"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
വിവരദാതാക്കള്‍ അനൌദ്യോഗിക ലേഖകരും, നിഷ്പക്ഷമതികളും ആയിരിക്കണം എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ലേഖനങ്ങള്‍ പരിശോധനാ യോഗ്യവും, വസ്തുതകളുടെ എല്ലാ വശവും പരിഗണിക്കുന്നതും, പ്രത്യേക ദൃഷ്ടികോണുകളില്‍ നിന്ന് വസ്തുതകളെ പരിഗണിക്കുന്നവ അല്ലാതിരിക്കുകയും, സ്വാഭിപ്രായം ഇല്ലാത്തവയും ആകണം. ലേഖകര്‍ തിരുത്തിയെഴുതുന്നതിനു മുന്‍പ്‌ വിക്കിപീഡിയയുടെ "പഞ്ച പ്രമാണങ്ങള്‍" പരിശോധിക്കാന്‍ താത്പര്യപ്പെടുന്നു.<BR>
===ആരാണ്‌ വിക്കിപീഡിയ എഴുതുന്നത്‌===
വിക്കിപീഡിയക്ക്‌ പതിനായിരക്കണക്കിന്‌ സ്ഥിര എഴുത്തുകാരുണ്ട്‌-കൈത്തഴക്കം വന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെ. സൈറ്റില്‍ വരുന്ന ആര്‍ക്കും എഴുതുവാന്‍ സാധിക്കും എന്നതു കൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ ഒരു അസാധാരണ ശേഖരം തന്നെ വിക്കിപീഡിയക്ക്‌ സ്വന്തമായുണ്ട്‌. തെറ്റായ തിരുത്തലുകള്‍ക്കെതിരെ ഉപയോക്താക്കളെ സഹായിക്കന്‍ കാര്യക്ഷമമായ സംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രത്യേക അധികാരങ്ങളും, നല്ലലേഖനങ്ങളെ പിന്തുണക്കുവാനും കാര്യനിര്‍വാഹകരും(Administrators) ഉണ്ട്‌. പെട്ടന്ന് തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളിലെ സഹായത്തിനായി പ്രത്യേക തടയല്‍ അധികാരവും മറ്റും ഉള്ള ഒരു നീതിന്യായ സഭയും ഉണ്ട്‌. ഈ സൈറ്റിന്റെ ഉടമസ്ഥരായ വിക്കിമീഡിയ സംഘം ദൈനംദിന കാര്യങ്ങളിലും, ലേഖനങ്ങളിലും വലിയ തോതില്‍ കൈകടത്തറില്ലകൈകടത്താറില്ല.
 
===വിക്കിപീഡിയ താളുകള്‍ തിരുത്തുവാന്‍===
വിക്കിപീഡിയ ലളിതവും ശക്തമായതുമായ ചട്ടക്കൂടാണ്‌ അതിന്റെ താളുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്‌, താളുകളുടെ ഭംഗി കൂട്ടാന്‍ അനുവദിക്കുന്നതിനുപരി കൂടുതല്‍ വിവരസംഭരണത്തിനാണതില്‍ ശ്രദ്ധിച്ചിരിക്കുന്നത്‌. ലേഖനങ്ങള്‍ ഖണ്ഡങ്ങളും, ഉപഖണ്ഡങ്ങളും ആകുവാനും, കണ്ണികളുടെ നിര്‍മ്മാണത്തിനും, ചിത്രങ്ങളും, പട്ടികകളും ചേര്‍ക്കുവാനും, അന്താരാഷ്ട്ര ക്രമങ്ങള്‍ക്ക്‌ പാകമായും,കൂടാതെ ഘടനാവല്‍ക്കരണത്തിന്‌ എളുപ്പത്തിലും, ലോകത്തിലെ മിക്ക അക്ഷരങ്ങളും, ചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ചുമാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. അടിസ്ഥാന വാക്ഘടനകള്‍ (ചെരിച്ചെഴുതുക, കട്ടികൂട്ടി എഴുതുക മുതലായവ) വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും ആണ്‌.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്