"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 32:
കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.
 
കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ [[ഫിഡൽ കാസ്ട്രോ]] ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിനിറ്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി .കഴിഞ്ഞ 40- വർഷമായി അമേരിക്കയും ക്യൂബയും തമ്മിൽ നയതന്ത്രബന്ധമില്ല. അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതിയില്ല.ഗതാഗതമാർഗ്ഗങ്ങളും നിലവിലില്ല.
 
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്