"ടൂത്ത് പേസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35855 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 4:
 
== ഘടകങ്ങൾ ==
കാൽസിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാർബണേറ്റുകൾ, [[കാൽസിയം പൈറോ ഫോസ്ഫേറ്റ്]], [[ഹൈഡ്രോക്സി അപ്പറ്റൈറ്റ്]], [[ട്രൈ കാൽസിയം ഫോസ്ഫേറ്റ്]], [[കൽക്കരി]] എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘർഷക വസ്തുക്കൾ. കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘർഷകങ്ങളുടെ പ്രയോഗക്ഷമത നിർണയിക്കുന്ന ഘടകങ്ങൾ. പല്ലുകൾക്ക് വെൺമ നൽകാൻ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളിൽ അപഘർഷകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചിരിക്കും. ഈ പദാർഥങ്ങൾ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാൻ സാധ്യതയുണ്ട്.
 
സാധാരണയായി ഉപയോഗിക്കുന്ന ബന്ധകപദാർഥം കാരാജീൻ (carageen) ആണ്. [[സോഡിയം ലോറൈയിൽ സൾഫേറ്റ്]], [[സോഡിയം ലോറൈയിൽ സാർകോസിനേറ്റ്]] എന്നിവയാണ് പതയുണ്ടാക്കാനായി ചേർക്കുന്ന പ്രമുഖ സഡ്സറുകൾ അഥവാ ഫോമിങ് ഏജന്റുകൾ. ഈർപ്പം ആഗിരണം ചെയ്ത് പേസ്റ്റിന്റെ ഘടനയും പാകവും ദീർഘനാൾ നിലനിർത്തുന്നതിനുപയോഗിക്കുന്ന ഘടകപദാർഥമാണ് ഗ്ലിസറിൻ. സ്പിയർമിന്റ്, പെപ്പർ മിന്റ് എന്നിവ മണവും രുചിയും നൽകാനായി ചേർക്കുന്നു. സാക്കറിൻ പോലെയുള്ള കൃത്രിമ മധുരങ്ങളും നിറം നൽകുന്ന ചില പദാർഥങ്ങളും ടൂത്ത് പേസ്റ്റിൽ ചേർക്കാറുണ്ട്. [[ദന്തക്ഷയം]] തടയുന്നതിന് ഫ്ളൂറൈഡ് സംയുക്തങ്ങൾ അടങ്ങുന്ന ടൂത്ത് പേസ്റ്റുകളും ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത പേസ്റ്റുകളും വിപണിയിൽ ലഭ്യമാണ്. ദന്തധാവന വസ്തുക്കളുടെ നിർമ്മാണം ഇന്ന് ഒരു വൻ വ്യവസായമായി വളർന്നിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ടൂത്ത്_പേസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്