"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ക്ഷേത്രത്തെ കുറിചചുഌഅ ആദ്യത്തെ വിവരണം ലഭിക്കുന്നത് പ്രാചീന കൃതിയായ [[നമ്മാഴ്വാർ]]<nowiki/>ടെ തിരുവായ്മൊഴിയിൽ നിന്നാണ്. ദ്രാവിഡവേദമെന്നാണ് ഈ കൃതി അറിയപ്പെടുന്നത്. എഴാം ശതകത്തിനും എട്ടാം ശതകത്തിനും ഇടക്കാണ് നമ്മാഴ്വാർ ജീവിച്ചിരുന്നതെന്നു കരുതുന്നു. ക്ഷേത്രത്തിനു അതിനേക്കാൾ ഏറെ പഴക്കവുമുണ്ടെന്ന് ഇകാരണത്താൽ ഊഹിക്കാവുന്നതാണ്.
 
[[ആറന്മുള വിലാസം ഹംസപ്പാട്ട്|ആറന്മുള വിലാസം ഹംസപ്പാട്ടിൽ]] കൊല്ലവർഷം 926 ൽ (ക്രി.വ. 1751) ആറന്മുള ഉൾപ്പെട്ട പ്രദേശം [[മാർത്താണ്ഡ വർമ്മ]] മഹാരാജാവ് പിടിച്ചടക്കിയതായും 1781 ൽ ക്ഷേത്രത്തിനു തീപിടിച്ചതായും 1784ൽ നവീകരണ പ്രതിഷ്ഠ നടത്തിയതായും പ്രസ്താവിച്ചിരിക്കുന്നു. തിരുവിതാം കൂർ രാജാക്കന്മാർക്ക് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. 1751 മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തിനു ചുറ്റുമതിൽ സ്ഥാപിച്ചത്. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]]<nowiki/>യുടെ കാലത്ത് പന്ത്രണ്ട് കളഭം ആരംഭിച്ചു. വൃശ്ചികം ഒന്നു മുതൽ ഒരോ ദിവസവും ഒറോ അവതാര രൂപത്തിൽ കളഭചാർത്ത് നറ്റത്തുന്നതാണിത്. ഇന്നും മുടക്കം വരാതെ നടത്തിവരുന്നു. <ref>ആർ. ഭാസ്കരമാരാർ. 1966:32</ref>1812 [[കേണൽ മൺറോ]]<nowiki/>യുടെ വിളംബരം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും സർക്കാരിനധീനമായി. അതിനുശേഷം [[കാർത്തിക തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ കാലത്ത് ഇന്നു കാണുന്ന മണ്ഡപം പണികഴിപ്പിച്ചു. അതിമനോഹരങ്ങളായ ചിത്രപ്പണികൾ ഈ മൺദപത്തിലുണ്ട്. 1895 ൽ [[മൂലം തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ കാലത്ത് ചെമ്പ് കൊടിമരം മാറ്റി തൽസ്ഥാനത്ത് സ്വർൺണം പൂശിയ കൊടിമരം സ്ഥാപിച്ചു.
 
== വാസ്തുശില്പരീതി ==