"വൈശാഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{വിക്കിവൽക്കരണം}}
 
''മാധവമാസം'' എന്നുക്കൂടി അറിയപ്പെടുന്ന '''വൈശാഖമാസം'' [[മഹാവിഷ്ണു|മഹാവിഷ്ണുവിനെ]] ഉപാസിപ്പാൻ അത്യുത്തമമാണെന്നാണ്‌ വിശ്വാസം. [[ചാന്ദ്രമാസം|ചാന്ദ്രമാസങ്ങളിൽ]] ആദ്യത്തേത് [[ചൈത്രം]], പിന്നെ വൈശാഖം, ഇവ രണ്ടും ചേർന്നത് [[വസന്തം]]. പ്രകൃതി തന്ന പൂവണിയുന്ന കാലമാണിത്. സർവസൽകർമ്മങ്ങൾക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാർ വിധിക്കുന്നത്. യജ്ഞങ്ങൾ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തിൽ തന്നെ വരും.
 
ചിത്രനക്ഷത്രവും പൌർണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതൽ ചൈത്രമാസം ആരംഭിക്കും. പിന്നത്തെ അമാവാസി കഴിഞ്ഞാൽ വൈശാഖം ആരംഭം. വൈശാഖമാഹാത്മ്യത്തെപറ്റി [[സ്കന്ദപുരാണം]], [[പത്മപുരാണം]] ഇത്യാദികളിൽ വിശദമായ പ്രതിപാദനമുണ്ട്. വൈശാഖധർമ്മങ്ങളിൽ സ്നാനവും ജപവും ദാനവും ആണ് അത്യുന്തം മുഖ്യം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളിൽ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. [[ജപം]], [[ഹോമം]], പുരാണപാരായണം, സജ്ജനസംസർഗം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.
"https://ml.wikipedia.org/wiki/വൈശാഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്