"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
മറ്റു യൂറോപ്യൻ ശക്തികളും അമേരിക്കകളിൽ കോളനികൾ സ്ഥാപിച്ചു. ഫ്രാൻസ് വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലും ചില കരീബിയൻ ദ്വീപുകളിലും തെക്കേ അമേരിക്കയുടെ ചില തീരപ്രദേശങ്ങളിലും കോളനികൾ ഉണ്ടാക്കി. പോർച്ചുഗൽ ബ്രസീൽ കോളനിവത്കരിച്ചു. കാനഡയുടെ കിഴക്കൻ തീരങ്ങൾ കീഴടക്കാനും അവർ ശ്രമിച്ചു. കണ്ടുപിടുത്തങ്ങളുടെ യുഗം പല യൂറോപ്യൻ രാജ്യങ്ങളുടെയും സാമ്രാജ്യ വിപുലീകരണത്തിന് തുടക്കമിട്ട കാലഘട്ടമായിരുന്നു. യൂറോപ്പ് അതു വരെ ആഭ്യന്തര കലഹങ്ങളിൽ വ്യാപൃതമായിരുന്നു. ബ്ലാക്ക് ഡെത്ത് മൂലമുണ്ടായ ജനസംഖ്യാശോഷണത്തിൽ നിന്ന് കരകയറി വരുന്ന സമയവുമായിരുന്നു അത്. അതുകൊണ്ട് തന്നെ യൂറോപ്പിന്റെ സമ്പത്തിലും ശക്തിയിലുമുള്ള അഭൂതപൂർണമായ വർധന പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിന്തിക്കാനാവുമായിരുന്നില്ല.
 
ക്രമേണ പശ്ചിമാർദ്ധ ഗോളംപശ്ചിമാർദ്ധഗോളം പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെ കീഴിലായി. ഇത് അവിടത്തെ ഭൂപ്രകൃതി, ജനസംഖ്യ, ജീവജാലങ്ങൾ എന്നിവയിൽ ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ 50 ദശലക്ഷത്തിലധികം ജനങ്ങൾ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി.കൊളംബസിന്റെ യാത്രകൾക്ക് ശേഷം 1492 നു ശേഷമുള്ള കാലഘട്ടം കൊളംബിയൻ വിനിമയ കാലം എന്നറിയപ്പെടുന്നു. അന്ന് വൻതോതിൽ ജീവികൾ, ചെടികൾ, സംസ്കാരം, ജനങ്ങൾ, ആശയങ്ങൾ, സാംക്രമികരോഗങ്ങൾ എന്നിവയെല്ലാം അമേരിക്കകളും ആഫ്രോ-യൂറേഷ്യൻ മേഖലയും തമ്മിൽ വിനിമയം ചെയ്യപ്പെട്ടു.