"ഇക റ്റ്‌കെഷെലാഷ്വിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നിയമജ്ഞർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ 1977 മെയ് 23ന് ജനിച്ചു.1999ൽ റ്റ്ബിലിസി സ്‌റ്റേറ്റ് സർവ്വകലാശാലയിലെ ഇന്റർനാഷണൽ ലോ, ഇന്റർനാഷണൽ റിലേഷൻസ് പഠന വിഭാഗത്തിൽ നിന്ന് ബിരുദം നേടി.തുടർന്ന് ജോർജ്ജിയയിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അഭിഭാഷകയായി സേവനം അനുഷ്ടിച്ചു.
1997 ഒക്ടോബർ 9 മുതൽ 1999 സെപ്തംബർ 10വരെ ജോർജ്ജിയൻ വിദേശകാര്യമന്ത്രാലയത്തിലെ ഫോറീൻ പോളിസി റിസേർച്ച് ആൻഡ് അനാലിസിസ് സെന്ററിൽ ചീഫ് സ്‌പെഷ്യലിസ്റ്റായി. 2001 ജൂൺ ഒന്നു മുതൽ നവംബർ ഒന്നുവരെ ന്യൂയോർക്ക് സിറ്റിയിലെ മനുഷ്യാവകാശ അഭിഭാഷക കമ്മിറ്റിയിൽ അഭിഭാഷകയായിരുന്നു. 2002 ഡിസംബർ മുതൽ 2003 മെയ് വരെ നെതർലാൻഡ്‌സിലെ ഹേഗിലുള്ള ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ ഫോർ ദ ഫോർമർ യൂഗോസ്ലോവ്യയിൽ പ്രാക്റ്റീസ് ചെയ്തു.
==രാഷ്ട്രീയ ജീവിതം ==
2004 ഫെബ്രുവരി ഒന്നിന് ജോർജ്ജിയയിലെ നീതി വകുപ്പിൽ ഉപ മന്ത്രിയായി. 2005 സെപ്തംബർ ഒന്നിന് ആഭ്യന്തര വകുപ്പിൽ ഉപ മന്ത്രിയായി. 2006 മെയ് ഒന്നു മുതൽ 2007 ഓഗസ്റ്റ് ഒന്നുവരെ റ്റ്ബിലിസി അപ്പീൽ കോടതിയിൽ അദ്ധ്യക്ഷയായി. 2007 ഓഗസ്റ്റ് മുതൽ 2008 ജനുവരിവരെ നീതി വകുപ്പിന്റെ മന്ത്രിയായി. 2008 ജനുവരി മുതൽ മെയ് വരെ ജോർജ്ജിയയിലെ പ്രോസിക്യൂട്ടർ ജനറൽ സ്ഥാനം വഹിച്ചു. 2008 മെയ് അഞ്ചിന് വിദേശകാര്യ മന്ത്രിയായി നിയമിതയായി. 2008 ഡിസംബർ അഞ്ചുവരെ ഈ സ്ഥാനത്ത് തുടർന്നു. 2010-2012 കാലയളവിൽ റീഇന്റഗ്രേഷൻ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.
==വ്യക്തി ജീവിതം==
രണ്ടു മക്കളുടെ മാതാവാണ്. ജോർജ്ജിയൻ ഭാഷയ്ക്ക് പുറമെ, ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് ഭാഷകൾ സംസാരിക്കും.
 
 
[[വർഗ്ഗം:ജോർജ്ജിയ (രാജ്യം)]]
"https://ml.wikipedia.org/wiki/ഇക_റ്റ്‌കെഷെലാഷ്വിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്