"ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
| source = http://speakerloksabha.nic.in/former/mavalankar.asp
}}
ഇന്ത്യയുടെ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര നേതാവും]] സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ [[ലോക്‌സഭ|ലോക്സഭാ]] അദ്ധ്യക്ഷനുമായിരുന്നു '''ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജി.വി. മാവ്‌ലങ്കാർ)''' (ജ. 27 നവംബർ 19881888 - മ. 27 ഫെബ്രുവരി 1956). '''ദാദാസാഹിബ്''' എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), [[ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടിക|ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ]] സ്പീക്കർ(1952-1956), എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.<ref name=fsp2>{{cite web|title=ലോക്സഭയുടെ പ്രഥമ അദ്ധ്യക്ഷൻ|url=http://archive.is/e52cZ|publisher=കേന്ദ്രസർക്കാർ (പാർലിമെന്ററി കാര്യ വകുപ്പ്)|accessdate=16-നവംബർ-2013}}</ref> ഇദ്ദേഹത്തിന്റെ മകൻ [[പുരുഷോത്തം മാവ്‌ലങ്കാർ|പുരുഷോത്തം മാവ്ലങ്കാറും]] ഗുജറാത്തിൽ നിന്നുമുള്ള ലോക് സഭാ അംഗമായിരുന്നു.
==ആദ്യകാല ജീവിതം==
മാവ്‌ലങ്കാർ ജനിച്ചത് [[മറാഠി| മറാഠി]] കുടുംബത്തിൽ ആണെങ്കിലും ജോലിയും ജീവിതവും എല്ലാം [[ഗുജറാത്ത്| ഗുജറാത്തിന്റെ]] പഴയ തലസ്ഥാനമായ [[അഹമ്മദാബാദ്| അഹമ്മദാബാദിൽ]] ആയിരുന്നു.[[ബോംബെ| ബോംബെയുടെ]] കീഴിൽ വരുന്ന രത്നഗിരി ജില്ലയിലെ മാവ്‌ലങ്ക് വംശത്തിൽപെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. രാജാപൂരിലും [[ബോംബെ| ബോംബേയുടെ]] പരിസര പ്രദേശങ്ങളിലും ഉള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902ൽ മാവ്‌ലങ്കാർ ഉന്നത വിദ്യാഭ്യാസത്തിനായി [[അഹമ്മദാബാദ്| അഹമ്മദാബാദിലേക്ക്]] പോയി. നിയമപഠനത്തിൽ ഫസ്റ്റ്ക്ലാസോടെ പാസായ മാവ്‌ലങ്കാർ പിന്നീട് [[മഹാത്മാ ഗാന്ധി| മഹാത്മാഗാന്ധിയുമായും]] [[വല്ലഭായി പട്ടേൽ| സർദാർ വല്ലഭായി പട്ടേലുമായും]] സമ്പർക്കത്തിലായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുകയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. [[കോൺഗ്രസ്| കോൺഗ്രസ്]] പ്രതിനിധിയായി സഭയിലെത്തിയ മാവ്‌ലങ്കർ സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ തന്നെ അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗണേഷ്_വാസുദേവ്_മാവ്‌ലങ്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്