"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
ഹിമാലയ പർവതത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്താണ് യുന്നാൻ നിൽക്കുന്നത്. ഹിമയുഗങ്ങളുടെ കാലത്താണ് ഇവിടം ഉയർന്നു തുടങ്ങിയത്, അത് ഇപ്പോളും തുടരുന്നു. പ്രവിശ്യയുടെ കിഴക്കൻ ഭാഗം ചുണ്ണാമ്പുകല്ല് നിറഞ്ഞ പീഠഭൂമിയാണ്. ആഴമുള്ള ഗിരികന്ദരങ്ങളിലൂടെ കുതിച്ചൊഴുകുന്ന സഞ്ചാരയോഗ്യമല്ലാത്ത നദികളാണിവിടെ.
===കാലാവസ്ഥ===
സൗമ്യമായ കാലാവസ്ഥയാണ് യുന്നാനിൽ. തെക്കോട്ട് അഭിമുഖമായി മലഞ്ചരിവുകളിൽ സ്ഥിതിചെയ്യുന്ന പ്രവിശ്യക്ക് ശാന്ത സമുദ്രത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സ്വാധീനം ലഭിക്കുന്നതുകൊണ്ടാണിത്.
വിളവുകാലം കൂടുതലാണെങ്കിലും കൃഷിയോഗ്യമായ ഭൂമി കുറവാണിവിടെ. ജനുവരിയിലെ താപനില 8° മുതൽ 17° സെൽഷ്യസ് വരെയും ജൂലൈയിൽ 21° മുതൽ 27° സെൽഷ്യസ് വരെയും കാണപ്പെടുന്നു. 600 മുതൽ 2300 മില്ലി ലിറ്റർ വരെ വാർഷിക വർഷപാതം ഇവിടെ ലഭിക്കുന്നു. ഇതിൽ പകുതിയിലധികം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ലഭിക്കുന്നത്. പീഠഭൂമി മേഖലയിൽ സമശീതോഷ്ണ കാലാവസ്ഥയാണ്. പടിഞ്ഞാറൻ മലനിരകളിൽ താഴ്വാരങ്ങളിൽ കൂടിയ ചൂടും കൊടുമുടികളിൽ കൊടും തണുപ്പും കാണുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്