"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
കേരളത്തിലെ ഇസ്ലാമിക സംഘടനയുടെ പേര് ചുരുക്ക രൂപത്തിൽ അറിയപ്പെടുന്നതാണ് സമസ്ത എന്നത്.ഈ വാക്കിന് വേറെയും അർത്ഥങ്ങളുണ്ട്.[https://ml.wiktionary.org/wiki/%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A4 മുഴുവനും] എന്ന അർത്ഥവുമുണ്ട്.സമസ്ത എന്ന ഇസ്ലാമിക സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാണ് <ref>{{Cite web|url=http://samastha.info/|title=samstha official website|access-date=|last=|first=|date=|website=|publisher=}}</ref> . ഈ പേരിൽ കേരളത്തിലെ സുന്നികൾക്കിടയിൽ രണ്ട് സംഘടനകളാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇ.കെ വിഭാഗം എന്ന ഔദ്യോഗിക വിഭാഗവും ഭിന്നിച്ച് പോയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്നപേരിലാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് കേസുകൾ നടന്നുവരുന്നു. സുന്നികളിലെ ഔദ്യോഗിക വിഭാഗം സമസ്തയുടെ വിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] (ഇ കെ വിഭാഗം)എന്ന പേജിലും സുന്നികളിലെ എപി വിഭാഗം സമസ്തയുടെ വിവരങ്ങവിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം)]] എന്ന പേജിലും ലഭ്യമാണ്.
 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടനക്ക് ഒരു സ്വതന്ത്ര രാഷ്ട്രീയ സംഘം ആവശ്യമാണെന്ന കാന്തപുരത്തിൻറെ ആവശ്യമാണ് ഈ പിളർപ്പിൻറെ പ്രധാന കാരണം. മുസ്ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന ശരീഅത്ത് സംബന്ധമായ ചർച്ചകൾ രാജ്യത്ത് ഉടലെടുത്തപ്പോൾ ഇസ്ലാമിൽ പുത്തൻ നയങ്ങൾ സ്വീകരിക്കുന്ന സുന്നിയേതര സംഘടനയിൽ പ്രവർത്തിക്കുന്നവരോട് വേദി പങ്കിട്ട് മുസ്ലിം സമുദായത്തിന് വേണ്ടി ഒന്നിച്ച് നിന്നതിനെ ചൊല്ലി തർക്കങ്ങളുണ്ടായിരുന്നു. പിന്നീട് എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ച എസ്.വൈ.എസ് സംസ്ഥാന സമ്മേളനം നിർത്തിവെക്കാൻ സമസ്തയുടെ മുൻനിര നേതാക്കൾ ആഹ്വാനം ചെയ്തിട്ടും ജോയിൻ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും ഉപാദ്ധ്യക്ഷൻ ഉള്ളാൾ തങ്ങളുടെയും നേതൃത്വത്തിൽ സമ്മേളനം നടത്തിയതോടെ പിളർപ്പ് പൂർണ്ണമായി. സംഘടനാ അച്ചടക്കം ലംഘിച്ചതിനാൽ കാന്തപുരം അടങ്ങിയ ആറു പേരെ 1989 ഫെബ്രുവരു 19 ന് ചേർന്ന യോഗത്തിൽ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനമെടുത്തു.
 
തുടർന്ന് മാർച്ച് ആദ്യ വാരത്തോടെ പുറത്തുപോകേണ്ടി വന്ന വിഭാഗം സമസ്തയുടെ സമാന പേരിൽ പുതിയ പേരുമായി രംഗത്ത് വരികയായിരുന്നു.
 
 
 
 
 
 
ഒരു ഗവന്മെന്റ് അംഗീകൃത സംഘടനക്ക് വേണ്ട സാങ്കേതിക മേന്മകൾ കുറഞ്ഞു വന്നപ്പോൾ അതുണ്ടാക്കേണ്ട വഴിയിൽ അന്ന് നിലവിലുണ്ടായ പണ്ഡിതർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടാവുകയും ഫലത്തിൽ ഒരു വിഭാഗം ഉൽസുകരായ പണ്ഡിതർ സാങ്കേതിക മേന്മയോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുനസംഘടിപ്പിച്ചു. അതിനു കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം വഹിച്ചു. എന്നാൽ മറുവശത്ത്‌ സമസ്തയുടെ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന്റെ ചില പക്ഷപാതങ്ങൾ കടത്തി കൂട്ടാനുള്ള ചില നേതാക്കളുടെ ശ്രമത്തിൽ സമതയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് എതിരായ കാര്യങ്ങൾ സംഘടനയിൽ തന്നെ ഉടലെടുക്കുകയായിരുന്നു. അത് കൊണ്ട് മാത്രമാണ് സുന്നികൾ കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്ക് ശക്തി പകർന്നു ഇത്രയും വലിയ സംവിധാനത്തിലേക്ക് സമസ്തയെ എത്തിച്ചത്.
 
സമസ്ത പിളർപ്പിലേക്ക് വന്നത് സമസ്തയുടെ കേസ് നടത്തുന്നതിന് മിനുട്‌സിൽ ചില തിരുത്തലുകൾ വരുത്തണമെന്നും അതിനുള്ള പൂർണ്ണ അധികാരം സെക്രട്ടറിക്ക് നൽകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് .
 
<ref>https://interviewkerala.wordpress.com/2015/08/01/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D/</ref>
 
 
 
അജ്ഞാത ഉപയോ
 
 
 
 
 
<ref>https://interviewkerala.wordpress.com/2015/08/01/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D/</ref>
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്