"പരാശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ഒറ്റവരിലേഖനം|date=2011 ഓഗസ്റ്റ്}}
 
സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ "ആദിപരാശക്തി". സ്ത്രൈണരൂപത്തിലുള്ള പരമാത്മാവായാണ് ആദിശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നതു്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ഭഗവതീപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. സ്ത്രീക്ക് സമൂഹത്തിൽ മേൽക്കൈ ഉള്ള ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ഇതിനെ ചിലർ കണക്കാക്കുന്നു.

[[ദേവീമഹാഭാഗവതം]] അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ]] എന്നീ [[ത്രിമൂർത്തികൾ]]. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക
ഗുണങ്ങളിൽ നിന്നും ഉണ്ടായവരായി ആയി ആണ് കണക്കാക്കുന്നത്. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നതു് എന്നു് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിശക്തിയുടെ മൂർത്തരൂപമായി ദേവീമാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ" എന്ന പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" തുടങ്ങി മൂന്ന് ത്രിഗുണ ഭാവങ്ങൾ പരാശക്തിക്കുണ്ട്. സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാം സൃഷ്ടിച്ച ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; ഏറ്റവും വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. ആദ്യയിലെ വലിയ ശക്തി എന്നതാണ് ആദിപരാശക്തിയുടെ അർത്ഥം. പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
 
"https://ml.wikipedia.org/wiki/പരാശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്