"പ്രാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചാൾസ് പാലം
കാഫ്കാ സ്മൃതികൾ
വരി 82:
 
=== പഴയ ടൗൺ ഹാൾ ===
പ്രാഗിന്റെ ചരിത്രത്തിൽ ഈ കെട്ടിടത്തിന് വളരെ പ്രാധാന്യമുണ്ട്. അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമാണ് ഇത്. കേന്ദ്രഭാഗത്ത് കന്യാമറിയത്തിന്റെ പള്ളി സ്ഥിതി ചെയ്യുന്നു. 1381 മുതൽ ഇവിടെ ആരാധനയാരംഭിച്ചു എന്നാണ് അനുമാനം. കൗൺസിൽ ഹാൾ പതിനഞ്ചാം നൂറ്റാണ്ടിലെ പ്രൗഢിയോടെ ഇന്നും കാത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സമുച്ചയത്തിലെ ഏറ്റവും വിശാലമായ ഹാൾ ബ്രോസിക് അസംബ്ലി ഹാളാണ്. മച്ചിന് രണ്ടു നിലകെട്ടിടത്തിന്റെ ഉയരമുണ്ട്.

വാക്ലാവ് ബ്രോസിക് എന്ന ചിത്രകാരന്റെ രചനകളാണ് ചുവരുകളിൽ. ഭൂനിരപ്പിന് താഴെയുള്ള നിലയിൽ ഒട്ടനവധി കൊച്ചു കൊച്ചു അറകളുണ്ട്. അതി സങ്കീർണമായ ഇടനാഴികളും തുരങ്കങ്ങളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഗോഥിക് ശൈലിയിൽ നിർമിക്കപ്പെട്ടുള്ള ഗോപുരം പഴയകാലത്ത് പ്രാഗിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. ഗോപുരത്തിനു ചുറ്റുമായുള്ള വരാന്തയിൽ നിന്നാൽ പ്രാഗ് നഗരം മുഴുവനും കാണാം. നഗരസുരക്ഷയുടെ അധികാരിക്ക് താമസിക്കാനായി അവിടെ പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. ഇന്ന് ഗോപുരത്തിന്റെ മുകളിലെത്താനായി ചില്ലുഗ്ലാസു കൊണ്ടുള്ള ലിഫ്റ്റ് ഉണ്ട്.
 
=== ജൂതക്കോളണി ===
പ്രാഗിലെ ജൂതച്ചേരി യോസോഫ് എന്നാണറിയപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചേരിതിരിവ് തികച്ചും നിർബന്ധമാക്കിയത്. ജൂതർക്ക് പ്രാഗിൽ മറ്റൊരിടത്തും താമസിക്കാനനുവാദമില്ലായിരുന്നു. മാത്രമല്ല പൊതുസ്ഥലങ്ങളിൽ നിന്നും പൊതുആഘോഷങ്ങളിൽ നിന്നും അവർ ഒഴിച്ചു നിർത്തപ്പെട്ടു . ജൂതച്ചേരിയിലെ സിനഗോഗുകളും സെമിത്തെരിയും നാസി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഇന്നവ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നു. ഈ ചേരിയിലാണ് [[ഫ്രാൻസ് കാഫ്‌ക|കാഫ്കയുടെ]] കുടുംബം നിവസിച്ചിരുന്നത്. വിനോദസഞ്ചാരികൾക്കായി ജൂതക്കോളണിയിലൂടെ ഒരു നടത്തം ഏർപാടാക്കിയിട്ടുണ്ട്.
 
=== പഴയ സിനഗോഗ്സിനഗോഗുകൾ ===
ജൂതച്ചേരിയിൽ ആറു സിനഗോഗുകളുണ്ട്. ഇവയിൽ ഏറ്റവും മനോഹരം സ്പാനിഷ് സിനഗോഗാണ്.
 
=== ചാൾസ് പാലം ===
വ്ലടാവ നദിക്കു കുറുകെ ആദ്യത്തെ കല്പാലം പണിതത് 1172-ലാണ്. ജൂഡിത് പാലം എന്നാണ് ഇതറിയപ്പെട്ടത്. പിന്നീട് 1342- -ലെ വെള്ളപ്പൊക്കത്തിൽ ഈ പാലം തകർന്നു പോയി. 1357-ൽ ചാൾസ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. പാലത്തിന്റെ ഇരു വശങ്ങളിലുമായി ചരിത്രപുരുഷന്മാരുടെ പ്രതിമകൾ പ്രതിമകൾ സ്ഥാപിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. ഇവ പിന്നീട് പ്രാഗ് മ്യൂസിയത്തിലേക്കു മാറ്റപ്പെട്ടു. ഇപ്പോൾ നിലവിലുള്ളത് പകർപ്പുകളാണ്. പാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങളിൽ കയറാൻ പടവുകളുണ്ട്. വഴിവാണിഭക്കാർ തിക്കിത്തിരക്കുന്ന ഈ നടപ്പാലം വിനോദസഞ്ചാരികൾക്ക്പ്രാഗിന്റെ ഒഴിവാക്കാനാവാത്ത സുപ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ്.
 
=== പഴയ കോട്ട ===
പതിനെട്ട് ഏക്കറിൽ (ഏതാണ്ട് 7 ഹെക്റ്റർ) പരന്നു കിടക്കുന്ന കോട്ടവളപ്പിനകത്ത് നിരവധി കെട്ടിടങ്ങളും അവക്കിടയിലായി അനേകം അങ്കണങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വിസ്തൃതമായ കോട്ടവളപ്പാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് കോട്ടയുടെ നിർമാണം എന്ന് അനുമാനിക്കുന്നു. അന്നു നിർമിക്കപ്പെട്ട കന്യാമറിയത്തിന്റെ പള്ളിുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. പത്താം നൂറ്റാണ്ടിൽ പണിത സെന്റ് ജോർജ് പള്ളി ഇന്നൊരു ഗാലറിയാണ്. പത്താം നൂറ്റാണ്ടിൽ രാജകുടുംബാംഗങ്ങൾക്കും മതാധികാരികൾക്കുമുള്ള ഭവനങ്ങൾ നിർമിക്കപ്പെട്ടു. 1346മുതൽ 1378 വരെ ഭരിച്ച ചാൾസ് നാലാമന്റെ കാലത്താണ് നിർമാണപ്രവർത്തനം ഊർജിതമായത്. പിൻഗാമികളിൽ ചിലർ കോട്ടമതിലുകൾ ശക്തിപ്പെടുത്തുകയും കൊട്ടാരം പുതുക്കിപ്പണിയുകയും ചെയ്തു. ബൊഹീമിയൻ രാജവംശവും ഹാപ്സ്ബർഗ് രാജവംശവും തമ്മിൽ നടന്ന അധികാര വടംവലിയിൽ പ്രാഗ് കോട്ടക്ക് വളരെയേറെ നാശനഷ്ടങ്ങളുണ്ടായി. 1918-ൽ ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യം നാമാവശേഷമായി,സ്വതന്ത്ര ചെകോസ്ലാവിയ രൂപം കൊണ്ടു. അന്നു മുതൽ പ്രസിഡന്റിന്റെ ആസ്ഥാനം പ്രാഗ് കോട്ടയാണ്. കോട്ടസമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നും തുടരുന്നു. ബൊഹീമിയൻ രാജവംശത്തിന്റേയും ഹാപ്സ്ബർഗ് രാജവംശത്തിന്റേയും ആടയാഭരണങ്ങളും ആയുധശേഖരവും ചരിത്രപ്രധാനമായ രേഖകളും മറ്റു വസ്തുക്കളും ഇവിടത്തെ മ്യൂസിയത്തിൽ കാണാം.
 
=== കാഫ്കാ സ്മൃതികൾ ===
പഴയ സിനഗോഗിനു തൊട്ടടുത്തായിട്ടാണ് കാഫ്കാ സ്ക്വയർ. കാഫ്കയുടെ അതിസങ്കീർണമായ വിചാരധാരയെ പ്രതിഫലിപ്പിക്കുന്ന ഒരു ശില്പം അവിടെയുണ്ട്. ടൗൺസ്ക്വയറിലെ ഒരു പഴയ കെട്ടിടത്തിൽ '''കാഫ്കയുടെ ലോകം ,''' സന്ദർശകർക്ക് അനുഭവിച്ചറിയാനാകുന്നു. ആളൊഴിഞ്ഞ ഇരുണ്ട ഇടനാഴികൾ, നിരനിരയായുള്ള വാതിലുകൾ എന്നിങ്ങനെ പലതും.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്