"വാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
മൃഗങ്ങളുടെ പിറകുവശത്തുള്ള ഒരു ശരീരഭാഗമാണ് '''വാല്‍'''.
==ഉപയോഗം==
വാല്‍ എന്ന അവയവം വിവിധ ജീവികള്‍‍ വിവിധ തരത്തില്‍ പ്രയോജനപ്പെടുത്തുന്നു.വേഗത്തില്‍ ചലിക്കുമ്പോള്‍ മൃഗങ്ങള്‍ തങ്ങളുടെ ശരീരസ്തിരതക്ക് (Balencing)വാലില്‍‍ ബലം കേന്ദ്രീകരിക്കാറുണ്ട്. കൂട്ടര്‍ക്ക് അടയാളങ്ങള്‍ നല്‍കുന്നതിനും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും, പ്രാണികളെ ശരീരത്തില്‍ നിന്നകറ്റുന്നതിനും വാല്‍ ഉപയോഗിക്കുന്നു.
പല മൃഗങ്ങള്‍ക്കും വാല്‍ കൊണ്ട് ഉപയോഗങ്ങളുണ്ട്. [[മീന്‍|മീനുകള്‍]] അവയുടെ ചലനത്തിന് വാലുപയോഗിക്കുന്നു. [[കുരങ്ങ്|കുരങ്ങുകള്‍]] അതുപയോഗിച്ച് [[മരം|മരങ്ങളില്‍]] തൂങ്ങുന്നു. പശുക്കള്‍ ഈച്ചയടിക്കാനും വാല്‍ പ്രയോജനപ്പെടുത്തുന്നു. നായ അതിന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് വാലാട്ടുന്നു.
ജീവന്‍രക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് [[പല്ലി]]. ശത്രുവിന്റെ ശ്രദ്ധ മാറ്റുന്നതിന് പല്ലി വാല് മുറിച്ചിടുന്നു. പിടയുന്ന വാലിലേക്ക് ശത്രു ശ്രദ്ധിക്കുന്നതിനിടയില്‍ പല്ലി രക്ഷപെടുന്നു. [[തേള്‍|തേളുകള്‍]] ശത്രുവിന്‍മേല്‍ [[വിഷം]] കുത്തിവയ്ക്കുന്നത് വാലുകൊണ്ടാണ്.
 
==വാല്‍ ചൊലുകള്‍==
 
തലയിരിക്കുമ്പോള്‍ വാല്‍ ആടരുത്.
 
നായുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.
 
==ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/വാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്