"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
[[ചാൾസ് ടെയ്സ് റസ്സൽ|സി.ടി. റസ്സൽ]] എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ''[[ബൈബിൾ വിദ്യാർത്ഥികൾ]]'' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ [[യെശയ്യാവിന്റെ പുസ്തകം|യെശയ്യാവ്]] 43:10-12{{fn|(൨)}} ആധാരമാക്കി ''യഹോവയുടെ സാക്ഷികൾ'' എന്ന നാമം സ്വീകരിച്ചത്. ''[[വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി]]'' എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം [[ബൈബിൾ|ബൈബിളിൽ]] മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള [[യഹോവയുടെ സാക്ഷികളുടെ ഭരണസംഘം|ഭരണസംഘമാണ്]] ഇവരുടെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനും]], പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത് <ref>https://www.jw.org/en/jehovahs-witnesses/faq/governing-body/</ref>
 
യഹോവയുടെ സാക്ഷികൾ [[പിതാവായ ദൈവം|പിതാവായ]] ദൈവത്തിന്റെ [[യഹോവ]]<ref>"നീയോ യഹോവേ,ഞങ്ങളുടെ പിതാവാകുന്നു" യെശയാവ്:63:16.ബി സത്യവേദപുസ്തകം,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ</ref> എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/jehovah-witness-beliefs/</ref> [[യേശു|യേശുവിനെ]] ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, [[സൈനിക സേവനം|സൈനിക സേവനത്തിൽ]] ഏർപ്പെടാത്തതിനും, [[രക്തം]] സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/</ref> [[വീക്ഷാഗോപുരം]], [[ഉണരുക!]] എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് ഇവരുടേതാണ്. ഇവരുടെ ഔദോധികഔദ്യോഗിക വെബ്സൈറ്റ് ആയ [http://jw.org JW.ORG] 988 ഭാഷകളിൽ ലഭ്യമാണ്. വിശ്വാസികൾ [[ത്രിത്വം|ത്രിത്വവും]], [[നരകം|തീ നരകവും]], [[ആത്മാവ്|ആത്മാവിന്റെ]] അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. [[ക്രിസ്തുമസ്]], [[ഈസ്റ്റർ]], [[ജന്മദിനം]] എന്നിവയ്ക്ക് [[പുറജാതീയം|പുറജാതീയ]] ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.<ref>{{cite book | last = Holden | first = Andrew | title = Jehovah's Witnesses: Portrait of a Contemporary Religious Movement | publisher = Routledge | year = 2002 | page = 64 | isbn = 0415266092}}</ref> ഈ ലോക ജനത [[ധാർമ്മികത|ധാർമ്മിക]] നിലവാരമില്ലാത്തവരാണെന്നും, [[സാത്താൻ|സാത്താന്റെ]] സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
 
[[സ്നാനം|സ്നാനപ്പെട്ടതിനു]] ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ [[അച്ചടക്കം|അച്ചടക്ക]] നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്