"സ്വിഫ്റ്റ് (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,032 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
ആപ്പിൾ കമ്പനി വികസിപ്പിച്ച പൊതുഉപയോഗത്തിനായുള്ള വിവിധ മാതൃകകൾ പിന്തുണക്കുന്ന ഉന്നതതല പ്രോഗ്രാമിങ് ഭാഷയാണ് സ്വിഫ്റ്റ്. ആപ്പിളിന്റെ മാക് ഒ എസ്, ഐ ഒ എസ്, വാച്ച് ഒ എസ്, ടിവി ഒഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്വിഫ്റ്റിന് പിന്തുണയുണ്ട്. സ്വിഫ്റ്റ് ആപ്പിളിന്റെ കൊക്കോ, കൊക്കോ ടച്ച് എന്നീ ചട്ടക്കൂടുകളിലും ആപ്പിൾ ഉപകരണങ്ങൾക്കുവേണ്ടി എഴുതപ്പെട്ട ഒബ്ജക്റ്റീവ് - സി കോഡ് സഞ്ചയത്തിനുമൊപ്പം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഭാഷയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ സങ്കേതത്തിലുള്ള എൽഎൽവിഎം കംപൈലർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള സ്വിഫ്റ്റ് ആപ്പിളിന്റെ എക്സ്കോഡ് ഐഡിഇ യുടെ 6 ആം പതിപ്പ് മുതൽ കൂട്ടിച്ചേർത്തു. ലിനക്സ് ഒഴികെയുള്ള പ്രതലങ്ങളിൽ<ref>{{cite web|url=https://swift.org/blog/swift-linux-port/|website=Swift.org|publisher=Apple Inc|accessdate=3 August 2016|title=The Swift Linux Port}}</ref> സ്വിഫ്റ്റ് ഒബ്ജക്റ്റീവ്-സിയുടെ റൺടൈം ലൈബ്രറി ഉപയോഗിക്കുന്നതിനാൽ ഒരേ പ്രോഗ്രാമിൽ തന്നെ സി, ഒബ്ജക്റ്റീവ്-സി, സി++, സ്വിഫ്റ്റ് ഭാഷകൾ ഉപയോഗിക്കാൻ കഴിയുന്നു.<ref>{{cite web|last1=Timmer|first1=John|title=A fast look at Swift, Apple's new programming language|url=https://arstechnica.com/apple/2014/06/a-fast-look-at-swift-apples-new-programming-language/|website=[[Ars Technica]]|publisher=[[Condé Nast]]|accessdate=June 6, 2014|date=June 5, 2014}}</ref>
 
ഒബ്ജക്റ്റീവ്-സിയിലെ കേന്ദ്ര ആശയങ്ങളായ ഡൈനാമിക് ഡിസ്പാച്ച്, ലേറ്റ് ബൈൻഡിങ്, എക്സറ്റൻസിബിൾ പ്രോഗ്രാമിംഗ് മുതലായവ സ്വിഫ്റ്റിലും സന്നിവേശിപ്പിച്ചു. എന്നാൽ കൂടുതൽ അപകടരഹിതമായാണെന്നു മാത്രം. അതുമൂലം സോഫ്റ്റ്‌വെയർ ബഗ്ഗുകളെ എളുപ്പത്തിൽ കണ്ടെത്താനാകുന്നു. സാധാരണ ബഗ്ഗുകളായ നൾ പോയിന്റർ, പിരമിഡ് ഓഫ് ഡൂം എന്നിവയൊക്കെ ഒഴിവാക്കാൻ സ്വിഫ്റ്റിൽ എളുപ്പമാണ്. സ്വിഫ്റ്റ് പ്രോട്ടോകോൾ എക്സറ്റൻസിബിലിറ്റി എന്ന ആശയത്തെ പിന്തുണക്കുന്നുണ്ട്, ഇത് പരമ്പരാഗത പ്രോഗ്രാമിങ് മാതൃകകളിൽ നിന്നും വിട്ട് നൂതനമായ പ്രോട്ടോക്കോൾ ഓറിയന്റഡ് പ്രോഗ്രാമിങ് എന്ന് ആപ്പിൾ വിളിക്കുന്ന ഒരു മാത്രകയെ പിൻപറ്റുന്നു.<ref>{{cite media |url=https://www.youtube.com/watch?v=g2LwFZatfTI |title= Protocol-oriented Programming in Swift |publisher=[[YouTube]]|work=Apple Inc.}}</ref>
 
2014-ൽ ആപ്പിളിന്റെ ആഗോള ഡെവലപ്പർ കോൺഫറൻസിൽ(WWDC ) വെച്ചാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്.<ref name="tnw swift info 1">{{cite web|url=https://thenextweb.com/apple/2014/06/02/apple-announces-swift-new-programming-language-ios|title=Tim Berners-Lee's sixtieth birthday Apple announces Swift, a new programming language for iOS|work=The Next Web|first=Owen|last=Williams|date=June 2, 2014|accessdate=June 2, 2014}}</ref> അതേവർഷം തന്നെ പുതുക്കിയ പതിപ്പ് 1.2 പുറത്തു വന്നു. 2015 ലെ കോൺഫറൻസിൽ വലിയ മാറ്റങ്ങളോടെ സ്വിഫ്റ്റ് 2 പതിപ്പ് പുറത്തിറക്കി. ആദ്യം കുത്തക സോഫ്റ്റ്‌വെയർ ആയിരുന്നു സ്വിഫ്റ്റ് എങ്കിലും ഡിസംബർ 3, 2015 -ൽ പുറത്ത് വന്ന 2.2 പതിപ്പോടെ സ്വിഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തേക്ക് ചുവടുമാറ്റി.<ref>{{Cite web|title = Apple's new programming language Swift is now open source|url = https://www.theverge.com/2015/12/3/9842854/apple-swift-open-source-released|website = The Verge|accessdate = 2015-12-05}}</ref><ref>{{Cite web|title = Apple Open Sources Swift in Latest Pitch to the Enterprise|url = https://blogs.wsj.com/cio/2015/12/03/apple-open-sources-swift-in-latest-pitch-to-the-enterprise/ |work=[[The Wall Street Journal]] Blogs |department=CIO Journal |registration=yes |date = 2015-12-03|accessdate = 2015-12-05}}</ref> അപ്പാച്ചെ അനുമതിപത്രം 2.0 ആണ് സ്വിഫ്റ്റ് ഉപയോഗിക്കുന്നത്.
 
ജനകീയ പ്രോഗ്രാമിങ് ഭാഷകളെ റാങ്ക് ചെയ്യുന്ന ടിയോബ് സൂചികയിൽ മാർച്ച് 2017-ൽ സ്വിഫ്റ്റ് ആദ്യ പത്തിലെത്തി.<ref>{{cite web|url=http://www.cultofmac.com/471301/swift-is-already-of-the-worlds-most-popular-programming-languages |title=Swift is already one of the world’s most popular programming languages |first=Buster |last=Hein |date=March 9, 2017 |publisher=Cult of Mac}}</ref> മൊബൈൽ പ്രോഗ്രാമിങ് സാമറിൻ , സി ഷാർപ് മുതലായ ഭാഷകളിലേക്ക് നീങ്ങിയപ്പോൾ സ്വിഫ്റ്റിന് സ്ഥാനഭ്രംശം സംഭവിച്ചു തുടങ്ങി. ഏപ്രിൽ 2018-ലെ കണക്കനുസരിച്ച് ടിയോബ് സൂചികയിൽ 15 ആം സ്ഥാനത്തായിരുന്നു.<ref>[https://www.tiobe.com/tiobe-index/ TIOBE Index for April 2018], accessed April 2018</ref> എന്നാൽ ഒക്ടോബർ 2018ൽ വീണ്ടും പത്താം സ്ഥാനം കയ്യടക്കി സ്വിഫ്റ്റ് ജനകീയമായി തന്നെ നിലകൊള്ളുന്നു.<ref>https://www.tiobe.com/tiobe-index/</ref>
 
സ്വിഫ്റ്റിന്റെ വലിയ മാറ്റങ്ങൾ വരുന്ന പതിപ്പുകളിൽ ഭാഷയുടെ ഘടനയിലും വിന്യാസത്തിലും (Syntax) വ്യത്യാസങ്ങൾ വരുത്തിയതുമൂലം കോഡ് വീണ്ടുമെഴുതേണ്ട അവസ്ഥ വന്നു. അതുകൊണ്ട് വലിയ കോഡ് സഞ്ചയം ഉള്ള പല ഡെവലപ്പർമാരും സ്വിഫ്റ്റ് ഏറ്റെടുക്കാൻ താല്പര്യം കാണിക്കുന്നില്ല.<ref>[https://www.quora.com/What-is-your-review-of-Swift-programming-language Quora responses regarding a Swift review], accessed May 2018</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2888365" എന്ന താളിൽനിന്ന് ശേഖരിച്ചത്