"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾ
വരി 48:
== ഭൂപ്രകൃതി ==
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.
 
ക്യൂബയുടെ നാലിലൊന്ന് മലമ്പ്രദേശമാണ്. ഇരുനൂറ്റിയമ്പതു കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന സിയേറാ മയെസ്ത്രാ മലനിരകളാണ് ഏറ്റവും വലിയത്. ടോർക്വിനോ(1974 മീറ്റർ ) ബയമേസ(1730 മീറ്റർ ) ഇവയാണ് ഏറ്റവും ഉയർന്ന കൊടുമുടികൾ. ദ്വീപിന്റെ മധ്യഭാഗത്തായി സാന്റാക്ലാര പീഠഭൂമിയും എസ്കാംബ്രേ, ട്രിനിഡാഡ് എന്ന കുഞ്ഞു പർവതനിരകളും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറെ അരികുചേർന്ന് തെക്കുവടക്കായി ഒർഗാനോസ്,റോസാരിയോ മലനിരകൾ.
 
സമതലപ്രദേശത്ത് കരിമ്പും പുകയിലയുമാണ് കാർഷികവിളവുകൾ. ക്യൂബൻ സമുദ്രതീരം ഉൾക്കടലുകളാലും കണ്ടൽക്കാടുകശാസും സമൃദ്ധമണ്.
 
== ജനത ,ജനസംഖ്യ ==
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്