"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
പേനയുടെ നിബ് അല്ലെങ്കിൽ മുന അനുസരിച്ചാണ് ആധൂനിക പേനകളെ തരംതിരിക്കുന്നത്:
[[File:03-BICcristal2008-03-26.jpg|thumb|ഒരു വില കുറഞ്ഞ ബാൾ പേന]]
[[File:A golden silver ball point pen.jpg|thumb|A Luxury ballpoint pen]]
* എണ്ണമയമുള്ള മഷിയിൽ കൊണ്ടുവരുന്ന ഒരു ചെറിയ കട്ടിയുള്ള ഗോളമാണ് ബാൾപേനയുടെ നിബ്. സ്റ്റീലോ,ബ്രാസ്സോ അല്ലെങ്കിൽ ടങ്സ്റ്റൺ കാർബൈഡോ കൊണ്ട് നിർമ്മിക്കപ്പെട്ട നിബ് 0.5-1.2 മി.മീ ആയിരിക്കും.<ref>{{cite web|title=How does a ballpoint pen work? |work=Engineering |publisher=HowStuffWorks |date=1998–2007 |url=http://science.howstuffworks.com/question683.htm |accessdate=2007-11-16 }}</ref> പേപ്പറുമായി സബർക്കത്തിൽ വരുമ്പോൾ തന്നെ ഈ മഷി ഉണങ്ങുന്നു. ഇത്തരം ബാൾപേനകൾ വിലകൂടിയതും, വില കുറഞ്ഞവയുമുണ്ട്. ഇപ്പോൾ ഫൗണ്ടെയിൻ പേനകളുടെ സ്ഥാനം മുഴുവൻ കരസ്ഥമാക്കിയിരിക്കുകയാണ് ബാൾ പേനകൾ.
*ബാൾപോയിന്റ് പേനയ്ക്ക് സമാനമായ നിബുള്ള റോളർബാൾ പേനയിലുള്ളത് വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്രാവകമോ, ജെൽ മഷിയോ ആണ്. എണ്ണമയമുള്ള മഷിയേക്കാൾ ഇത്തരം മഷിക്ക് വിസ്കോസിറ്റി കുറഞ്ഞതിനാൽ മഷിയെ പേപ്പർ വേഗത്തിൽ വലിച്ചെടുക്കുന്നു, ഇത് ഇത്തരം പേനകൾക്ക് എഴുതുമ്പോഴുള്ള വഴക്കെ നൽകുന്നു. ബാൾപോയിന്റ് പേനകളുടെ അനായാസതയും, ഫൗണ്ടെയിൻ പേനകളുടെ നനവുള്ള മഷിയും രണ്ടും ഒരുമിപ്പിപ്പിച്ചുള്ള ഒരു ഡിസൈനാണ് റോളർബാൾ പേനകളുടേത്. വ്യത്യസ്ഥ നിറങ്ങളിലുള്ള മഷി ഇത്തരം പേനകൾക്ക് ലഭ്യമാണ്. തിളങ്ങുന്നതും, തിളങ്ങാത്തതും, കാണാൻ കഴിയാത്തതുമായി മഷിയും ഇതിൽ ലഭ്യമാണ്.
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്