"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം [[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തിനടുത്ത്]] [[തുമ്പ|തുമ്പയിൽ]] പുതുതായി സ്ഥാപിച്ച [[തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ|തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ]] (ആംഗലേയം:[[w:Thumba Equatorial Rocket Launching Station|Thumba Equatorial Rocket Launching Station]] (TERLS)) നിന്നുമായിരുന്നു നടന്നിരുന്നത്.തുമ്പയിൽ നിന്ന് 1963 നവംബർ 21നാണ് ആദ്യത്തെ സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപിച്ചത്.
 
തുടക്കത്തിൽ ഇവിടെനിന്നും വിക്ഷേപിച്ചിരുന്നത് [[അമേരിക്ക|അമേരിക്കൻ]] നിർമ്മിത നൈകി-അപാച്ചി[[നൈക്ക് അപ്പാച്ചെ]](Nike-Apache) റോക്കറ്റുകളും [[ഫ്രാൻസ്|ഫ്രെഞ്ച്]] നിർമ്മിത സെന്റോർ (Centaure) റോക്കറ്റുകളുമായിരുന്നു. ഈ റോക്കറ്റുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താനായിരുന്നു. അതിനു ശേഷം [[ബ്രിട്ടൺ‍|ബ്രിട്ടീഷ്]],[[റഷ്യ|റഷ്യൻ]] റോക്കറ്റുകൾ ഉപയോഗിച്ചും പരീക്ഷണങ്ങൾ നടന്നിരുന്നു. എങ്ങനെയായാലും ഒന്നാം ദിവസം മുതൽക്കുതന്നെ ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യം ഉണ്ടായിരുന്നു. അധികം താമസമില്ലാതെ തന്നെ ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ അവർക്കു സാധിച്ചു; ഖര ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന [[രോഹിണി (റോക്കറ്റ്)|രോഹിണി]] കുടുംബത്തിൽ പെട്ട സൗണ്ടിംഗ് റോക്കറ്റുകൾ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുക്കുക തന്നെ ചെയ്തു.
 
തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ആവശ്യകത തിരിച്ചറിയുകയും, ഭാവിയിൽ വേണ്ടി വന്നേയ്ക്കാവുന്ന സാങ്കേതിക ഘടകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ; ഘടകങ്ങളും, സാങ്കേതികവിദ്യയും,യന്ത്രഘടനകളും എല്ലാം തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചു. രോഹിണി റോക്കറ്റുകളുടെ ഭാരം കൂടിയതും, സങ്കീർണ്ണവുമായ പതിപ്പുകൾ വികസിപ്പിച്ചെടുക്കുന്നതിൽ അവർ വിജയിച്ചു. അതോടെ ഈ പദ്ധതിയെ കൂടുതൽ വിപുലീകരിക്കുകയും അവസാനം ഈ ബഹിരാകാശ പദ്ധതിയെ ആണവോർജ്ജ വകുപ്പിനു കീഴിൽ നിന്നു മാറ്റി ബഹിരാകാശ ഗവേഷണത്തിന് മാത്രമായി ഒരു വകുപ്പ് രൂപവത്കരിക്കുന്നതിൽ വരെയെത്തിച്ചു. [[1969]]ൽ INCOSPAR പദ്ധതിയിൽനിന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ എന്ന സംഘടനരൂപവത്കരിക്കുകയും അവസാനം 1972ൽ ബഹിരാകാശ വകുപ്പ് രൂപവത്കരിയ്ക്കുകയും ഇസ്രോയെ അതിനു കീഴിലേക്ക് മാറ്റുകയും ചെയ്തു.