"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 340:
[[File:One Rupee East India Company.JPG|thumb|right|One [[Rupee]] കമ്പനി ഇറക്കിയ ഒരു രൂപ നാണയം , 1835 ]]
ഇംഗ്ലണ്ടിൽ വ്യവസായികവിപ്ലവം വന്നതോടെ ഇന്ത്യയിലെ കുടിൽ വ്യവസായങ്ങൾ പാടെ അധഃപതിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുളള കയറ്റുമതി 85 ലക്ഷം രൂപക്കും ഇറക്കുമതി അമ്പതിനായിരം രൂപക്കുമായിരുന്നു. 1850കളിൽ കയറ്റുമതി ഒരു ലക്ഷത്തിൽ കുറവും ഇറക്കുമതി ലക്ഷം രൂപക്കും ആയിരുന്നു. ഇന്ത്യയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി.<ref name=Opium/>.ബാങ്ക് ഓഫ് കൽക്കട്ട (പിന്നീട് ബാങ്ക് ഓഫ് ബംഗാൾ) നിലവിൽ വന്നു.<ref>[https://archive.org/details/cu31924022945129 ബാങ്ക് ഓഫ് ബംഗാൾ ചരിത്രം-സൈംസ് സ്കട്ട്]</ref>. 1835-ൽ മുഗൾനാണയങ്ങൾക്കു പകരം കമ്പനി നാണയങ്ങൾ പ്രചാരത്തിലായി
 
സമൂഹത പൊടുന്നനെ വ്യാപകമായ കലഹമായിത് വിതരണം ചെയ് കടലാസ് കവചം കടി തോ
അടിമത്തം സതി,നരബലി ശിശുബലി ഇവയൊക്കെ കർശനമായി നിരോധിച്ചു.
1854-ലെ<ref>[http://www.sdstate.edu/projectsouthasia/loader.cfm?csModule=security/getfile&PageID=853940 Educational Dispatch 1854]</ref>ഉത്തരവനുസരിച്ച് ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് പ്രചാരം ലഭിച്ചു. ഹിന്ദു കോളേജ് പ്രസിഡൻസി കോളേജായി രൂപാന്തരപ്പെട്ടു.(1854). റൂർക്കിയിൽ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിതമായി. ആദ്യത്തെ വർത്തമാന പത്രിക '''സമാചാർ ദർപ്പൺ''' (ബംഗാളി വാരിക) പ്രസിദ്ധീകരിച്ചു
 
ആദ്യത്തെ റെയിൽവേ<ref>[https://archive.org/details/historyeastindi00huddgoog ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനിയുടെ ചരിത്രം-ജി.ഹഡിൽസ്റ്റൺ ]</ref> പ്രവർത്തനമാരംഭിച്ചു(1853).1774-ൽ [[വാറൻ ഹേസ്റ്റിംഗ്സ് ]]തുടങ്ങിവെച്ച [[തപാൽ സർവ്വീസ്]] കൂടുതൽ കാര്യക്ഷമമാക്കി<ref>[http://www.postalheritage.org.uk/page/india ഇന്ത്യയുടെ തപാൽ ചരിത്രം]</ref>.ഇലക്ട്രിക് ടെലഗ്രാഫ് തുടങ്ങി<ref>[https://archive.org/details/memoirofsurgeonm00adamrich ഇന്ത്യൻ ടെലഗ്രാഫിന്റെ ചരിത്രം- ഓഷോണസ്സി ബ്രുക്കിന്റെ സ്മരണകൾ]</ref>. ഇവയൊക്കെ യഥാർഥത്തിൽ സൈനികവും ഭരണപരവുമായ ആവശ്യങ്ങൾക്കായിരുന്നു; എങ്കിലും ക്രമേണ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി.
 
== ശിപായി ലഹള ==
{{main|ശിപായി ലഹള}}
1857-ൽ [[മീററ്റ്|മീററ്റിൽ]] കമ്പനിയിലെ തദ്ദേശീയരായ സൈനികർ (ശിപായികൾ) നിസ്സഹകരണം ആരംഭിക്കുകയും അവരുടെ മേലുദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. [[ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം]] എന്നും [[ശിപായി ലഹള]] എന്നും അറിയപ്പെട്ട ഈ ലഹള ഉത്തരേന്ത്യയിലാകെ പടർന്നു പിടിച്ചു. ലഹളക്ക് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും അതിൽ പ്രധാനം മതപരമായ കാരണങ്ങളായിരുന്നു.
[[പ്രമാണം:Queen Victoria 1887.jpg|right|thumb|150px|[[വിക്റ്റോറിയ രാജ്ഞി]]]]
പല നാട്ടുരാജ്യങ്ങളേയും ഓരോന്നായി ബ്രിട്ടീഷ് അധീനതയിലേക്ക് കൊണ്ടു വന്ന ദൽഹൗസി 1856-ൽ ഇന്ത്യയിൽ മൂന്നു നിയമങ്ങൾ നടപ്പാക്കി. ഒന്നാമത്തേത് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയവർക്ക് സുരക്ഷ നല്കി, രണ്ടാമത്തേത് വിധവാവിവാഹത്തിന് നിയമ സാധുത നല്കി, മൂന്നാമത്തേത് ഇന്ത്യക്കാരായ സൈനികർക്ക് കടൽ താണ്ടിയുളള സേവനം നിർബന്ധമാക്കി. ഇവ ഹിന്ദുമതത്തിനെതിരായുളള നീക്കങ്ങളായാണ് വിവക്ഷിക്കപ്പെട്ടത്.
 
സമൂഹത്തിൽ ഉരുത്തിരിഞ്ഞ അസ്വസ്ഥതകൾ പൊടുന്നനെ വ്യാപകമായ കലഹമായിത്തീർന്നതിനു കാരണം കമ്പനി വിതരണം ചെയ്ത വെടിയുണ്ടകളായിരുന്നു.
ശിപായിമാർ വെടിയുണ്ടകളുടെ കടലാസ് കവചം കടിച്ചുകീറിയാണ്‌ അത് തോക്കിൽ നിറച്ചിരുന്നത്. വെടിയുണ്ടകൾക്കു മുകളിൽ തേച്ചിരിക്കുന്ന മെഴുക്ക് [[പശു|പശുവിന്റെ]] കൊഴുപ്പിൽ നിന്ന് ഉല്പാദിപ്പിക്കുന്നതാണെന്ന് [[ഹിന്ദു|ഹിന്ദുക്കൾക്കിടയിലും]], [[പന്നി|പന്നിയുടെ]] കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്നതാണെന്ന് [[മുസ്ലീം|മുസ്ലീങ്ങൾക്കിടയിലും]] വാർത്ത പരന്നു. പശുവിനെ ദൈവികമായി കണക്കാക്കുന്ന ഹിന്ദുക്കൾക്കിടയിലും, പന്നിയെ തൊട്ടുകൂടാൻ പാടില്ലാത്ത മൃഗമായി കണക്കാക്കുന മുസ്ലീങ്ങൾക്കിടയിലും ലഹള പടരുന്നതിന്‌ ഈ പ്രചരണം ആക്കം കൂട്ടി.
 
ഈ ലഹളയെ കമ്പനി അടിച്ചമർത്തിയെങ്കിലും ഇന്ത്യയിലെ കമ്പനിഭരണത്തിന്റെ അന്ത്യത്തിനും ഈ ലഹള കാരണമായി 1876-ൽ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുക്കുകയും [[വിക്റ്റോറിയ രാജ്ഞി]] ഇന്ത്യയുടെ ചക്രവർത്തിനിയാകുകയും ചെയ്തു<ref name=rockliff/>.
 
=അന്ത്യം =
ശിപായി ലഹള ബ്രിട്ടീഷ് ഭരണകൂടത്തെ സാരമായി ബാധിച്ചു. ഇന്ത്യയുടെ ചുമതല കമ്പനിയുടെ കരങ്ങളിലാവരുതെന്നും ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കണമെന്നും പാർലമെന്റ് അംഗങ്ങളും ബ്രിട്ടനിലെ രാഷ്ട്രതന്ത്രജ്ഞരും ശക്തമായി വാദിച്ചു. ഇന്ത്യൻ സംഭവവികാസങ്ങളുടെ പൂർണമായ ഉത്തരവാദിത്തം തങ്ങൾ സ്വയം ഏറ്റെടുക്കുന്നുവെന്നും ഇതിൽ തങ്ങൾക്ക് തെല്ലും അപകർഷതാബോധമില്ലെന്നും കമ്പനിയും എതിർവാദമുയർത്തി.<ref name= Smith727>[https://archive.org/stream/oxfordhistoryofi00smituoft#page/n6/mode/1up The Oxford History of India- Vincent Smith(1919) pages 725-727]</ref>.
==അവസാന വാക്കുകൾ ==
സപ്റ്റമ്പർ ഒന്നിന് കോർട്ട് ഓഫ് ഡയറക്റ്റർമാരുടെ അവസാനയോഗം സമ്മേളിച്ചുച രണ്ടു പ്രമേയങ്ങൾ പാസ്സാക്കപ്പെട്ടു. ഒന്നാമത്തേതിൽ ഇന്ത്യയെ ഒരു പുരസ്കാരമെന്നോണം സിംഹാസനത്തിനു നിരുപാധികം കാഴ്ചവെക്കുകയാണെന്നും, എങ്കിലും തങ്ങളുടെ പ്രയത്നങ്ങളേയും സാഫല്യങ്ങളേയും ഒരിക്കലും വിസ്മരിക്കരുതെന്നും അപേക്ഷിച്ചു. .
രണ്ടാമത്തേത് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരോടുളള വിട പറയലായിരുന്നു. ജീവനക്കാരുടെ ഇന്നേവരേയുളള സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ഇനി മുതൽ അവരുടെ സേവനം ബ്രിട്ടീഷു സിംഹാസനത്തിനുവേണ്ടിയായിരിക്കണമെന്ന് നിർദ്ദേശിച്ചു. <ref name=Smith727/>
==വിക്റ്റോറിയാ രാജ്ഞിയുടെ വിളംബരം- സൽഭരണ സംവിധാനം==
1858 ആഗസ്റ്റ് 2-ന് പുറപ്പെടുവിച്ച 75 ഖണ്ഡികകളുളള ഉത്തരവിലൂടെ <ref name=Laws1858>[https://play.google.com/store/books/details?id=mXUZAAAAYAAJ&rdid=book-mXUZAAAAYAAJ&rdot=1 ഇന്ത്യയെ സംബന്ധിച്ച നിയമങ്ങൾ 1855-70]</ref> <ref>[http://www.sdstate.edu/projectsouthasia/loader.cfm?csModule=security/getfile&PageID=861601 1858-ലെ നിയമം സംക്ഷിപ്തം]</ref>,<ref>[https://archive.org/stream/oxfordhistoryofi00smituoft#page/n6/mode/1up The Oxford History of India- Vincent Smith(1919) pages 727-730]</ref>. 1853-ലെ ചാർട്ടർ റദ്ദാക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കുകയും ചെയ്ടു. ഇന്തയുടെ ഭരണത്തിനായി ഇന്ത്യാ ഓഫീസും പതിനാലംഗ ഇന്ത്യാ കൗൺസിലും രൂപീകരിക്കപ്പെട്ടു. ഇതിൽ ഏഴുപേരെ നാമനിർദ്ദേശം ചെയ്യാനുളള അവകാശം കമ്പനിക്കു നല്കിയെങ്കിലും ഈ അവകാശം പതിനാലു ദിവസത്തിനകം ഉപയോഗിക്കേണ്ടതാണെന്നും നിബന്ധനയുണ്ടായിരുന്നു. ഗവർണർ ജനറലും കമ്പനിയാൽ നിയുക്തരായ മറ്റു ഉദ്യോഗസ്ഥരും, തത്കാലം അതേ തസ്തികകളിൽ തുടരുമെന്നും അവർ സിംഹാസനത്തിന്റെ സേവകരായി ഗണിക്കപ്പെടുമെന്നും പ്രഖ്യാപിക്കപ്പെട്ടു. 1855-ലെ വിവരങ്ങളനുസരിച്ച് മദ്രാസ്, ബോംബേ, ബംഗാൾ പ്രസിഡൻസികൾക്ക് പ്രത്യേകം കരസേനയും നാവികസേനയും ഉണ്ടായിരുന്നു. <ref>[http://books.google.co.in/books?id=lhkoAAAAYAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനി 1855]</ref> 24,000 പേരുണ്ടായിരുന്ന കമ്പനിയുടെ സൈന്യം ബ്രിട്ടീഷ് ആർമിയിൽ വിലയിക്കപ്പെട്ടു.
കമ്പനിയുടെ എല്ലാ സ്വത്തുക്കളുടേയും പണമിടപാടുകളുടേയും ചുമതല സിംഹാസനം ഏറ്റെടുത്തു. കമ്പനിയുടെ കാപ്പിറ്റൽ സ്റ്റോക്കും ഡിവിഡൻറും സുരക്ഷാഫണ്ടും മാത്രം ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച എല്ലാ ചുമതലകളിൽ നിന്നും കമ്പനി ചെയർമാനേയും ഡയറക്റ്റർമാരേയും പ്രൊപ്രൈറ്റർമാരേയും ഒഴിവാക്കി. <ref name=Laws1858/>.
1600 മുതൽ 1857 വരേയുളള രണ്ടര നൂറ്റാണ്ടിൽ കമ്പനി സമ്പാദിച്ചെടുത്ത വസ്തുവകകളും ആരംഭിച്ച പദ്ധതികളും കൈമാറുക എളുപ്പമായിരുന്നില്ല. ഇതിനായി പ്രത്യേകം പ്രത്യേകം നിയമനിർമ്മാണങ്ങൾ വേണ്ടി വന്നു.
== ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873 ==
ചാർട്ടർ ആക്റ്റ് 1833-ലെ നിബന്ധനകളനുസരിച്ച് ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873 നിലവിൽ വന്നു. പക്ഷേ ഈ നിയമം നടപ്പിലാകുന്നതിന് മുമ്പു തന്നെ കമ്പനി പിരിച്ചു വിടപ്പെട്ടിരുന്നു.
 
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്