"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
 
ഓക്സ്ഫോർഡിലെ ഐസീസ് എന്നറിയപ്പെടുന്ന തേംസ് നദിയിലൂടെ തോണിയിൽ നടത്തിയ ഉല്ലാസയാത്രക്കിടെയാണ് കാരൾ (യഥാർത്ഥ നാമം ചാൾസ് ഡോഡ്സൺ) ആദ്യമായി ഈ കഥ പറയുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരി ആലിസ് ലിഡൽ, ആലീസിന്റെ രണ്ട് സഹോദരിമാരായ ലൊറീന, എഡിത് എന്നിവരെ രസിപ്പിക്കാനായാണ് കാരൾ കഥ പറഞ്ഞത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഹെൻറി ലിഡലിന്റെ മക്കളായിരുന്നു ഈ കുട്ടികൾ. അന്ന് 24 കാരനായിരുന്ന കാരൾ ഓക്സ്ഫോർഡിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും. കാരളിന്റെ സുഹൃത്ത് കാനോൻ റോബിൻസൺ ഡൿവർത്ത് ആയിരുന്നു ബോട്ട് തുഴഞ്ഞിരുന്നത്.<ref name="DB">{{cite web|title=Lewis Carroll's Oxford|url=http://www.discoverbritainmag.com/lewis_carroll_s_oxford_1_3081672/|website=Discover Britain|publisher=discoverbritainmag.com|accessdate=16 മാർച്ച് 2018}}</ref> എന്നാൽ ആലീസ് ലിഡനിനെ അധികരിച്ചാണ് ആലീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിയോജിക്കുന്നുണ്ട്. സ്നേഹസമ്പന്നയും, സൗമ്യയും, മര്യാദക്കാരിയും, വിശ്വസ്തയും, അത്യധികം ജിജ്ഞാസയുള്ളവളുമായാണ് ആലീസിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ ആലീസിന്റെ വ്യക്തിത്വത്തെ പറ്റി ഋണാത്മകമായ ചില അഭിപ്രായങ്ങളും നിരൂപകർക്കിടയിലുണ്ട്. ആലീസിന്റെ അത്ഭുത ലോകത്തിന്റെ ആദ്യ കരട് രൂപമായ '''ഭൂഗർഭലോകത്തിൽ ആലിസിന്റെ സാഹസങ്ങൾ''' എന്ന പതിപ്പിൽ നിന്നും, കാർട്ടൂണിസ്റ്റായ [[ജോൺ ടെന്നിൽ]] ചിത്രീകരണം നടത്തിയ രണ്ട് ആലിസ് പുസ്തകങ്ങളിലേക്കും എത്തിയപ്പോൾ, ആലീസിന്റെ പ്രകൃതം സാരമായി വ്യത്യാസപ്പെട്ടിരുന്നു. <ref name="wiki"/>
 
ആലീസ് ഒരു സാംസ്കാരിക ചിഹ്നമായി തിരിച്ചറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ സാധാരണ ബാലകഥാപാത്രങ്ങളിൽ നിന്നുള്ള വഴിമാറലായി ആലീസ് വിശേഷിപ്പിക്കപ്പെട്ടു. രണ്ട് ആലിസ് പുസ്തകങ്ങളുടേയും വിജയം, ആലീസിന്റെ പ്രകൃതത്തിലുള്ള കഥാപാത്രത്തെ കേന്ദ്രീകരിച്ച് അനേകം തുടർ കഥകൾ, പാരഡികൾ, അനുകരണങ്ങൾ എന്നിവയുടെ രചനകൾക്ക് പ്രചോദനമായി. വിമർശനാത്മകമായ നിരവധി സമീപനങ്ങളിലൂടെ അവൾ വ്യാഖ്യാനിക്കപ്പെട്ടു. നിരവധിയാളുകളെ സ്വാധീനിച്ച വാൾട്ട് ഡിസ്നിയുടെ സിനിമയിലടക്കം (1951) അനേകം അനുകരണങ്ങളിലും ഭാവനകളിലും പ്രത്യക്ഷപ്പെട്ടു. ആലീസിന്റെ സ്വാധീനംമൂലം അവൾ തുടർച്ചയായി പുനർരൂപകൽപ്പന ചെയ്യപ്പെട്ടു.<ref name="wiki"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്