"സായി ഭോസ്‌ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
==വിവാഹം==
1640 മെയ് 16ന് പൂനെയിലെ ലാൽ മഹലിൽ വെച്ച് സായിയും ശിവാജിയും ബാല്യത്തിൽ തന്നെ വിവാഹിതരായിരുന്നു. ഈ വിവാഹത്തിന് ശിവാജിയുടെ അമ്മ ജിജാബായി ആയിരുന്നു മുൻകൈ എടുത്തത്. പക്ഷേ, ശിവജിയുടെ അച്ഛൻ, ഷഹാജി, അദ്ദേഹത്തിന്റെ സഹോദരന്മാർ, സാംബാജി, ഏകോജി എന്നിവർ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ഷഹാജി തന്റെ പുതിയ മരുമകൾ ശിവജി, അമ്മ ജിജാബായി എന്നിവരെ ബാംഗ്ലൂരിലേക്ക് വിളിപ്പിക്കുകയും തന്റെ രണ്ടാമത്തെ ഭാര്യ തുക്കാബായിക്കൊപ്പം താമസിക്കുകയും ചെയ്തു <ref>{{cite book|last1=Rana|first1=Bhawan Singh|title=Chhatrapati Shivaji|date=2004|publisher=Diamond Pocket Books|location=New Delhi|isbn=9788128808265|page=19|edition=1st}}</ref>.
 
സായിബായിയും ശിവാജിയും പരസ്പരം വളരെ സ്നേഹത്തിലും അടുപ്പത്തിലുമായിരുന്നു കഴിഞ്ഞത്. ജ്ഞാനിയായ സ്ത്രീയും ശിവാജിക്ക് വിശ്വസ്തയായ ഒരു കൂട്ടാളിയുമായിരുന്നു അവർ. സുന്ദരിയും സൗമ്യയും നിസ്വാർത്ഥയുമായ ഒരു സ്ത്രീയായിട്ടാണ് എല്ലാ വിവരണങ്ങളിലും സായിബായി വിശേഷിപ്പിക്കപ്പെട്ടത്. രാജ്യകാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും അവർ ശ്രദ്ധചെലുത്തി.
 
ശിവജിയെ ഒരു അഭിമുഖത്തിനായി [[ബിജാപ്പൂർ]] രാജാവായ [[മുഹമ്മദ് ആദിൽ ഷാ]] ക്ഷണിച്ച വേളയിൽ സായിബായി ഒരു ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു <ref name=Kulkarni>{{cite book|last1=Kulkarni|first1=A. R.|title=Medieval Maratha country|date=1996|publisher=Books & Books]|location=[New Delhi|isbn=9788185016498|page=20|edition=1. publ.|language=en}}</ref>.
 
==മക്കൾ==
പത്തൊമ്പത് വർഷത്തെ ദാമ്പത്യ കാലത്ത് സായ്ബയും ശിവാജിയും നാല് കുട്ടികളുടെ മാതാപിതാക്കളായി. സവഭർബായ് (സക്കുബായ), രൺബായി, അംബികാഭായ് എന്നീ പെണ്മക്കളും നാലാമതായി സംബാജി എന്ന് പുത്രനും. ശിവാജിയുടെ മൂത്ത പുത്രനായ സംബാജി അദ്ദേഹത്തിന്റെ അനന്തരാവകാശിയും പിൽക്കാലത്ത് രണ്ടാമത്തെ ഛത്രപതിയുമായി.
 
==മരണം==
1657-ൽ സംബാജിയുടെ ജനനത്തെ തുടർന്ന് സായിബായിയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. 1659-ൽ രാജ്ഗഡ് കോട്ടയിൽ വച്ച് അവർ മരണത്തിന് കീഴടങ്ങി. അവരുടെ മരണം ശിവാജിയെ വല്ലാതെ ഉലച്ചിരുന്നു. രാഷ്ട്രീയ തീരുമാനങ്ങളാൽ വീണ്ടും പല വിവാഹങ്ങളും കഴിച്ചുവെങ്കിലും തന്റെ മരണം വരെ ശിവാജിയുടെ പ്രിയപത്നിയായിരുന്നു സായിബായി. ശിവാജി തന്റെ മരണക്കിടക്കയിൽ അവസാനം ഉച്ചരിച്ച വാക്ക് “സായി” എന്നായിരുന്നു എന്ന് പറയപ്പെടുന്നു <ref name="Tare" />.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സായി_ഭോസ്‌ലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്