"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Removing from വിഭാഗം:ഉള്ളടക്കം
(ചെ.) (യന്ത്രം പുതുക്കുന്നു: ca:Copa del Món de Futbol de 2002)
(ചെ.) (Robot: Removing from വിഭാഗം:ഉള്ളടക്കം)
നിലവിലുള്ള ജേതാക്കളായ [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ [[സെനഗല്‍]] മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലുമടിക്കാതെ ഫ്രാന്‍സ് ഒന്നാം റൌണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. [[അര്‍ജന്റീന]], [[പോര്‍ച്ചുഗല്‍]] എന്നീ വന്‍ശക്തികളും ഒന്നാം ഘട്ടത്തില്‍ത്തന്നെ പുറത്തായി. [[ഇറ്റലി|ഇറ്റലിയും]] [[സ്പെയിന്‍|സ്പെയിനും]] രണ്ടാം റൌണ്ടിലും. വമ്പന്മാര്‍ പലരും നിലം പതിച്ചപ്പോള്‍ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പില്‍ ഏഷ്യന്‍ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാന്‍ രണ്ടാം റൌണ്ടിലെത്തിയിരുന്നു.
 
[[ചൈന]], [[ഇക്വഡോര്‍]], സെനഗല്‍, [[സ്ലൊവേനിയ]] എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി ഏവരെയും അല്‍ഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുള്‍പ്പടെ മൊത്തം എട്ടു ഗോള്‍ നേടി ബ്രസീലിന്റെ [[റൊണാള്‍ഡോ]] ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ''സുവര്‍ണ്ണ പാദുകം'' കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോള്‍പോലും വഴങ്ങാതെ ജര്‍മ്മനിയുടെ വലകാത്ത ഒലിവര്‍ കാന്‍ മികച്ച കളിക്കാരനുള്ള ''സ്വര്‍ണ്ണപന്ത്‌'' കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ പിറന്നത്.
 
[[Categoryവിഭാഗം:കായികം]]
[[Category:ഉള്ളടക്കം]]
[[Categoryവിഭാഗം:ഫുട്ബോള്‍]]
[[Category:കായികം]]
[[Category:ഫുട്ബോള്‍]]
 
[[ar:بطولة كأس العالم لكرة القدم 2002]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/276744" എന്ന താളിൽനിന്ന് ശേഖരിച്ചത്