"അഭിജിത് (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
[[അയംഗിതി (നക്ഷത്രരാശി)|അയംഗിതി രാശിയിലെ]] ഏറ്റവും പ്രഭ കൂടിയ നക്ഷത്രമാണ് '''അഭിജിത്'''(Vega).<ref name=R.Ramachandran-1996> മാനത്തു നോക്കുമ്പോൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -1996)</ref> ആകാശത്തു കാണുന്ന പ്രഭ കൂടിയ [[നക്ഷത്രം|നക്ഷത്രങ്ങളിൽ]] അഞ്ചാം സ്ഥാനമാണ് അഭിജിത്തിനുള്ളത്. [[ഭൂമി|ഭൂമിയിൽ]] നിന്ന് 25 [[പ്രകാശവർഷം]] അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വേദകാലജ്യോതിഷപ്രകാരം [[ഉത്രാടം|ഉത്രാടത്തിനും]] [[തിരുവോണം|തിരുവോണത്തിനും]] ഇടക്കുള്ള ഒരു നക്ഷത്രമായി ഇതിനെയും ഗണിച്ചിരുന്നു.<ref name=R.Ramachandran-1996/>
 
[[സൂര്യൻ]] കഴിഞ്ഞാ ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ പഠനത്തിനു വിധേയമാക്കിയ [[നക്ഷത്രം]] അഭിജിത് ആണ്.<ref name=gulliver> Gulliver, Austin F.; Hill, Graham; Adelman, Saul J. (1994), "Vega: A rapidly rotating pole-on star", The Astrophysical Journal 429 (2): L81–L84 </ref> ആദ്യമായി സ്പെക്ട്രോഗ്രാഫിക് പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്. ആദ്യമായി [[ദൃഗ്‌ഭ്രംശം|പാരലാക്സ്]] രീതി ഉപയോഗിച്ച് ദൂരം കണക്കാക്കിയതും ഇതിനെയാണ്.
 
[[സൂര്യൻ|സൂര്യന്റെ]] പ്രായത്തിന്റെ പത്തിലൊന്നു മാത്രം പ്രായമുള്ള അഭിജിത്തിന് സൂര്യന്റെ 2.1മടങ്ങ് പിണ്ഡമുണ്ട്. സൂര്യന്റെ പത്തിലൊന്നു ആയുസ്സുമാത്രമാണ് അഭിജിത്തിനും കണക്കാക്കിയിട്ടുള്ളത്. അതായത് രണ്ടു നക്ഷത്രങ്ങളും ഇപ്പോൾ അവയുടെ അർദ്ധായുസ്സിൽ എത്തിയിരിക്കുന്നു. ഇതിന്റെ മദ്ധ്യരേഖാപ്രദേശം സെക്കന്റിൽ 274കി.മീറ്റർ വേഗതയിലാണ് ഭ്രമണം ചെയ്യുന്നത്. ഈ വേഗത കാരണം ഇതിന്റെ മദ്ധ്യഭാഗം കൂടുതൽ പുറത്തേക്ക് തള്ളിയിരിന്നുണ്ടായിരിക്കാമെന്ന് അനുമാനിക്കുന്നു.<ref name = nature440> Peterson, D. M. et al. (1999), "Vega is a rapidly rotating star", Nature 440 (7086): 896–899, arXiv:astro-ph/0603520, Bibcode:2006Natur.440..896P, doi:10.1038/nature04661, PMID 16612375</ref>
 
==നിരീക്ഷണ ചരിത്രം==
1840ൽ ജോൺ വില്യം ഡ്രാപ്പർ [[ചന്ദ്രൻ|ചന്ദ്രന്റെ]] ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് ആസ്ട്രോ ഫോട്ടോഗ്രാഫിക്ക് തുടക്കമിടുന്നത്. 1850 ജൂലൈ 17ന് ആസ്ട്രോ ഫോട്ടാഗ്രാഫിക്ക് വിധേയമാകുന്ന ആദ്യത്തെ [[നക്ഷത്രം|നക്ഷത്രമായി]] അഭിജിത്. ഹാർവാർഡ് കോളേജ് ഒബ്സർവേറ്ററിയിലെ വില്യം ബോണ്ട്, ജോൺ ആഡം വിപ്പിൾ എന്നിവർ ചേർന്നാണ് ഇതെടുത്തത്.<ref name=allen1963> Allen, Richard Hinckley (1963), Star Names: Their Lore and Meaning, Courier Dover Publications, ISBN 0-486-21079-0</ref><ref name=barger_white2000>Barger, M. Susan; White, William B. (2000), The Daguerreotype: Nineteenth-Century Technology and Modern Science, JHU Press, ISBN 0-8018-6458-5</ref> 1872ൽ ഹെൻറി ഡ്രാപ്പർ ഇതിന്റെ [[വർണ്ണരാജി]] ആലേഖനം ചെയ്തതോടെ ആദ്യത്തെ വർണ്ണരാജിപഠനത്തിനു വിധേയമാകുന്ന ആദ്യത്തെ നക്ഷത്രമെന്ന പദവിയും ആഭിജിതിനു സ്വന്തമായി. ഇതിലൂടെ ഒരു നക്ഷത്രത്തിനെ (സൂര്യനെ മാറ്റി നിർത്തിക്കൊണ്ട്) ആദ്യമായി [[വർണ്ണരാജി]] പഠനത്തിനു വിധേയമാക്കിയ വ്യക്തി എന്ന പേര് ഹെൻറി ഡ്രാപ്പറിനും ലഭിച്ചു.<ref name=paps24_166‍‍> Barker, George F. (1887), "On the Henry Draper Memorial Photographs of Stellar Spectra", Proceedings of the American Philosophical Society 24: 166–172</ref>
 
[[ഭൂമി|ഭൂമിയിൽ]] നിന്നും അഭിജിതിലേക്കുള്ള ദൂരം [[ദൃഗ്‌ഭ്രംശം|ദൃഗ്ഭ്രംശരീതി]] ഉപയോഗിച്ച് ആദ്യം നിർണ്ണയിച്ചത് ഫ്രെഡറിക് ജി.ഡബ്ലിയു. വോൺ സ്ട്രൂവ് (1793-1864) എന്ന ശാസ്തജ്ഞനാണ്. അദ്ദേഹം നിർണ്ണയിച്ച 0.125കോണീയ സെക്കന്റ് എന്ന അളവ് ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ നിർണ്ണയിച്ച 0.129 എന്ന അളവിനോട് വളരെ അടുത്തു നിൽക്കുന്നതാണ്.<ref name=berry1899> Berry, Arthur (1899), A Short History of Astronomy, New York: Charles Scribner's Sons, ISBN 0-486-20210-0</ref><ref name=debarbat1988> Débarbat, Suzanne (1988), "The First Successful Attempts to Determine Stellar Parallaxes in the Light of the Bessel/Struve Correspondence", Mapping the Sky: Past Heritage and Future Directions, Springer, ISBN 90-277-2810-0</ref> വളരെ കാലങ്ങളോളം [[നക്ഷത്രം|നക്ഷത്രങ്ങളുടെ]] [[കാന്തിമാനം]] അഭിജിതിനെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിച്ചിരുന്നത്.<ref name=garfinkle1997> Garfinkle, Robert A. (1997), Star-Hopping: Your Visa to Viewing the Universe, Cambridge University Press, ISBN 0-521-59889-3</ref>
"https://ml.wikipedia.org/wiki/അഭിജിത്_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്