref name="crs" />. അവസാനം ഇവിടെനിന്ന് പുറത്തിറക്കിയ ശ്രീ എന്ന കശുമാവ് ഇനം ഉയർന്ന ഉദ്പാദനക്ഷമതയുള്ളതും കശുവണ്ടിയുടെ വലിപ്പത്തിന്റെ കാര്യത്തിലും കീടപ്രതിരോധശേഷയിലും മുന്നിട്ട് നി‍ൽക്കുന്നതും തേയിലകൊതുകിനെതിരെ പ്രതിരോധശേഷിയുള്ളതുമാണ്. സംസ്ഥാനത്ത് കശുവണ്ടിയുദ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയേറിയ പതിനായിരക്കണക്കിനു കശുമാവിൻ തൈകൾ ഇവിടെ ഉത്പാദിപ്പിച്ച് വിവിധ കൃഷിഭവനുകൾ വഴി ഇവിടെ നിന്ന് വിതരണം ചെയ്തിട്ടുണ്ട്.
 
==കാർഷിക ഗവേഷണ കേന്ദ്രം ==
[[Image:Agricultural Research Station, Anakkayam - 1.jpg|thumb|300px|തൊഴിൽപരിശീലന കേന്ദ്രം ]]
25 ഏക്കർ വിസ്തൃതിയുള്ള ഈ ഗവേഷണ കേന്ദ്രം 1972 ൽ കൃഷിവകുപ്പിൽനിന്നും കേരള കാർഷിക സർവകലാശാല ഏറ്റെടുത്തു. കാർഷിക ഗവേഷണ കേന്ദ്രം ആനക്കയം എന്ന പേരി‍ൽ അതിന് ശേഷം പുനർനാമകരണം ചെയ്യുകയുണ്ടായി. പത്തോളം ഹെക്ടറിൽ ഒരിഞ്ച് സ്ഥലവും പാഴാക്കാതെയുള്ള പ്രവ‍ർത്തനങ്ങളാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്. അത്യൂൽപാദന ശേഷിയുള്ള മാവ്, പ്ലാവ്, മാങ്കോസ്റ്റീൻ, റമ്പുട്ടാൻ, നെല്ലി, സപ്പോട്ട, നാരകം, മുന്തിരി, തുടങ്ങിയ നിരവധിയിനത്തിൽപെട്ട ഫലവൃക്ഷതൈകൾ, അലങ്കാരച്ചെടികൾ, പൂച്ചെടികൾ, എന്നിവയെല്ലാം ഇവിടെ ഉദ്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് വിതരണം ചെയ്ചുന്നുണ്ട്. വാഴ, തെങ്ങ്, കൊക്കോ എന്നിവയുടെ തൈകളും വിതരണം ചെയ്യുന്നു. മികച്ചയിനം പച്ചക്കറി വിത്തിനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. <ref name="desha" />
 
വരി 17:
 
== പച്ചക്കറി കൃഷി ==
[[Image:Vegitable-ACRS.JPG|thumb|300px|പച്ചക്കറി കൃഷിയിൽനിന്ന് ]]
അത്യു‍ൽപാദന ശേഷിയുള്ള ധാരാളം പച്ചക്കറികൾ ഈ ഗവേഷണ കേന്ദ്രത്തിൽനിന്ന് വിത്തായും തൈ ആയും വിതരണം ചെയ്തുവരുന്നു. തക്കാളി, മുളക്, വെണ്ട തുടങ്ങിയവയും കാബേജ്, കോളിഫ്ലവർ എന്നിവയും വിപുലമായ രീതിയിൽ തന്നെ ഇവിടെ കൃഷിചെയ്യുകയും വിത്തുകളുൽപാദിപ്പിച്ച് വിതരണത്തിനായി തയ്യാറാക്കുകയും ചെയ്യുന്നു.
 
Line 27 ⟶ 28:
 
== കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ==
[[Image:Meteorological observatory.JPG|thumb|300px|കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ]]
ഈ കേന്ദ്രത്തിന്റെ ഉയരമുള്ള സ്ഥലത്ത് സ്ഥാപിതമായ കാലാവസ്ഥനിരീക്ഷണ കേന്ദ്രം കൃഷിവകുപ്പിനും മറ്റും വേണ്ട കാലാവസ്ഥ വിവരങ്ങൾ നൽകി വരുന്നു.
 
Line 35 ⟶ 36:
<gallery caption="കാർഷികഗവേഷണ കേന്ദ്രത്തിൽ നിന്നും കൂടുതൽ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:പ്രവേശനകവാടം.jpeg|മഞ്ചേരി ഭാഗത്തുനിന്നുള്ള കവാടം
Image:Meteorological observatory.JPG|കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പ്രമാണം:Agricultural Research Station, Anakkayam - 1.jpg|തൊഴിൽപരിശീലന കേന്ദ്രം
Image:Anakkayam Officebuilding.JPG|ഓഫീസ് കെട്ടിടം
"https://ml.wikipedia.org/wiki/ആനക്കയം_കാർഷിക_ഗവേഷണകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്