"അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
അറബിക്കടലിലെ നാവികമേധാവിത്വം പോർച്ചുഗീസുകാലം വരെ അറബികൾക്കായിരുന്നു. സാമൂതിരിയുടെ നാവികവിഭാഗം ഇവരുടെ നിയന്ത്രണത്തിലായിരുന്നു. കുഞ്ഞാലിമരക്കാർമാരുടെ കാലമായപ്പോഴേക്കും പോർച്ചുഗീസുകാരുടെ വരവാരംഭിച്ചു. 1500-1600 കാലഘട്ടം പോർച്ചുഗീസുകാരും സാമൂതിരിയുടെ നാവികരും തമ്മിൽ വ്യാപാരക്കുത്തകയ്ക്കുവേണ്ടി നടത്തിയ സമരങ്ങളുടെ കാലമാണ്.
 
ഇസ് ലാം മതം അറേബ്യയിൽ പ്രചരിക്കുന്നതിനു മുൻപുതന്നെ അറബികൾ കേരളത്തിലും ഇന്ത്യയുടെ മറ്റു തീരപ്രദേശങ്ങളിലും സിലോണിലും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലും കച്ചവടത്തിനുവേണ്ടി എത്തിയിരുന്നു. എ.ഡി. 7-ാം ശ.-ത്തിൽ അറബികൾ ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും സഞ്ചാരകൌതുകത്താലും വ്യാപാരാവശ്യാർഥവും വർദ്ധമാനമായ തോതിൽ വിദേശങ്ങളിലേക്കു സഞ്ചരിക്കുവാൻ തുടങ്ങി. അന്നുതന്നെ പ്രസിദ്ധ തുറമുഖങ്ങളുണ്ടായിരുന്ന കേരളത്തിന്റെ തീരപ്രദേശങ്ങൾ ഇവരുടെ പ്രവർത്തനമേഖലകളായിത്തീർന്നു. ശ്രീലങ്കയിലെ ആദംമലയിലേക്കു തീർഥാടനത്തിനുവേണ്ടി ഒരു സംഘം അറബികൾ പുറപ്പെട്ടുവെന്നും അവർ യാത്രാമധ്യേ അന്നത്തെ കേരളത്തിലെ പ്രധാന തുറമുഖപട്ടണമായ കൊടുങ്ങല്ലൂരിൽ ഇറങ്ങിയെന്നും ഐതിഹ്യമുണ്ട്. നാടുവാണിരുന്ന ചേരമാൻ ചക്രവർത്തിയുമായി അവർ സംഭാഷണത്തിലേർപ്പെട്ടുവെന്നും അറേബ്യയെ ആകമാനം കീഴടക്കിയ ഇസ്ലാംമതത്തിന്റെ സാമൂഹികസാമ്പത്തികാശയങ്ങളിൽ ആകൃഷ്ടനായി തന്റെ അതിഥികളോട് മടക്കയാത്രയിൽ, തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ചക്രവർത്തി ആവശ്യപ്പെട്ടുവെന്നും അങ്ങനെ കേരളത്തിന്റെ അവസാന ചക്രവർത്തി തന്റെ രാജ്യം വീതിച്ചുകൊടുത്ത് മക്കയിലേക്കു പുറപ്പെട്ടു എന്നുമുള്ള ഒരു ഐതിഹ്യം നിലവിലുണ്ട്. പക്ഷേ, ചരിത്രകാരന്മാരുടെ ഇടയിൽ ഇതേപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ചെറിയ നാടുവാഴികളിലാരെങ്കിലുമായിരിക്കാംനാടുവാഴികളിൽ ആരെങ്കിലുമായിരിക്കാം ഈ കഥയിലെ കഥാപുരുഷൻ എന്നു ചിലർ കരുതുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന രാജാവ് സാമൂതിരി വംശത്തിൽപ്പെട്ട ആരെങ്കിലുമായിരുന്നിരിക്കാനിടയുണ്ടെന്നാണ്ആരെങ്കിലുമായിരുന്നിരിക്കാൻ ഇടയുണ്ടെന്നാണ് മറ്റു ചിലരുടെ വാദം. പോർച്ചുഗീസ് സഞ്ചാരിയായ ബാർബോസയും അദ്ദേഹത്തെ പിൻതുടർന്ന് എല്ലാ എഴുത്തുകാരും ചേരമാൻ ചക്രവർത്തിയുടെ മതംമാറ്റവും തജ്ജന്യമായ ഇസ്ലാമികാതിപ്രസരവുംഇസ്ലാമിക അതിപ്രസരവും വിവരിച്ചിട്ടുള്ളതാണ്. കേരളത്തിലെ രാജസ്ഥാനങ്ങളുടെ ഉദ്ഭവത്തെ പരാമർശിക്കുന്ന ഗ്രന്ഥങ്ങളിൽ പലതിലും ചേരമാൻപെരുമാളുടെ മക്കായാത്രയെത്തുടർന്ന് വിഭജിക്കപ്പെട്ടതാണ് ഇവിടത്തെ രാജവംശങ്ങളെന്നു പ്രസ്താവിക്കുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഏതായാലും മുഹമ്മദുനബിയുടെ കാലത്തുതന്നെ (570-632) വ്യാപാരികളും സഞ്ചാരികളുമായ അറബികൾ കേരളത്തിലും ഈ പുതിയ മതത്തിനു ബീജാവാപം നടത്തിയിട്ടുണ്ടായിരിക്കണമെന്നതിൽനടത്തിയിട്ടുണ്ടായിരിക്കണം എന്നതിൽ തർക്കമില്ല.
 
കേരളത്തിൽ ആദ്യം വന്ന അറബിമിഷണറിമാർഅറബി മിഷണറിമാർ മാലിക് ഇബ്നുദീനാറും ഷറഫ് ഇബ്നു മാലിക്കും മാലിക് ഇബ്നു ഹബീബും ഇവരുടെ കുടുംബങ്ങളുമായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. ഇവർ കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നാടുവാഴികളുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി പല പള്ളികളും നിർമ്മിക്കുകയുണ്ടായി. മാലിക് ഇബ്നു ദീനാർ കൊടുങ്ങല്ലൂരിലാണ് ആദ്യം കപ്പലിറങ്ങിയതെന്നും അവിടത്തെ രാജാവിന്റെ സമ്മതത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ചേരമാൻ ജുമാ മസ്ജിദ് പണികഴിച്ച് അതിന്റെ ആദ്യത്തെ 'ഖാസി'യായെന്നും കരുതപ്പെടുന്നു. കുറച്ചുകാലത്തിനുശേഷം അദ്ദേഹവും മാലിക് ഇബ്നു ഹബീബും അവരുടെ കുടുംബാംഗങ്ങളുംകൂടികുടുംബാംഗങ്ങളും കൂടി കൊല്ലത്തു വരികയും 'തെക്കൻ കോലത്തിരി'യുടെ അനുവാദത്തോടുകൂടി അവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്തു. മാലിക് ഇബ്നുദീനാറിന്റെ പുത്രനായ ഹസനാണ് അവിടെ 'ഖാസി'യായി നിയമിതനായത്. മൂന്നാമതു നിർമിച്ച പള്ളി ചിറയ്ക്കൽ താലൂക്കിൽ മാടായിയിൽ പഴയങ്ങാടിക്കു സമീപമാണ്; അവിടെ മറ്റൊരു പുത്രനായ അബ്ദുർറഹിമാനെ 'ഖാസി'യായി നിയമിച്ചു. തുടർന്ന് ബക്കന്നൂർ, മംഗലാപുരം, കാസർകോട് എന്നിവിടങ്ങളിലാണ് പള്ളികൾ നിർമിച്ചത്. മാലിക് ഇബ്നു ഹബീബിന്റെ പുത്രന്മാരായ ഇബ്രാഹിം, മൂസാ, മുഹമ്മദ് എന്നിവരെ യഥാക്രമം ഇവിടങ്ങളിൽ 'ഖാസി'മാരായി ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീകണ്ഠാപുരം പള്ളിയാണ് അടുത്തത്. അവിടെ മാലിക് ഇബ്നു ദീനാറിന്റെ പുത്രനായ ഉമറാണ് 'ഖാസി'യായി നിയമിതനായത്. തുടർന്ന് ധർമപട്ടണത്തും പന്തലായിനിയിലും ചാലിയത്തും പള്ളികൾ നിർമ്മിക്കുകയും അവിടങ്ങളിൽ ഹസൻ, മുഹമ്മദ്, താഖിയുദ്ദീൻ എന്നീ പുത്രന്മാരെ യഥാക്രമം 'ഖാസി'മാരായി നിയമിക്കുകയും ചെയ്തു. കേരളത്തിൽ ആദ്യമായി പണികഴിക്കപ്പെട്ട പള്ളികൾ ഇവയാണെന്ന കാര്യത്തിൽ സംശയമില്ല. ചില പള്ളികളിൽനിന്നും ലഭ്യമായിട്ടുള്ള രേഖകളിൽനിന്നു വ്യക്തമാകുന്നത് മുഹമ്മദുനബിയുടെ കാലത്തുതന്നെ കേരളത്തിൽ ഇസ്ലാംമത പ്രചാരണവും മതപരിവർത്തനവും നടന്നിരുന്നുവെന്നാണ്.
 
ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഇസ്ലാമിക പ്രചാരണം കേരളത്തിലാണു കൂടുതൽ ഫലവത്തായത്. അറബികളുടെ കേരളത്തിലെ ഇസ്ലാമിക പ്രചാരണകേന്ദ്രങ്ങളിൽ പ്രധാനമായിരുന്നത് പൊന്നാനിയായിരുന്നു. 'കൊച്ചുമക്ക' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യകാലത്തു കല്ലച്ച് ഉപയോഗിച്ചു മുദ്രണം നടത്തിയിട്ടുള്ള കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇസ്ലാമിക സിദ്ധാന്തങ്ങളുടെ പ്രബോധനം നടത്തുന്നതിൽ പൊന്നാനി വഹിച്ച പങ്ക് പ്രസ്താവ്യമാണ്. മതപരിവർത്തനത്തിനാഗ്രഹിച്ചിരുന്നവരെ അടുത്തകാലം വരെ പൊന്നാനിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു പതിവ്. മതത്തെപ്പറ്റിയുള്ള പ്രാഥമിക പ്രമാണങ്ങൾ പുതുവിശ്വാസികളെ പഠിപ്പിക്കുകയും അവർക്കു ആചാരാനുഷ്ഠാനങ്ങൾ സംബന്ധമായി പരിശീലനം നല്കുകയും ചെയ്യുന്നതിനുള്ള ഒരു സംവിധാനം തയ്യാറാക്കിയതു പൊന്നാനിയിലായിരുന്നു. മതഗ്രന്ഥങ്ങൾ അച്ചടിച്ചു വില്പന നടത്തുന്ന സമ്പ്രദായം ഇസ് ലാമിക സിദ്ധാന്തങ്ങൾക്കു പ്രചാരം കിട്ടാൻ സഹായകമായി. അങ്ങനെ കേരളീയ മുസ്ലീങ്ങളുടെ നേതൃത്വം പൊന്നാനിക്കു ലഭിച്ചു. അറബി വംശജരായ 'മഖ്ദൂം' കുടുംബക്കാരാണ് പരമ്പരാഗതമായി ഈ നേതൃത്വത്തിന്നവകാശികളായിത്തീർന്നത്. ചരിത്രകാരനായ ഷെയിഖ് സെയ്നുദ്ദീൻ ഈ കുടുംബത്തിലെ അംഗമായിരുന്നു. അറബിയിൽ അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രസിദ്ധ ചരിത്രഗ്രന്ഥമായ തുഹ്-ഫത്തുൽ മുജാഹിദീൻ പതിനെട്ടു ഭാഷകളിലേക്ക് ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സ്മരിക്കപ്പെടുകയും അർച്ചനകൾ അർപ്പിക്കപ്പെടുകയും ചെയ്യുന്ന അറബിവംശജരായ ശൈഖ്കളുടെ (വിശുദ്ധന്മാർ) അനവധി ശവകുടീരങ്ങൾ കാണാം. ശൈഖ്മുഹിയുദ്ദീൻ, കൊണ്ടോട്ടി തങ്ങൾമാർ, മമ്പ്രം തങ്ങൾമാർ തുടങ്ങിയവരെ കബറടക്കിയ ശവകുടീരങ്ങൾ ഇന്നും പുണ്യസ്ഥലങ്ങളായി മുസ്ലിങ്ങൾ കരുതുന്നു.
"https://ml.wikipedia.org/wiki/അറബി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്