"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾ
വരി 78:
|footnotes2 = The calling code 42 was retired in Winter 1997. The number range was subdivided, and re-allocated amongst [[Czech Republic]], [[Slovakia]] and [[Liechtenstein]].
}}
മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമായിരുന്നു '''ചെക്കസ്ലോവാക്യ'''. 1918 ഒക്ടോബറിൽ [[ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബൊഹീമിയ, മൊറാവിയ, സ്ലോവാക്യ ന്നീ പ്രാന്തങ്ങൾ ഏകോപിച്ച് ചെക്കൊസ്ലോവാക്യ രൂപീകൃതമായി. പിന്നീട് 1993 ജനുവരി 1-ന് [[ചെക്ക്‌ റിപ്പബ്ലിക്ക്‌]], [[സ്ലൊവാക്യ]] എന്നീ രണ്ടു രാജ്യങ്ങളായി വിഘടിച്ചു.
 
== ചരിത്രം ==
വരി 85:
 
=== ചെക്-സ്ലോവക് ദേശീയവാദം ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചെകോസ്ലാവാക്യ ഒരു ഏകീകൃതദേശമായിത്തീരണമെന്ന എന്ന ആശയത്തിന് ഏറെ ജനപ്രിയത നേടിയെടുക്കാനായി<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=University of California|year=1949|isbn=|location=Berkeley|pages=46-50}}</ref>,<ref name=":1">{{Cite web|url=https://folk.uio.no/stveb1/Czechoslovakism_Loyalitaten.pdf|title=THE MAKING OF CZECHOSLOVAKISM IN THE FIRST CZECHOSLOVAK REPUBLIC|access-date=2019-02-16|last=Bakke|first=Elisabeth|date=2004|website=THE MAKING OF CZECHOSLOVAKISM IN THE FIRST CZECHOSLOVAK REPUBLIC|publisher=Verlag}}</ref>. ഓസ്ടിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റെ ഭാഗമായിരുന്നെങ്കിലും ചെക് പ്രദേശങ്ങൾ ഓസ്ട്രിയൻ ഭൂഭാഗത്തിലും സ്ലോവാക് പ്രാന്തങ്ങൾ ഹങ്കേറിയൻ വിഭാഗത്തിലുമായിരുന്നു. ഓസ്ട്രിയ വ്യവസായവത്കൃതവും സമ്പന്നവുമായിരുന്നു. സ്ലോവാക്യ ഹങ്കറിയെപ്പോലെ പിന്നാക്കപ്രദേശമായിരുന്നു<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=4}}</ref><ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=252-254}}</ref>. എന്നിരുന്നാലും ചെക്-സ്ലോവക് വംശജർക്ക് പൊതുവായ സാസംകാരിക പൈതൃകം ഉണ്ടായിരുന്നു.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=5-7}}</ref> ചെക്-സ്ലോവക് പ്രദേശങ്ങളിലെ ദേശീയ കക്ഷികൾ ഓസ്ട്രിയ-ഹങ്കറി അധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള കരു നീക്കങ്ങൾ നടത്തി. തോമസ് മസാറിക് ഈ കൂട്ടായ്മയുടെ നേതാവായിരുന്നു.<ref>{{Cite web|url=http://countrystudies.us/czech-republic/18.htm|title=The CzechoSlovak idea|access-date=2019-02-08|last=|first=|date=|website=|publisher=}}</ref><ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=46-50}}</ref> ഒന്നാം ലോകമഹായുദ്ധവും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ആസന്ന പതനവും ദേശീയവാദത്തിന് ആക്കം കൂട്ടി.
 
== ചെകോസ്ലാവാക്യ രൂപീകരണം ==
1918 ഒക്റ്റോബർ -28ന് ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് ചെകോസ്ലവാക്യ എന്ന പുതിയ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപനം നടത്തി.<ref>{{Cite web|url=http://www.myczechrepublic.com/czech-history/first-republic.html|title=The First Republic of Czechoslovakia|access-date=2019-02-07|last=|first=|date=|website=|publisher=}}</ref> ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യ രൂപീകൃതമായി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=9780-73916734-2|location=UK|pages=1-17}}</ref>. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു. തെരഞ്ഞെടുപ്പിന് അനുകൂലമായ അന്തരീക്ഷം അല്ലാതിരുന്നതിനാൽ 1911-ലെ ഓസ്ട്രിയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റും പല ചെക്- സ്ലോവക് നേതാക്കളും ചേർന്ന് പുതിയൊരു താത്കാലിക നിയമസഭ രൂപീകരിച്ചു<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=15-16}}</ref>. ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് ഇതിൽ പ്രാതിനിഥ്യമില്ലായിരുന്നു. താത്കാലിക നിയമസഭ നിർണായക തീരുമാനങ്ങൾ എടുത്തു. തോമസ് മസാറിക് പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും തെരഞ്ഞെടുക്കയും ചെയ്തു. 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.
 
=== ഭരണഘടന, നിയമസഭ, പ്രസിഡന്റ് ===
1920 ഫെബ്രുവരി 29-ന് താത്കാലിക നിയമസഭ ഭരണഘടന തയ്യാറായി അംഗീകരിച്ചു. പുതിയ പാർലമെൻററി ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും, ന്യൂനപക്ഷമടക്കം സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. ദ്വിതല നിയമസഭ, അധോസഭയും ഉപരി സഭയും. രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഉപരിസഭാംഗങ്ങളുടെ കാലാവധി ആറു വർഷം, അധോസഭാംഗങ്ങളുടേത് എട്ടു വർഷം. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം. പ്രധാനമന്ത്രിയേയും മന്ത്രിമാരേയും നിയമിക്കുന്നത് പ്രസിഡൻറാണ്. പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി പ്രാഗും പ്രാഗ് കോട്ട പ്രസിഡന്റിന്റെ ആസ്ഥാനവുമായി<ref>{{Cite web|url=https://folk.uio.no/stveb1/Chapter_8_political_elite.pdf|title=Constitutional Democracy|access-date=2019-02-14|last=|first=|date=|website=|publisher=}}</ref>,<ref>{{Cite web|url=https://www.vlada.cz/en/media-centrum/aktualne/constitution-1920-68721/|title=The 1920 രണ്ടുConstitution{{!}} സഭകളുംGovernment ചേർന്ന്od Czech തോമസ്Republic|access-date=2019-02-16|last=|first=|date=2010-02-25|website=Govt. മസാറികിനെof the രണ്ടുCzech വർഷത്തേക്ക്Republic|publisher=}}</ref>.<ref>{{Cite web|url=http://folk.uio.no/stveb1/Czechoslovak_constitutions.pdf|title=The principle പ്രഥമof പ്രസിഡന്റ്national സ്ഥാനത്തേക്ക്self-determination in നാമനിർദ്ദേശംCzechoslovak ചെയ്യപ്പെടുകയുംconstitutions 1920–1992|access-date=2019-02-16|last=Bakke|first=Elisabeth|date=2002|website=The principle തെരഞ്ഞെടുക്കയുംof ചെയ്തു.national self-determination in Czechoslovak constitutions 1920–1992|publisher=}}</ref> 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.
=== പാരിസ് ഉടമ്പടി- അതിർത്തി നിർണയം ===
യുദ്ധാനന്തരം പാരിസിൽ നടന്ന സമാധാന സമ്മേളനം (1919 ജനുവരി-1920 ഫെബ്രുവരി) ചെകോസ്ലാവാക്യക്ക് അന്താരാഷ്ട്രീയ അംഗീകാരം നല്കി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=11}}</ref>. ബൊഹീമിയ, മോറാവിയ എന്നീ പ്രാന്തങ്ങൾക്ക് ജമനിയുംജർമനിയും ഓസ്ട്രിയയുമായി കാലകാലമായി നിലനിന്ന അതിർത്തികൾ അംഗീകരിക്കപ്പെട്ടു. ജർമൻകാക്ക് ഭൂരിപക്ഷമുള്ള സുഡറ്റെൻലാൻഡ് എന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യ ഓസ്ട്രിയക്കോ, ജർമനിക്കോ കൈമാറണമെന്ന അഭിപ്രായം ഉയർന്നു വന്നെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അങ്ങനെ സുഡെറ്റൻലാൻഡും പുതിയ ചെകോസ്ലാവാക്യയുടെ ഭാഗമായി. സ്ലോവാക്യയും റുഥേനിയയും മുഴുവനായും ചെകോസ്ലാവാക്യയിൽ ലയിപ്പിക്കുന്നതിന് ഹങ്കറിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് സോവിയറ്റ് റഷ്യയുടെ പിൻബലത്തോടെ യുദ്ധത്തിനു തയ്യാറാകുകയും ചെയ്തു. പക്ഷെ ഈ ഉദ്യമം വിജയിച്ചില്ല. ടെഷാൻ എന്ന നാട്ടുരാജ്യം വിട്ടുകൊടുക്കാൻ പോളണ്ടിനും സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ ടെഷാൻ രണ്ടായി വിഭജിക്കപ്പെട്ട് ഇരു രാജ്യങ്ങൾക്കും നല്കപ്പെട്ടു.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=21-14, 26}}</ref>
 
=== തെരഞ്ഞെടുപ്പ് 1920 ===
ചെകോസ്ലാവാക്യയിൽ അഞ്ച് പ്രധാന രാഷ്ട്രീയ കക്ഷികളാണ് ഉണ്ടായിരുന്നത്. -റിപബ്ലിക്കൻ പാർട്ടി, ചെകോസ്ലാവാക് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി, ചെകോസ്ലാവാക് നാഷണലിസ്റ്റ് സോഷ്യൽ പാർട്ടി, ചെകോസ്ലാവാക് പോപുലിസ്റ്റ് പാർട്ടി, ചെകോസ്ലാവാക് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി. ഇവ കൂടാതെ മറ്റനേകം ചെറുകക്ഷികളും ഉണ്ടായിരുന്നു<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=139-153}}</ref>.1921 -ൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നെങ്കിലും വലിയ ജനപിന്തുണ ഇല്ലായിരുന്നു.<ref>{{Cite web|url=https://folk.uio.no/stveb1/Chapter_8_political_elite.pdf|title=Eight Major Czechoslovakian Political Parties|access-date=2019-02-14|last=|first=|date=|website=|publisher=}}</ref>. 1920 മെയ് 28-ന് ചെകോസ്ലാവാക്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=150-52}}</ref> റിപബ്ലികൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം.. 67% വോട്ടോടെ മസാറിക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പാർട്ടികളുടെ കൂട്ടു മന്ത്രിസഭ നിലവിൽ വന്നു.
 
1925 നവമ്പറിൽ ആദ്യ പാർലമെന്റിന്റെ കാലാവധി തീരുകയും രണ്ടാമത്തെ തെരഞ്ഞടുപ്പ് നടക്കുകയും ചെയ്തു. റിപബ്ലികൻ പാർട്ടിയുടെപാർട്ടിയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൂട്ടുമന്ത്രിസഭ 1929 നവമ്പർ വരെ അധികാരത്തിലിരുന്നു. 1929-ലെ തെരഞ്ഞെടുപ്പിലും റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി. എന്നാൽ 1935-ലെ തെരഞ്ഞെടുപ്പിൽ സുഡറ്റൻ ജർമൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=137-169}}</ref>. ഒരു വ്യക്തിയെ രണ്ടു തവണ മാത്രമേ പ്രസിഡന്റായി തെരഞ്ഞെടുക്കാവൂ എന്ന നിബന്ധന ഭരണഘടനയിൽ ഉണ്ടായിരുന്നെങ്കിലും സർവസമ്മതനായ മസാറിക് 1920ലും, 1927ലും, 1934 ലും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
 
=== അന്തച്ഛിദ്രങ്ങൾ, കലാപങ്ങൾ ===
ചെക്- സ്ലോവക് പ്രാന്തങ്ങൾ തമ്മിൽ മതപരവും സാമ്പത്തികവുമായ ഗുരുതരമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു<ref name=":1" />. ചെക് മേഖലകൾ വ്യവസായവത്കൃതവും അവിടത്തെ ജനത വിദ്യാസമ്പന്നരും പൊതുവെ മതനിരപേക്ഷകരുമായിരുന്നു . എന്നാൽ സ്ലോവാക്യയിലെ ഭൂരിപക്ഷം കതോലികാ വിശ്വാസികളായിരുന്നു, സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന മേഖലയായിരുന്നു സ്ലോവാക്യ. ഇത് ആഭ്യന്തര സ്പർധകൾക്ക് വഴിവെച്ചു. ഭാവിയിൽ സ്ലോവാക്യക്ക് സ്വയംഭരണം അനുവദിച്ചുകൊടുക്കാമെന്ന് പാരിസ് ഉടമ്പടിയിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ജർമനിയും സ്ലാവാക്യയുടെ ഈ ആവശ്യത്തിന് പ്രോത്സാഹനം നല്കി<ref name=":0" /> കമ്യൂണിസ്റ്റ് ചായ്വുള്ള റിഥുവേനിയപ്രാന്തങ്ങൾ സോവിയറ്റ് ഉക്രെയിനിലും ഹങ്കറിക്കാർ ഭൂരിപക്ഷമുള്ള മേഖലകൾ ഹംഗറിയിലും ലയിക്കാനുള്ള ആവശ്യങ്ങളുമായി പ്രക്ഷോഭം നടത്തി.<ref>{{Cite web|url=http://countrystudies.us/czech-republic/24.htm|title=Problem of Dissatisfied Nationalities|access-date=2019-02-11|last=|first=|date=|website=|publisher=}}</ref> അതിർത്തി മേഖലയായ സുഡറ്റൻലാൻഡിലെ മുപ്പതു ലക്ഷത്തോളം ജർമൻ വംശജർ ജർമനിയിൽ ചേരാനുള്ള ആവശ്യവുമായി കലാപങ്ങൾ തുടങ്ങി. ജർമനിയിൽ ശക്തി പ്രാപിച്ചു വന്നിരുന്ന നാത്സി പാർട്ടി ഈ കലാപങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു<ref name=":0">{{Cite book|title=The Gathering Storm|last=Churchill|first=Winston S.|publisher=Bantam Book|year=1961|isbn=|location=New York|pages=81-97}}</ref>.
 
== മ്യൂണിക് ഉടമ്പടി- 1938 സെപ്റ്റമ്പർ ==
[[പ്രമാണം:Partition of Czechoslovakia (1938).png|പകരം= ചെകോസ്ലാവാക്യയുടെ വിഭജനം 1938|ലഘുചിത്രം|ചെകോസ്ലാവാക്യയുടെ വിഭജനം 1938 1. സുഡറ്റൻലാൻഡ് 2. ഹംഗേറിയൻ വംശജർ ഭൂരിപക്ഷമുള്ളത് 3. റഷ്യൻ ഭുരിപക്ഷമുള്ളത്. 4. പോളണ്ടുകാർ ഭൂരിപക്ഷമുള്ളത് 5. ജർമൻകാർ കൈയേറിയ ചെക് പ്രാന്തങ്ങൾ 6. സ്ലോവാക്യ ]]
സുഡറ്റൻലാൻഡ് കൈയടക്കാനായി ജർമനി ചെകോസ്ലാവാക്യയെ ആക്രമിക്കുമെന്ന നിലവന്നപ്പോൾനിലവന്നു<ref name=":2">{{Cite book|title=The Munich Crisis,1938: Prelude to World War II|last=Lukes|first=Igor|publisher=Frank Cass|year=1999|isbn=|location=UK|pages=122-160, 258-270}}</ref>. ചെകോസ്ലാവാക്യക്ക് സൈനികസഹായം നല്കാമെന്ന കരാറിൽ സോവിയറ്റ് റഷ്യ ഒപ്പു വെച്ചിരുന്നു. ഫ്രാൻസും ഇംഗ്ലണ്ടും ചെകോസ്ലാവാക്യയുടെ സഹായത്തിനെത്തിയാൽ സോവിയറ്റ് റഷ്യയും പിന്തുണക്കാൻ തയ്യാറായിരുന്നു. പക്ഷെ സ്ഥിതിഗതികൾ ആ വഴിക്കു നീങ്ങിയില്ല. 1938 സെപ്റ്റമ്പർ മുപ്പതിന് ഇംഗ്ലണ്ടും ഫ്രാൻസും ഇറ്റലിയും ചേർന്ന് ജർമനിയെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=9780739167342|location=UK|pages=31}}</ref>. അതിന്റെ ഫലമായി മ്യൂണിക് കരാർ നിലവിൽ വന്നു<ref>{{Cite web|url=https://www.britannica.com/event/Munich-Agreement|title=Munich Agreement : Definition, Summary,& Significance|access-date=2019-02-16|last=|first=|date=|website=Britannica.com|publisher=}}</ref>, <ref name=":2" />. യുദ്ധം ഒഴിവാക്കാനായി സുഡറ്റൻലാൻഡ് നിരുപാധികം ജർമനിക്കു വിട്ടുകൊടുക്കാൻ നിർബന്ധിതയായതിൽ എതിർപ്പുണ്ടായിരുന്ന ചെകോസ്ലാവാക്യൻ പ്രസിഡൻറ് ബെനെസ് രാജി വെച്ചു.<ref>{{Cite web|url=https://www.theguardian.com/world/from-the-archive-blog/2018/sep/21/munich-chamberlain-hitler-appeasement-1938|title=The Munich Agreement- archive September 1938{{!}}World News{{!}}The Guardian|access-date=2019-02-10|last=|first=|date=|website=|publisher=}}</ref>.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=xvii}}</ref> പോളണ്ടും ഹങ്കറിയും അവസരം മുതലെടുത്ത് തന്താങ്ങൾക്ക് അവകാശപ്പെട്ടതെന്നു വാദിച്ച പ്രാന്തങ്ങൾ കൈയടക്കി. <ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam House|year=1961|isbn=|location=New York|pages=288-89}}</ref>.
 
== ദ്വിതീയ റിപബ്ലിക് 1938നവ-39മാർച് ==
ദ്വിതീയ റിപബ്ലിക്കിന് അല്പായുസ്സേ ഉണ്ടായുള്ളു. പ്രഥമ റിപബ്ലിക്കിന്റെ അതിരുകൾ വെട്ടിച്ചുരുക്കപ്പെട്ടിരുന്നു. അതിനു പുറമെ 1938 ഒക്റ്റോബഒക്റ്റോബർ 5-ന് സ്ലോവാക്യ സ്വയംഭരണ പ്രദേശമായി സ്വയം ഉദ്ഘോഷിച്ചു. 8-ന് റുഥേനിയയും അതേനടപടി സ്വീകരിച്ചു. 1938 നവമ്പറിലെ തെരഞ്ഞെടുപ്പിൽ എമിൽ ഹാചാ പ്രസിഡൻറുസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹിറ്റ്ലറുടെ സമ്മർദ്ദങ്ങൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ , ചെകോസ്ലാവാക്യൻ സൈന്യം അടിയറവു പറഞ്ഞു. 1939 മാർച്ചിൽ ഹിറ്റ്ലറുടെ സൈന്യം എതിരില്ലാതെ ചെകോസ്ലാവാക്യയിൽ അ ണി നിരന്നു. ബൊഹീമിയയും മൊറാവിയയും പൂർണമായും ജർമൻ അധീനതയിലായി. സ്ലോവാക്യ പരിമിതമായ സ്വയംഭരണത്തോടെ ജർമൻ അധീനതയിലായി. <ref>{{Cite web|url=http://countrystudies.us/czech-republic/29.htm|title=Czech Republic- Second Republic|access-date=2019-02-11|last=|first=|date=|website=|publisher=}}</ref> ദ്വിതീയ റിപബ്ലിക്കിന് അല്പായുസ്സേ ഉണ്ടായുള്ളു. ചെകോസ്ലാവാക്യ എന്ന രാഷ്ട്രം തന്നെ യൂറോപ്യൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.
== രണ്ടാം ആഗോളയുദ്ധം 1939-45 ==
ഈ കാലഘട്ടം ശിഥിലീകൃത ചെകോസ്ലാവാക്യക്ക് ഏറെ ദുരിതപൂർണമായിരുന്നു. ഒളിവു സങ്കേതത്തിലിരുന്ന് ബെനെസ് ചെറുത്തുനില്പിന് നേതൃത്വം നല്കി. പല ചെറു സംഘടനകളും ഇതിൽ പങ്കു ചേർന്നു. KSC എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (Komunisticka strana Ceskoslovenska) കടപ്പാട് സോവിയറ്റ് റഷ്യയോടായിരുന്നു. അതുകൊണ്ടുതന്നെ ചെക് പ്രതിരോധനിരയിൽ ഭാഗഭാക്കാകാൻ ആദ്യഘട്ടങ്ങളിലെ ഹിറ്റ്ലർ-സ്റാറാലിൻ സൗഹൃദം തടസ്സമായി. പിന്നീട് 1941-ൽ ജർമനി സോവിയറ്റ് റഷ്യയെ ആക്രമിച്ചതോടെയാണ് കെ.എസ്.സി സജീവമായി പങ്കുചേർന്നത്. ജർമനി തളരാൻ തുടങ്ങിയതോടെ ജനപ്രതിഷേധം ശക്തിപ്പെട്ടു. മെ ഒമ്പതിന് സോവിയറ്റ് സൈന്യം ജർമൻ സൈന്യത്തെ ചെക് പ്രാന്തങ്ങളിൽ നിന്ന് തുരത്തിയോടിച്ചു.
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്