"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
== സവിശേഷതകൾ ==
പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്<ref name="ref2"/>. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു. ചരകസംഹിതയിൽ മൂത്രവർദ്ധകദ്രവ്യമായി കരിമ്പിനെ വർണ്ണിക്കുന്നു<ref>മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.</ref>.
 
== ചരിത്രം ==
ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.<ref>
മാതൃഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4</ref>
</ref>
 
[[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, [[തേനീച്ച|തേനീച്ചയിൽ]] നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ [[ശർക്കര|അസംസ്കൃതശർക്കരയായിരിക്കണം]] എന്നു കരുതുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=153|url=}}</ref>‌.
Line 47 ⟶ 46:
 
ഊർജ്ജം 100 കിലോ കാലറി
 
പഞ്ചസാരകൾ 25 ഗ്രാം
==ഉല്പന്നങ്ങൾ<ref>മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.</ref>==
===പഞ്ചസാര===
കരിമ്പുനീരു തിളപ്പിച്ച വിവിധപ്രക്രിയകളിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നു. ഇരുണ്ടനിറമുള്ള ഈ ഖരരൂപത്തിനു നിറശുദ്ധിവരുത്താൻ വിവിധ വസ്തുക്കൾ ചേർത്താണ് സംസ്കരിക്കുന്നത്. ഘടനാപരമായി പഞ്ചസാര കാർബോഹൈഡ്രേറ്റ് ആണ് മോണോ ഹൈഡ്രേറ്റുകളായ ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, എന്നിവയും സുക്രോസും പഞ്ചസാരയിലുണ്ട്. പായസം, ചായ,കാപ്പി മറ്റ് മധുരപലഹാരങ്ങൽ തുടങ്ങി പഞ്ചസാരയുടെ ഉപയോഗം പലതിലാണ്.
===ശർക്കര===
ശർക്കര എന്നത് സംസ്കൃതവാക്കാണ്. കരിമ്പുനീരുകുറുക്കി ആണ് ശർക്കര നിർമ്മിക്കുന്നത്. കട്ടിയാക്കി അച്ചശർക്കരയാക്കാൻ ഉപ്പും, കുമ്മായവും ഉപയോഗിക്കാറുണ്ട്. പലയിടത്തും ഉണ്ടശർക്കർ ഉപയോഗിക്കുന്നു. മറയൂർ ശർക്കർ, തിരുവിതാംകൂർ ശർക്കര എന്നിവക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.
===കൽക്കണ്ടം===
പഞ്ചസാരയുടെ ലായനി ക്രിസ്റ്റലൈസ് ചെയ്താണ് കൽക്കണ്ടമുണ്ടാക്കുന്നതെങ്കിലും കൽക്കണ്ടത്തിനു ഔഷധഗുണം ഏറേ ആണ്. ചുമപോലെയുള്ള രോഗങ്ങൾക്ക് കൽക്കണ്ടം ഔഷധമാണ്.ഖണ്ടശർക്കര എന്ന സംസ്കൃതപദത്തിന്റെ മലയാളതത്ഭവമാണ് കൽക്കണ്ടം എന്ന കരുതുന്നു.
===മൊളാസസ്===
കരിമ്പിൽനിന്നും പ്ഞ്ചസാര വേർതിരിച്ചുകിട്ടുന്ന കൊഴുത്ത ലായനിയാണ് മൊളാസസ്. ഇത് പലഹാരങ്ങളിലും ഇതു പുളിപ്പിച്ച് ലഹരിപദാർത്ഥമായും ഉപയോഗിക്കുന്നു. വ്യാവസായികമായി ഇന്ധനത്തിനും ഈ എത്നോൽ ഉപയോഗിക്കുന്നുണ്ട്.
===കരിമ്പുചണ്ടി===
കരിമ്പുനീർ എടുത്തശേഷമുള്ള ചണ്ടി ഇന്ധനമായി ഉപയോഗിക്കുന്നു. കാലിത്തീറ്റ എന്നനിലക്കും ഈ കരിമ്പിൻ ചണ്ടി ഉപയോഗിക്കാറുണ്ട്. തേനീച്ചകളൂം ഈ ചണ്ടിയിലെ അവശിഷ്ട മധുരം ഉപയോഗിക്കുന്നു. .
==രസ്ബന്തി(കരിമ്പുജൂസ്)==
ഇന്ത്യയിൽ മൊത്തമായും കരിമ്പുനീർ ഒരു ഉത്തമപാനീയമായി ഉപയോഗിക്കുന്നു. അതിനായി കരിമ്പു ചതച്ച് നീരെടുക്കുന്ന ചക്കുകൾ വഴിയോരങ്ങളിൽ കാണാം. ധാതുസമ്പുഷ്ടമായ ഈ ജൂസ് ദാഹശമനിയായി ഉപയോഗിക്കുന്നു. പച്ചസ്വാദു നീക്കുന്നതിനായി ഇഞ്ചി, ചെറുനാരങ്ങ, എന്നിവ ചേർക്കുന്നു.
== കൃഷി ==
[[പ്രമാണം:Sugarcane Extractor.jpg|right|thumb|200 px|കരിമ്പിന്റെ നീര്, വേനൽക്കാലത്ത് വിൽപ്പനക്കെത്താറുണ്ട്. കരിമ്പ് പിഴിഞ്ഞ് നീരെടുക്കുന്നതിനുള്ള യന്ത്രമാണ് ചിത്രത്തിൽ കാണുന്നത്]]
Line 55 ⟶ 67:
വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറിക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്<ref name=rockliff/>.
 
കേരളത്തിൽ പന്തളത്ത് കരിമ്പുനീരിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്ന ഫാക്റ്ററി ആരംഭിച്ചെങ്കിലും ഇന്ന് പ്രധാനമായും മദ്യം ആണ് അവിടെ ഉണ്ടാക്കുന്നത്.
1926ൽ കോയമ്പത്തൂരിൽ കരിമ്പുഗവേഷണകേന്ദ്രം ആരംഭിച്ചു. കേരളത്തിൽ കണ്ണൂരിൽ തലാപ്പ് എന്ന സ്ഥലത്താണ് കരിമ്പുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇ. കെ ജാനകിയമ്മാൾ എന്ന മഹതിയാണ് കേരളത്തിൽ കരിമ്പുഗവേഷണത്തിൽ നേതൃത്വം വഹിച്ചത്<ref>മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.</ref>.
==പുതിയ ഇനങ്ങൾ==
* മാധുരി :- ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
"https://ml.wikipedia.org/wiki/കരിമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്