"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
== ഭാഷാസവിശേഷതകൾ ==
അർഥശാസ്ത്രത്തിൽ ആകെ 15015 അധ്യായങ്ങളും 180 പ്രകരണങ്ങളും 6,000 ശ്ലോകങ്ങളുമാണുള്ളതെന്ന് ആദ്യത്തെ അധ്യായം അവസാനിക്കുന്നിടത്ത് കൗടല്യൻ തന്നെ പറഞ്ഞിട്ടുണ്ട് (ശാസ്ത്രസമുദ്ദേശഃ സപഞ്ചാശദധ്യായശതം സാശീതി പ്രകരണശതം ഷട്ശ്ളോകസഹസ്രാണാമിതി). അർഥശാസ്ത്രത്തെക്കുറിച്ച് ദശകുമാരചരിതത്തിൽ ദണ്ഡി പരാമർശിക്കുമ്പോഴും 6,000 ശ്ളോകങ്ങൾ അതിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും (ഇയമിദാനീമാചാര്യവിഷ്ണുഗുപ്തേന മൌര്യാർഥോ ഷഡ്ഭിഃശ്ളോകസഹസ്രൈഃസംക്ഷിപ്താ) പല അധ്യായങ്ങളുടെ വിവിധ ഭാഗങ്ങളിലായി 380 ശ്ളോകങ്ങൾ മാത്രമുള്ള ഒരുഗദ്യഗ്രന്ഥമാണ് ലഭ്യമായിട്ടുള്ളത്.
 
പൊതുവേ നോക്കിയാൽ ആദ്യകാല 'സൂത്രശാസ്ത്ര'ങ്ങളിലെ പ്രതിപാദനരീതിയും ഭാഷാപ്രയോഗവിധങ്ങളുമാണ് അർഥശാസ്ത്രത്തിലുള്ളത്. ഗദ്യഭാഗങ്ങളെല്ലാം ചെറിയ വാക്യങ്ങളിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു; ശ്ലോകങ്ങൾ എല്ലാംതന്നെ അനഷ്ടുപ്പ്വൃത്തത്തിലാണെന്നു പറയാം. ഗദ്യഭാഗങ്ങളെ അപേക്ഷിച്ച് പദ്യങ്ങൾ അതീവലളിതങ്ങളാണ്.
വരി 52:
എന്ന വാക്ക് കൊമ്പില്ലാത്ത ആന എന്ന അർഥത്തിൽ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
 
'അപകാരയിത്വാ', 'അഭിമന്ത്രയിത്വാ', അവഘോഷയിത്വാ', 'ഉൻമാദയിത്വാ', 'നിസ്താരയിത്വാ', 'പ്രവാസയിത്വാ', 'സംപുരയിത്വാ' തുടങ്ങി ഉപസർഗങ്ങളുള്ള ക്രിയകൾ 'ക്ത്വാന്ത'ത്തിൽ പ്രയോഗിക്കുന്ന പതിവ് അർഥശാസ്ത്രത്തിനുശേഷം സംസ്കൃതത്തിൽ അത്ര സാധാരണമല്ലാതായിത്തീർന്നിട്ടുണ്ട്.
 
== രാഷ്ട്ര സങ്കല്പം ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്