"ചൈനയിലെ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
തായ്‌വാനും അതിന്റെ ചുറ്റുമുള്ള ദ്വീപുകളും ജനകീയ ചൈന റിപ്പബ്ലിക് അവരുടെ തായ്‌വാൻ പ്രവിശ്യയാണെന്ന് അവകാശപ്പെടുന്നു. എങ്കിലും ചൈന ഭൂഖണ്ഡത്തിൽ ഭരിക്കുന്ന ഒരു സർക്കാരിന്റെയും കീഴിൽ തായ്‌വാൻ ഭരണം 1949 മുതൽ വന്നിട്ടില്ല. 1949 ലാണ് ചൈനീസ് റിപ്പബ്ലിക്കിന്റെ കയ്യിൽ നിന്ന് ചൈനീസ് ഭൂഖണ്ഡത്തിന്റെ ഭരണം ജനകീയ ചൈന റിപ്പബ്ലിക്കിലേക്ക് പോയത്. കിൻമെൻ, മത്സു ദ്വീപുകൾ ജനകീയ ചൈന റിപ്പബ്ലിക്ക് അവരുടെ ഫ്യൂജിയാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. അത് പോലെ തന്നെ പ്രറ്റസ് ദ്വീപുകളും ഇറ്റു അബയും ജനകീയ ചൈന അവകാശമുന്നയിക്കുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളെല്ലാം ചൈന റിപ്പബ്ലിക്ക് (തായ്‌വാൻ എന്ന് സാധാരണ വിളിക്കപ്പെടുന്നു) അധീന പ്രദേശങ്ങളാണ്.
 
=== മുനിസിപ്പാലിറ്റി===
മുനിസിപ്പാലിറ്റികൾ ({{zh |s = 直辖市 |t = 直轄市 |p = zhíxiáshì |l = direct-administrated city |links = no }}) അല്ലെങ്കിൽ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള പട്ടണങ്ങൾ എന്നാൽ ചൈനയിലെ കേന്ദ്ര സർക്കാർ നേരിട്ടു ഭരിക്കുന്ന നഗരങ്ങളാണ്. ഇവക്ക് പ്രവിശ്യകളുടെ അതെ പദവി നൽകപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ അവയുടെ രാഷ്ട്രീയ പദവി പ്രവിശ്യകളേക്കാളും ഉയർന്നതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചൈനയിലെ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്