"കാത്തി ബേറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
==ആദ്യകാലജീവിതം==
മെക്കാനിക്കൽ എൻജിനീയർ ലാങ്ഡൺ ഡോയൽ ബേറ്റ്സ്, ഗൃഹസ്ഥയായ ബർതി കാതലീൻ (1907-1997) എന്നിവരുടെ മൂന്ന് പെൺമക്കളിൽ ഇളയമകളായി ടെന്നിസിയിലെ മെംഫിസിലാണ് കാത്തി ബേറ്റ്സ് ജനിച്ചത്. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ ഫിനിസ് എൽ. ബേറ്റ്സ് അവരുടെ മുത്തച്ഛനായിരുന്നു. വൈറ്റ് സ്റ്റേഷൻ ഹൈസ്കൂൾ (1965), സതേർൺ മെതോഡിസ്റ്റ് യൂണിവേഴ്സിറ്റി (1969) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അവിടെ തിയേറ്ററിൽ മേജർ ബിരന്ദം നേടിയ ശേഷം. അഭിനയത്തിൽ അവസരങ്ങൾ തേടി അവർ 1970 ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി.
==അഭിനയജീവിതം==
==പുറത്തേക്കുള്ള കണ്ണികൾ==
ബ്രോഡ്വേ നാടകങ്ങളിലായിരുന്നു കാത്തിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. 1983-ൽ ടോണി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. 1988 ൽ മികച്ച നടിക്കുള്ള ഓബീ അവാർഡ് നേടി. 1971-ൽ മൈലോസ് ഫോർമാൻ കോമഡി ടേക്കിങ് ഓഫ് എന്ന ചിത്രത്തിലൂടെയാണ് കാത്തി ചലച്ചിത്രരംഗത്ത് എത്തിയത്. 1977 ൽ ബേറ്റ്സ് ദി ഡോക്ടേഴ്സ് എന്ന എൻബിസി സോപ്പ് ഓപ്പറയിൽ ഫിലിസ് എന്ന കഥാപാത്രമായി ടെലിവിഷനിൽ അരങ്ങേറ്റം നടത്തി. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്റ്റീഫൻ കിംഗ് നോവലിനെ ആസ്പദമാക്കി 1990-ൽ പുറത്തിറങ്ങിയ മിസറി എന്ന ചിത്രത്തിൽ തന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ തടങ്കലിലാക്കിയ ആനി വിൽകസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ അവതരണത്തിന് ബെറ്റ്സ് തന്റെ ആദ്യ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിലൂടെ തന്നെ മികച്ച നടിക്കുള്ള അവാർഡ് നേടി. 1997 ൽ [[ജെയിംസ് കാമറൂൺ|ജെയിംസ് കാമറൂണിന്റെ]] ആഗോളതലത്തിൽ വൻ സാമ്പത്തികവിജയം നേടിയ ടൈറ്റാനിക് എന്ന ചിത്രത്തിൽ മോളി ബ്രൗൺ ആയി അഭിനയിച്ചു. 1998-ൽ പ്രൈമറി കളേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
* [http://mskathybates.com/ ഔദ്യോഗിക വെബ്‌സൈറ്റ്]
* {{IMDb name|870}}
 
2016 സെപ്തംബർ 20 ന് ചലച്ചിത്രരംഗത്തെ സംഭാവനകൾ മാനിച്ച് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു താരകം നൽകപ്പെട്ടു <ref>{{Cite web|url=http://www.walkoffame.com/kathy-bates|title=Kathy Bates {{!}} Hollywood Walk of Fame|website=walkoffame.com|accessdate=2016-09-21}}</ref><ref>{{Cite web|url=http://www.telegraph.co.uk/films/2016/09/21/kathy-bates-gets-star-on-hollywood-walk-of-fame/|title=Kathy Bates gets star on Hollywood Walk of Fame|accessdate=2016-09-21}}</ref>.
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://mskathybates.com/ ഔദ്യോഗിക വെബ്‌സൈറ്റ്]
* {{IMDb name|870}}
"https://ml.wikipedia.org/wiki/കാത്തി_ബേറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്