"ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:30, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

യൂണിയൻ ലിസ്റ്റ്

കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 100 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

സംസ്ഥാന ലിസ്റ്റ്

അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

സമവർത്തി ലിസ്റ്റ്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.