"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 23:
ഷേയ്ഖ് [[റാഷിദ് ബിൻ സയീദ് അൽ മഖ്തും|റാഷിദ് ബിൻ സയീദ് അൽ മഖ്തുമിന്റെ]] നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ൽ അൽ അഹമദിയ സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സിൽ അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. [[1966]] ഓഗസ്റ്റിൽ അദ്ദേഹം [[ബെൽ എഡ്യുക്കേഷണൽ ട്രസ്റ്റ്|ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ]], [[യുണൈറ്റഡ് കിംഗ്ഡം|യു.കെയിലുള്ള]] ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.
 
അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ ഷെയ്ഖ ഹിന്ദ് ബിന്റ് മഖ്തും ബിൻ ജുമാ അൽ മക്തുമിനെ അദ്ദേഹം [[1979]]ലാണ്‌‍ വിവാഹം ചെയ്തത്. [[2004]] [[ഏപ്രിൽ 10]]ന് അദ്ദേഹം [[ജോർദ്ദാൻ|ജോർദ്ദാനിലെ]] ഇപ്പോഴത്തെ രാജാവായ [[അബ്ദുള്ള രണ്ടാമൻ (ജോർദ്ദാൻ)|അബ്ദുള്ള രണ്ടാമന്റെ]] പുത്രിയായ [[ഹയ ബിന്റ് അൽ-ഹുസൈൻ]] രാജകുമാരിയെ വിവാഹം കഴിച്ചു.
 
ഷേയ്ഖ് മുഹമ്മദും ഭാര്യമാരും കുതിരപ്പന്തയത്തിലും ഒട്ടകപ്പന്തയത്തിലും അതീവ താല്പര്യമുള്ളവരാണ്.
 
== മെട്രോയുടെ ക്ഷമാപണം ==
2007 മാർച്ച്‌ 9ന്‌ യു.കെയിൽ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന മെട്രോ എന്ന ദിനപത്രം ഖാലിദ്‌ ഷേയ്ഖ്‌ മുഹമ്മദ്‌ എന്ന തീവ്രവാദിയുടെ ചിത്രത്തിനു പകരം ഷേയ്ഖ്‌ മുഹമ്മദിന്റെ ഒരു ചിത്രം തെറ്റായി ചേർത്ത്‌ പുറത്തുവന്നിരുന്നു. പിന്നീട്‌ തങ്ങൾക്കു പറ്റിയ അബദ്ധത്തിന്‌ മെട്രോ ക്ഷമാപണം നടത്തി <ref> {{cite web|title=Metro Aplology|url=http://www.metro.co.uk/news/article.html?in_article_id=40482&in_page_id=34|accessdate=2007-03-13}} </ref>.
 
== അവലംബം ==
വരി 39:
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്