"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
2018-ൽ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള ചലച്ചിത്രമാണ് '''കമ്മാര സംഭവം'''. [[ഗോകുലം ഗോപാലൻ|ഗോകുലം ഗോപാലന്റെ]] കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് [[മുരളി ഗോപി|മുരളി ഗോപിയാണ്]]. [[ദിലീപ്]], [[സിദ്ധാർത്ഥ്]], [[മുരളി ഗോപി]], [[ബോബി സിംഹ]], [[നമിത പ്രമോദ്]] എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ [[സിദ്ധാർത്ഥ്]] അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. [[രാമലീല|രാമലീലയ്ക്കു]] ശേഷം [[ദിലീപ്]] അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. [[ശ്വേത മേനോൻ]], [[മണിക്കുട്ടൻ]], [[വിജയരാഘവൻ]], [[ഇന്ദ്രൻസ്]], [[സിദ്ദിഖ്, (നടൻ)|സിദ്ദിഖ്]] തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [[ഗോപി സുന്ദർ|ഗോപി സുന്ദറാണ്]] ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്. മികച്ച ചിത്രസംയോജനത്തിനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ലഭിച്ചിട്ടുള്ള [[സുരേഷ് Urs]] ആണ് കമ്മാര സംഭവത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. 2018 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്യും.<ref name="release"/>
==അഭിനയിച്ചവർ==
* [[ദിലീപ്]] - കമ്മാരൻ നമ്പ്യാർ
വരി 37:
* [[ബൈജു]]
* [[ദിവ്യ പ്രഭ]]
* [[മാസ്റ്റർ അജാസ്]] - കമ്മാരന്റെ കുട്ടിക്കാലം
* [[വനിത]]
* [[സന്തോഷ് കീഴാറ്റൂർ]]
* [[അഞ്ജലി നായർ]]
* [[ആൻഡി വോൺ ഇച്]]
* [[സിമർജീത് സിങ് നഗ്ര]]
==നിർമ്മാണം==
മലയാള പരസ്യ ചിത്ര സംവിധായകനായ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.<ref>{{cite news|url=http://www.thehindu.com/features/metroplus/all-set-for-take-one/article6986216.ece|title=All set for take one |work=[[The Hindu]]|date=2015-03-13|accessdate=2016-08-20}}</ref> തമിഴ് ചലച്ചിത്ര നടൻ [[സിദ്ധാർത്ഥ്]] ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Siddharth-to-join-Kammarasambhavan-in-later-this-year/articleshow/53770902.cms|title=Siddharth to join Kammaarasambhavan in later this year|work=[[The Times of India]]|date=2016-08-19 |accessdate=2016-08-20}}</ref> നടനും തിരക്കഥാകൃത്തുമായ [[മുരളി ഗോപി|മുരളി ഗോപിയാണ്]] ചിത്രത്തിന്റെ കഥാരചനയും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. [[ദിലീപ്|ദിലീപാണ്]] ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Bobby-Simha-picks-a-dramedy-for-his-Mollywood-comeback/articleshow/54266344.cms|title=Bobby Simha picks a dramedy for his Mollywood comeback|work=[[The Times of India]]|date=2016-09-11 |accessdate=2016-09-11}}</ref>
 
ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാര ജേതാവായ [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്]] ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. [[റഫീഖ് അഹമ്മദ്]], [[ഹരിനാരായൺ]], [[അനിൽ പനച്ചൂരാൻ]] എന്നിവർ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച [[സമീറ സനീഷ്]] ആണ് വസ്ത്രാലങ്കാരം നടത്തിയിട്ടുള്ളത്.
 
ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം 2016 ഓഗസ്റ്റ് 18ന് [[കൊച്ചി|കൊച്ചിയിൽ]] ആരംഭിച്ചു.<ref>{{cite news|last=James|first=Anu|title=After Siddharth, Tamil actress Tamannaah to make Malayalam debut with Dileep's 'Kammara Sambhavam'? [PHOTO]|url=http://www.ibtimes.co.in/after-siddharth-tamil-actress-tamannaah-make-malayalam-debut-dileeps-kammara-sambhavam-690421|accessdate=8 January 2018|work=[[International Business Times]]|date=19 August 2016}}</ref> എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം 2017 ജൂലൈയിൽ തമിഴ്നാട്ടിലെ [[തേനി|തേനിയിൽ]] വച്ച് ചിത്രീകരണം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് ചെറിയ ഇടവേളയ്ക്കു ശേഷം 2017 ഒക്ടോബർ 9ന് [[മലപ്പുറം|മലപ്പുറത്തെ]] [[വേങ്ങര|വേങ്ങരയിൽ]] വച്ച് ചിത്രീകരണം പുനരാരംഭിച്ചു.<ref>http://www.mathrubhumi.com/movies-music/news/kammara-sambhavam-shooting-resumed-as-dileep-joins-rathish-ambat-%09murali-gopy-1.2297472</ref> ഒക്ടോബർ 20-ന് ദിലീപ് [[എറണാകുളം ജില്ല|എറണാകുളത്തെ]] [[മലയാറ്റൂർ|മലയാറ്റൂരിൽ]] വച്ച് ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി.<ref>{{cite news|author=Express Web Desk|title=Dileep to return to work soon, shooting for Kammara Sambhavam resumes|url=http://indianexpress.com/article/entertainment/malayalam/dileep-to-return-to-work-soon-shooting-for-kammara-sambhavam-resumes-4881967/|accessdate=8 January 2018|work=[[The Indian Express]]|date=9 October 2017}}</ref> 2017 ഡിസംബറിൽ [[ചെന്നൈ|ചെന്നൈയിലും]] ചലച്ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു.<ref>{{cite news|title=Shoot for Dileep's 'Kammara Sambhavam' to be completed soon|url=https://www.thenewsminute.com/article/shoot-dileeps-kammara-sambhavam-be-completed-soon-72467|accessdate=8 January 2018|work=[[The News Minute]]|date=1 December 2017}}</ref>
 
ചിത്രത്തിന്റ ട്രെയിലർ 2018 മാർച്ച് 28-ന് ഔദ്യോഗികമായി പുറത്തിറങ്ങി.
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്