"മുഹമ്മദ് ബാഖിർ സദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1322445 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
.
വരി 23:
പ്രൈമറി വിദ്യാഭ്യാസം ജൻ‌മനഗരമായ [[കാദിമിയ്യ|കാദിമിയ്യയിലെ]] സ്കൂളുകളിൽ വെച്ചായിരുന്നു. അതോടൊപ്പം തന്നെ പത്തു വയസ്സാകുമ്പോഴേക്കും [[ശാസ്ത്രം|ശാസ്ത്രവും]] പതിനൊന്നാം വയസ്സിൽ [[ലോജിക്|ലോജികും]] അദ്ദേഹം അഭ്യസിച്ചു തുടങ്ങി.
 
1946-ൽ മതവിഷയങ്ങളിൽ ഉന്നത പഠനം നടത്തുന്നതിന് വേണ്ടി ഖാദിമിയ്യയിൽ നിന്നും ശിയാ കേന്ദ്രമായ [[നജഫ്|നജഫിലേക്ക്]] തിരിച്ചു. അവിടെ വെച്ച് ശിയാ വിഭാഗത്തിലെ പ്രമുഖ പണ്ഡിതരായ [[ആയത്തുല്ല മുഹമ്മദ് രിദാ ആൽ‌യാസീൻ|ആയത്തുല്ല മുഹമ്മദ് രിദാ ആൽ‌യാസീൻറേയും]] [[ആയത്തുല്ലാ അബുൽ ഖാസിം അൽ‌ഖൂഈ|ആയത്തുല്ലാ അബുൽ ഖാസിം അൽ‌ഖൂഈയുടേയും]] കീഴിൽ ഇസ്ലാമിക നിയമശാസ്ത്രത്തിലും ([[ഫിഖ്‌ഹ്]]) നിയമ-നിദാനശാസ്ത്രത്തിലും ([[ഉസൂലുൽ ഫിഖ്‌‌ഹ്]]) അവഗാഹം നേടി.
 
=== രാഷ്ട്രീയജീവിതം ===
[[മുഹമ്മദ് ബാഖിർ അൽ‌ഹകീം|മുഹമ്മദ് ബാഖിർ അൽഹകീമുമായി]] ചേർന്ന് ഇറാഖിൽ [[ഇസ്ലാമിക പ്രസ്ഥാനം]] വളർ‌ത്തിയെടുക്കുന്നതിലും ബാഖിർ സദ്‌ർ പങ്കു വഹിച്ചു. അതേത്തുടർ‌ന്ന് ഇറാഖിലെ ഭരണകക്ഷിയായിരുന്ന [[ബാത്ത് പാർ‌ട്ടി]] അദ്ദേഹത്തിനെതിരെ തിരിയുകയും പല തവണകളിലായി ജയിലിലടക്കപ്പെടുകയുമുണ്ടായി.
 
[[ഇറാൻ|ഇറാനിലെ]] [[ഇസ്ലാമിക വിപ്ലവം|ഇസ്ലാമിക വിപ്ലവത്തെ]] ശക്തമായി പിന്തുണച്ചിരുന്ന ബാഖിർ സദ്‌ർ [[ആയത്തുല്ല ഖുമൈനി|ആയത്തുല്ല ഖുമൈനിയുമായി]] അടുത്ത സുഹൃദ്ബന്ധം പുലർ‌ത്തിയിരുന്നു.
 
1977-ൽ നജഫിൽ സദ്ദാം ഭരണകൂടത്തിനെതിരെ ജനകീയ മുന്നേറ്റം ഉയർ‌ന്നു വന്നതിനെത്തുടർ‌ന്ന് ബാഖിർ സദ്‌ർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും 2 വർ‌ഷത്തിനു ശേഷം മോചിതനായി. ജയിൽമോചനത്തിനു ശേഷം വീണ്ടും 10 മാസത്തോളം വീട്ടുതടങ്കലിലായിരുന്നു. 80-ൽ [[ആയത്തുല്ല ഖുമൈനി|ഇമാം ഖുമൈനിയേയും]] ഇസ്ലാമിക വിപ്ലവത്തേയും പ്രകീർത്തിച്ചെഴുതിയതിനെത്തുടർ‌ന്ന് സഹോദരി ആമിന സദ്‌ർ ബിൻ‌തുൽ ഹുദായോടൊപ്പം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മർ‌ദ്ദനങ്ങൾ‌ക്കു ശേഷം രണ്ടു പേരെയും വധിച്ചാണ് സദ്ദാം ഭരണകൂടം പ്രതികാരം തീർ‌ത്തത്. അറസ്റ്റിനു ശേഷമുള്ള മൂന്നാം നാൾ നജഫ് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ബാഖിർ സദ്‌റിന്റെ പിതാവ് മുഹമ്മദ് സാദിഖ് സദ്‌റിനെ വിളിച്ച് വരുത്തി രണ്ടു പേരുടേയും മൃതദേഹം കൈമാറുകയായിരുന്നു.
 
== തത്ത്വചിന്ത ==
വരി 45:
<References/>
 
[[Categoryവർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മുഹമ്മദ്_ബാഖിർ_സദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്