"കണ്ടുപിടുത്തങ്ങളുടെ യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
1522-ൽ മഗല്ലന്റെ കപ്പൽപ്പട പ്രയാണം കഴിഞ്ഞ് തിരിച്ചെത്തി. അവരായിരുന്നു ആദ്യമായി ലോകം ചുറ്റിയ നാവികർ.
 
==ബ്രിട്ടൺ, ഫ്രാൻസ്, നെതർലാൻഡ്==
പതിനേഴാം നൂറ്റാണ്ടിൽ [[ബ്രിട്ടൺ]], [[ഫ്രാൻസ്]], [[നെതർലാൻഡ്‌സ്]] എന്നിവരുമായി നടന്ന ദീർഘമായ രാഷ്ട്രീയ, മതപര യുദ്ധങ്ങൾ കാരണം ഐബീരിയൻ ഉപദ്വീപ് ക്ഷയിച്ചു. ഈ മൂന്നു രാജ്യങ്ങൾ യുദ്ധങ്ങളിലെ പ്രധാന വിജയികളായി ഉയർന്നു വരികയും സ്പെയിനും പോർച്ചുഗലും പോലെ പ്രമുഖ ശക്തികളാവുകയും ചെയ്തു.അടുത്ത രണ്ടു നൂറ്റാണ്ടുകൾ ലോകം തന്നെ മൂന്നു രാജ്യങ്ങളുടെ യുദ്ധക്കളമായി മാറി. ബ്രിട്ടണും, ഫ്രാൻസും [[വടക്കേ അമേരിക്ക]], [[ഇന്ത്യ]] എന്നിവിടങ്ങൾ ഭരിച്ചപ്പോൾ, ഡച്ചുകാർ അമേരിക്കയുടെ ചില ഭാഗങ്ങളും, ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് താവളങ്ങളും, [[ഇന്തോനേഷ്യ|ഇന്തോനേഷ്യയും]] പിടിച്ചടക്കി. ഈ മൂന്ന് ശക്തികൾക്കും ലോകമാസകലം സ്വാധീനമുണ്ടായിരുന്നു അന്ന്.
 
ഇതിന്റെയെല്ലാം അവസാനം യൂറോപ്പിലും പുറത്തും വെച്ച് നടന്ന ഒരുകൂട്ടം യുദ്ധങ്ങളിലായിരുന്നു. അതിൽനിന്ന് വിജയിയായി ബ്രിട്ടൺ പുറത്തു വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അവർ ഫ്രഞ്ച് കാനഡയും ഇന്ത്യയും പിടിച്ചെടുന്നു. ഇന്ത്യൻ മഹാസമുദ്രം കീഴടക്കിയ അവർ ഡച്ച് നാവികസേനയെ പരാജയപ്പെടുത്തി. 1763 ആയപ്പൊളേക്കും സ്പെയിനിനുശേഷം വലിയ രണ്ടാമത്തെ സാമ്രാജ്യമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം. എന്നാൽ 1776 ൽ പതിമൂന്ന് ബ്രിട്ടീഷ് അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഫ്രഞ്ചുകാരും, ഡച്ചുകാരും, സ്പെയിൻകാരും സഹായിച്ച് [[അമേരിക്കൻ വിപ്ലവം|അമേരിക്കൻ വിപ്ലവത്തിലൂടെ]] അവർ ബ്രിട്ടനെ പരാജയപ്പെടുത്തി.
 
1778-ൽ ബ്രിട്ടന്റെ ക്യാപ്റ്റൻ [[ജെയിംസ് കുക്ക്]] പുതിയ ഭൂമിക തേടി ഉത്തര ശാന്തസമുദ്രത്തിന് കുറുകെ യാത്രപുറപ്പെട്ടു. രണ്ടു വലിയ ദ്വീപുകളിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടന്ന് പടിഞ്ഞാട്ട് വീണ്ടും യാത്രചെയ്ത അദ്ദേഹം വലിയ മറ്റൊരു ഭൂമികയിലെത്തി. ഇന്നത്തെ ന്യൂസിലാൻഡ് ആയിരുന്നു ആദ്യത്തെ സ്ഥലം, രണ്ടാമത്തെ ഓസ്‌ട്രേലിയയും. ക്യാപ്റ്റൻ കുക്ക് ഈ സ്ഥലങ്ങളിൽ ബ്രിട്ടന്റെ അധികാരം സ്ഥാപിച്ചു. വീണ്ടും ശാന്തസമുദ്രപര്യവേക്ഷണത്തിനിറങ്ങിയ അദ്ദേഹം [[ഹവായ്]] ദ്വീപുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു.
"https://ml.wikipedia.org/wiki/കണ്ടുപിടുത്തങ്ങളുടെ_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്