"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
<ref>ഇന്ത്യാ ചരിത്രം , വോള്യം ഒന്ന് , ചാലൂക്യസാമ്രാജ്യം. പേജു 182-184 - എ ശ്രീധര മേനോൻ </ref>
==[[ഷ്വാൻ ത്സാങ് | ഷ്വാൻ ത്സാങിന്റെ]] വിവരണങ്ങൾ==
[[File:Pulikesin II, the Chalukhaya, receives envoys from Persia, (1).jpg|right|thumb|പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി. ]]
ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഷ്വാൻ ത്സാങ് ദക്ഷിണഭാരതം സന്ദർശിച്ചു. ദീർഘവീക്ഷണമുള്ള പ്രതിഭാശാലിയും ദയാലുവുമായ ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന് ഷ്വാൻ ത്സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രജകൾ എല്ലാവരും രാജാവിന്റെ ആജ്ഞാനുവർത്തികൾ ആയിരുന്നു.<ref>The Silk Road Journey with Xuanzang by Sally Hovey Wriggins: p.146</ref> രാജ്യദ്രോഹത്തെക്കാൾ നല്ലത് മരണമെന്ന് അക്കാലത്തെ ജനങ്ങൾ കരുതിയിരുന്നു.<ref>The Silk Road Journey with Xuanzang by Sally Hovey Wriggins: p.146</ref> ദൃഡഗാത്രരായ ഉയരം കൂടിയ പ്രജകളെയായിരുന്നു ഷ്വാൻ ത്സാങ് കൂടുതലായി കണ്ടിരുന്നത്. തർക്കങ്ങൾ തീർക്കുവാനും മറ്റും ജനങ്ങളുടെ ഇടയിൽ ദ്വന്ദ്വയുദ്ധങ്ങൾ സാധാരണമായിരുന്നു. "<ref>Dust in the Wind: Retracing Dharma Master Xuanzang's Western Pilgrimage: p.428</ref>പുലകേശിയുടെ സൈനികർ മികച്ച പരിശീലനം ലഭിച്ചവരായിരുന്നു .സൈന്യത്തിൽ വ്യാപകമായി ആനകളെ ഉപയോഗിച്ചിരുന്നു. യുദ്ധത്തിനു മുന്പായി ആനകളെ മദ്യം കുടിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നതായി ഷ്വാൻത്സാങ് പറയുന്നു. പുലകേശി ഒരു ഹൈന്ദവ രാജാവായിരുന്നു എങ്കിലും ബുദ്ധമതത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്ത് നൂറോളം ബൗദ്ധവിഹാരങ്ങൾ കണ്ടതായി ഷ്വാൻത്സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. <ref>Dust in the Wind: Retracing Dharma Master Xuanzang's Western Pilgrimage: p.428</ref>
ആ സമയത്ത് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,ആന്ധ്ര , കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു സാമ്രാജ്യം. രാജ്യത്തിന്റെ പുരോഗതിയിൽ ആകൃഷ്ടനായ പേർഷ്യൻ ചക്രവർത്തി ഖുസ്രോ II , പുലികേശി രണ്ടാമനുമായി സ്ഥാനപതികളെ കൈമാറിയിരുന്നു.<ref name="Persia">From the notes of Arab traveller Tabari (Kamath 2001, p. 60)</ref><ref name="persia1">Chopra (2003), p. 75, part 1</ref>
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്