"ബിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
ബിയർ ലോകത്തിലെ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും, വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ്. വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ബിയർ ഉത്പാദിപ്പിക്കുന്നത് ധാന്യങ്ങൾ വറ്റിയാണ്. ഏറ്റവും കൂടുതലായി, മുളപ്പിച്ചുണക്കിയ ബാർലി അഥവ യവം വാറ്റിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിരുന്നാൽ ഗോതംബ്, ചോളം, അരി എന്നിവയും ഉപയോഗിക്കാറുണ്ട്. ബിയർ വാറ്റുന്ന പ്രക്രിയക്കിടയിൽ ധാന്യത്തിൽ അടങ്ങിയിട്ടുള്ള അന്നജം വികടിച്ച് എഥനോളും കാർബൺ ഡയോക്സയ്‌ഡും ഉത്പാദിക്കപ്പെടുന്നു. അടുത്ത കാലത്തായി ബിയർ വാറ്റുന്നതിനായി ഹോപ് ചെടിയുടെ പുഷ്പവും ഉപയോഗിക്കാറുണ്ട്, ഇത് ബിയറിന് പ്രേത്യേഗ അളവിലുള്ള കയ്പ്പും മണവും രുചിയും സമ്മാനിക്കുന്നു, ഇതിനു പുറമെ  ഇതൊരു പ്രകൃതീയമായ സംരക്ഷണോപാധി ആയും പ്രവർത്തിക്കുന്നു. ഹോപ് നോടു കൂടെയോ അല്ലാതെയോ മറ്റു ഔഷധ സസ്യക്കൂട്ടും ഉപയോഗിക്കാറുണ്ട്. വ്യാവസായിക തോതിൽ ബിയർ ഉല്പാദിപ്പിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാര്ബോനേഷൻ (ബിയറിൽ അടങ്ങിയിട്ടുള്ള കാർബൺ ഡയോക്‌സൈഡ്) നീക്കം ചെയ്ത് കൃത്രിമമായ കാര്ബോനാഷൻ ബിയറിലേക്കു കൂട്ടിച്ചേർക്കുന്നു.
 
മാനവികതയുടെ ഏറ്റവും പ്രാഥമികമായ രചനകളിൽ ഒന്നായ "Code of Hammurabi"യിൽ ബിയർ ഉത്പാദനത്തെയും വിതരണത്തെയും  വിതരണശാലയേയും വ്യവസ്ഥിപ്പെടുത്തുന്ന നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. മെസോപ്പൊട്ടാമിയൻ ബിയർ ദേവതയോടുള്ളദേവതയായ നിങ്കസിയോടുള്ള പ്രാർത്ഥന, പ്രാര്ഥനയായും, ബിയർ ഉത്പാദിപ്പിക്കാനുള്ള കൂട്ട് അഥവാ രീതി സംരക്ഷിക്കാനുള്ള ഒരു ഉപാധി ആയും കാണാവുന്നതാണ്.
 
ബിയർ വിതരണം കുപ്പികളിലും ക്യാനുകളിലും സാധാരണമായി കാണാം. എന്നാൽ ഇവ സമ്മർദീകരിച്ച വീപ്പകളിലും കാണാവുന്നതാണ്, പ്രത്യേകിച്ച് മധ്യശാലകളിൽ. ഇന്ന് ബിയർ വ്യവസായം അനവധി പ്രബലമായ അന്തർ ദീശീയ വ്യവസ്യയാ സംഘങ്ങളും നിരവധി ചെറുകിട വാറ്റുശാലകളും വിതരണ കേന്ദ്രങ്ങളും അടങ്ങുന്ന ഒരു ആഗോള വ്യവസായം ആണ്. ആധുനിക ബിയറിന്റെ മദ്യ അളവ് 4% മുതൽ 6% വരെ ആണ് സാധാരണ തോതിൽ. എന്നാൽ ബിയറിന്റെ വ്യാപ്തിയിലുള്ള മദ്യ നിരക്ക് 0.5% മുതൽ 20% വരെയും, ചുരുക്കം ചില ബിയറുകളിൽ 40%ഉം അതിനുപരിയും കാണാറുണ്ട്. ബിയർ പല രാജ്യങ്ങളുടെയും ജനസമൂഹത്തിന്റെയും സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഉദാഹരണത്തിന് ജർമനിയിലെ ബിയർ ഉത്സവങ്ങൾ ഇതിന്റെ ഒരു തെളിവാണ്. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മറ്റൊരു ഉദാഹരണം മദ്യശാല നിരങ്ങൽ (pub crawling) മദ്യശാലയിലെ വിവിധ കളികളും ചൂതാട്ടവും ഇതിനുദാഹരണം ആണ്.
"https://ml.wikipedia.org/wiki/ബിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്