"ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
വരി 25:
വളരെ പ്രശസ്തനായിരുന്ന ഒരു [[ജർമ്മനി|ജർമ്മൻ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനായിരുന്നു]] '''ലിബ്നീസ്'''. [[കമ്പ്യൂട്ടർ]] പ്രവർത്തിക്കുന്നതിന്‌ ആധാരമായ [[ബൈനറി]] സമ്പ്രദായത്തിന്‌ രൂപം നൽകിയത് ഇദ്ദേഹമായിരുന്നു.
== ജീവ ചരിത്രം ==
[[ജർമ്മനി|ജർമ്മനിയിലെ]] [[ലീപ്സിഗ്|ലീപ്സിഗിലിൽ]] ഒരു കോളേജ് അദ്ധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , [[ദർശനം|ദർശനശാസ്ത്രം]], യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. [[ബർലിൻ|ബർലിനിൽ]] ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "[[തിയോഡിസ്]]" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.
 
== ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ ==
[[കലനം]], [[അങ്കഗണിതം|അങ്കഗണിതത്തിലെ]] ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന്‌ [[രസം]] ഉപയോഗിക്കാതെ [[അനറോയ്ഡ് ബാരോമീറ്റർ]] എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം [[1682]]-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. [[1716]]-ൽ ലിബ്നീസ് അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗോട്ട്ഫ്രൈഡ്_ലെയ്ബ്നിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്