"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131104 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
[[പ്രമാണം:Fragmento filemon.jpg|thumb|left|ഫിലെമോനെഴുതിയ ലേഖനത്തിന്റെ ലഭ്യമായതിൽ ഏറ്റവും പുരാതന ശകലമായ "പപ്പൈറസ് 87" - ജർമ്മനിയിലെ കൊളോൺ സർവകലാശാലയിലാണ് ഇതു സൂക്ഷിക്കപ്പെടുന്നത്]]
 
[[റോം|റോമിലോ]] [[റോമൻ]] അധീനതയിലിരുന്ന എഫേസോസിലോ തടവിലായിരുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]], ഫിലെമോൻ എന്ന ക്രിസ്തീയനേതാവിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമായി എഴുതുന്നതാണിത്. [[കൊളോസോസുകാർക്ക് എഴുതിയ ലേഖനം|കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ]] സാക്ഷ്യം പിന്തുടർന്നാൽ ഫിലെമോൻ കൊളോസോസിലെ സഭയിലെ അംഗമായിരുന്നു. ഫിലെമോനോടൊപ്പം അഭിസംബോധന ചെയ്യപ്പെടുന്ന രണ്ടു പേരിൽ, അപ്പിയ എന്ന വനിത അദ്ദേഹത്തിന്റെ ഭാര്യയും, അർക്കിപ്പസ് പുത്രനും ആയിരുന്നിരിക്കാം എന്ന് ഊഹമുണ്ട്.<ref>F.F. Bruce, "Philemon," International Bible Commentary</ref> ഫിലെമോന്റെ ഭവനത്തിൽ സമ്മേളിച്ചിരുന്ന സഭയിൽ അർക്കിപ്പോസിനും നിർണ്ണായക സ്ഥാനമുണ്ടായിരുന്നിരിക്കാം.<ref>[[കൊളോസോസുകാർക്ക് എഴുതിയ ലേഖനം]] 4:17</ref>
 
സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്<ref>ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."</ref> ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് [[പൗലോസ്]] ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് അടിമകൾക്കിടയിൽ സർവസാധാരണമായിരുന്ന 'ഒനേസിമസ്' എന്ന ഗ്രീക്കു പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.
 
നയചാതുര്യത്തോടെ ഫിലെമോനെ സംബോധന ചെയ്തു കൊണ്ടാണ് ലേഖനത്തിന്റെ തുടക്കം. [[മാർട്ടിൻ ലൂഥർ]] ഈ തുടക്കത്തെ "പരിശുദ്ധമായ മുഖസ്തുതി"(Holy flattery) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഫിലെമൊന്റെ ക്രിസ്തീയമായ ദയയെ പുകഴ്ത്തുന്നതിനൊപ്പം അയാൾക്കു മേൽ തനിക്കുള്ള അപ്പസ്തോലികാധികാരത്തേയും തന്നൊട് അയാൾക്കുള്ള ആത്മീയമായ കടപ്പാടിനേയും ഓർമ്മിപ്പിച്ചുകൊണ്ട്, ഒനേസിമസുമായി രമ്യപ്പെടാൻ പൗലോസ് ആവശ്യപ്പെടുന്നു. പരിവർത്തിതനായി ഒനേസിമസിനെ താൻ തിരിച്ചയക്കുന്നത് അടിമയെന്നതിനുപരി ഒരു പ്രിയ സഹോദരൻ എന്ന നിലയിലാണെന്ന് 16-ആം വാക്യത്തിൽ ലേഖകൻ പറയുന്നു. ഒനേസിമസ് ഫിലെമോനെ എന്തെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ അയാൾക്കു നഷ്ട വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അതെല്ലാം തന്റെ കണക്കിൽ ചേർത്തുകൊള്ളുക എന്നെഴുതുന്ന പൗലോസ് ഇങ്ങനെ കൂടി ചേർക്കുന്നു: 'ഞാൻ പൗലോസ് എന്റെ കൈപ്പടയിൽ തന്നെ ഇതെഴുതുന്നു; ഞാൻ അതു തന്നു വീട്ടിക്കൊള്ളാം."
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2850499" എന്ന താളിൽനിന്ന് ശേഖരിച്ചത്