"മേരി കസ്സാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
യൂറോപ്പിൽ അഞ്ചു വർഷം ചെലവഴിച്ച അവർ [[ലണ്ടൻ]], [[പാരിസ്]], [[ബെർലിൻ]] എന്നിവയുൾപ്പെടെ പല യൂറോപ്യൻ തലസ്ഥാനനഗരങ്ങളും സന്ദർശിച്ചു. ഈ കാലത്തായിരുന്നു ഡ്രോയിംഗിലും സംഗീതത്തിലും മേരിയുടെ ആദ്യ പാഠങ്ങൾ.
==ചിത്രകലാപഠനം==
ആ കാലത്തെ സ്ത്രീകൾക്ക് ഒരു കരിയർ പിന്തുടരുന്ന പതിവില്ലായിരുന്നുവെങ്കിലും പതിനാറാം വയസിൽ മേരി കസ്സാറ്റ് [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിലെ]] പെൻസിൽവാനിയ അക്കാദമി ഓഫ് ഫൈൻ ആർട്ട്സിൽ ചേർന്നു. അവിടത്തെ പുരുഷ അധ്യാപകരുടെയും സഹപാഠികളുടെയും മനോഭാവം നിരാശാജനകമായിരുന്നു. കൂടാതെ പാഠ്യപദ്ധതിയുടെ മെല്ലെപ്പോക്കും അപര്യാപ്തമായ സിലബസ്സും കണ്ട് മേരി അവിടത്തെ പഠനം ഉപേക്ഷിക്കുകയും യൂറോപ്പിലേക്ക് മടങ്ങി അവിടെ പഴയ അധ്യാപകരുടെ കൂടെ പ്രവർത്തിച്ച് നേരിട്ട് പഠിക്കുവന്ന്പഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു<ref name="bio"/>. ഈ തീരുമാനത്തിനെതിരെ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് നിലനിന്നിരുന്നു. തന്റെ മകൾ വിദേശത്ത് ഒരു ബൊഹീമിയൻ ആയി ജീവിക്കുന്നത് കാണുന്നതിലും ഭേദം അവൾ മരിക്കുന്നതാണെന്ന് മേരിയുടെ പിതാവ് പ്രസ്താവിച്ചു. എങ്കിലും, മേരി കസ്സാറ്റ് 1866-ൽ പാരീസിലേക്ക് തിരിച്ചു. ലോവ്രെയിലെ സ്വകാര്യ കലാപഠനകേന്ദ്രങ്ങളിൽ അവർ പഠനത്തിന് തുടക്കമിട്ടു. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/മേരി_കസ്സാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്