"വൈക്കം സത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
=== മുൻ‌കാല ശ്രമങ്ങൾ ===
[[ചിത്രം: Dalawakkulam Bus Stand, Vaikom.JPG|left|thumb|250px|വൈക്കം കിഴക്കേനടയിൽ ദളവാക്കുളം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇപ്പോഴുള്ള ബസ് ടെർമിനൽ - പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്ഷേത്രപ്രവേശനത്തിനു ശ്രമിച്ചതിനു കൂട്ടക്കൊലചെയ്യപ്പെട്ട അവർണ്ണരെ ഒരുമിച്ച് സംസ്കരിച്ച സ്ഥലത്താണ് ഇതെന്ന് കരുതപ്പെടുന്നു.]]
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, [[ബാലരാമവർമ]] തിരുവിതാംകൂർ രാജാവായിരിക്കെ, ഏകദേശം ഇരുനൂറോളം വരുന്ന അവർണ്ണഈഴവ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുവാനും പ്രാർത്ഥിക്കുവാനും തീരുമാനിച്ച് തീയതി നിശ്ചയിച്ചു. ക്ഷേത്രാധികാരികൾ ഈ വിവരം രാജാവിനെ അറിയിക്കുകയും വേണ്ടത് ചെയ്യാമെന്ന് രാജാവ് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ക്ഷേത്രപ്രവേശനം നടത്തുവാൻ നിശ്ചയിച്ചിരുന്ന ദിവസം (1806ൽ )<ref name="vns61"/>രാജാവിന്റെ ഒരു കുതിരപ്പടയാളി അവിടെയെത്തുകയും ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്ന യുവാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. അവിടെക്കിടന്ന ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ടു([[ദളാവാകുളം കൂട്ടക്കൊല|ദളവാകുളം കൂട്ടക്കൊല]]). ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായി കണക്കാക്കപ്പെട്ട അന്നത്തെ ദളവാ [[വേലുത്തമ്പി ദളവ]]<ref name="vns61"/>യുമായി ബന്ധപ്പെടുത്തി ആ കുളം നിന്ന സ്ഥലത്തെ അന്നുമുതൽ [[ദളവാക്കുളം]] എന്ന് വിളിച്ചു വന്നു. ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
 
[[1905]]-ൽ തിരുവിതാംകൂർ നിയമസഭയിലെ [[ഈഴവർ|ഈഴവ]] പ്രതിനിധികൾ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിൽക്കൂടിയുള്ള യാത്രാനിരോധനത്തിന്റെ പ്രശ്നം സഭയിൽ ഉന്നയിച്ചെങ്കിലും തർക്കം മതസംബന്ധിയാണെന്ന ന്യായം പറഞ്ഞ് വിഷയം ചർച്ചക്കായി പരിഗണിക്കാൻ പോലും അധികാരികൾ വിസമ്മതിച്ചു. [[1920]]-[[1921|21]]-ൽ സഭയിൽ അംഗമായിരുന്ന പ്രസിദ്ധകവി [[കുമാരനാശാൻ|കുമാരനാശാനും]] ഈ വിഷയം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. [[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ.ഡി.പി.]] കാര്യദർശിയായിരുന്ന ടി.കെ. മാധവൻ പിന്നീട് പ്രശ്നം ദിവാൻ രാഘവയ്യായുടെ മുൻപിൽ ഉന്നയിച്ചപ്പോഴും അനുഭാവപൂർണമായ പ്രതികരണമല്ല ലഭിച്ചത്. തുടർന്ന് രാജാവിനെ നേരിൽ കണ്ട് നിവേദനം നടത്താൽ മാധവൻ അനുമതി ചോദിച്ചെങ്കിലും അതും നിഷേധിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനും, രാജാവിന്റെ ശ്രദ്ധയിൽ പെടുത്താനും അനുമതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് എന്ത് പോം‌വഴിയാണുള്ളത്, അവർ തിരുവിതാംകൂർ വിട്ടുപോവുകയാണോ വേണ്ടത് എന്ന് പരിതപിച്ച മാധവനോട് ദിവാൻ പറഞ്ഞത്, പ്രശ്നം പരിഹരിച്ചു കിട്ടാൻ ആരെങ്കിലും തിരുവിതാംകൂർ വിട്ടുപോയാലും വിരോധമില്ല എന്നായിരുന്നത്രെ.<ref name ="ochira">[[ടി.കെ. മാധവൻ]], 1929 നവമ്പർ 21-ന് [[ഓച്ചിറ|ഓച്ചിറയിൽ]] നടത്തിയ പ്രസംഗം, വൈക്കം സത്യാഗ്രഹരേഖകൾ 2009, (പുറങ്ങൾ 357-64)</ref>
"https://ml.wikipedia.org/wiki/വൈക്കം_സത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്